നിങ്ങളുടെ ഇന്നത്തെ ദിവസം

പ്രപഞ്ചം ഓരോ ദിവസം കഴിയുംതോറും വിചിത്രമായിക്കൊണ്ടിരിക്കുന്നു, നമുക്കത് മനസിലാക്കാൻ സാധിക്കുന്നുവെന്ന് എപ്പോഴൊക്കെ വിചാരിക്കുന്നുവോ അപ്പോഴെല്ലാം അത് സാധ്യമല്ലാത്ത കാര്യമാണെന്നും നമുക്കറിയാം. ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലായിയെന്ന് പ്രതീക്ഷിക്കുന്നു. സമാന്തര പ്രപഞ്ചം എന്നിങ്ങനെയുള്ള അസാമാന്യമായ ആശയങ്ങളുമായി എന്റെ ജ്യോതിശ്ശാസ്ത്രജ്ഞരായ സുഹൃത്തുക്കൾ മുന്നോട്ട് വരുന്നത് സൂചിപ്പിക്കുന്നത് ജ്യോതിശാസ്ത്രം സകാരാത്മകമായി സാമാന്യമായ ഒന്നായി കണ്ടുതുടങ്ങി എന്നതാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചിഹ്നത്തിൽ ജനിച്ച മറ്റുള്ളവരെപ്പോലെ തന്നെ നിങ്ങളും ഒരു സമ്പൂര്‍ണ്ണതാവാദി ആണെങ്കിൽ ഈ സമയം നിങ്ങൾക്ക് ബുദ്ധിമുട്ട് നിറഞ്ഞതായി തോന്നാം. എന്നാൽ, ജീവിതം എങ്ങനെ വരുന്നോ അങ്ങനെ സ്വീകരിക്കാൻ തയ്യാറയൊരു വ്യക്തിയാണ് താങ്കളെങ്കിൽ നിങ്ങളെ ഉത്തേജിപ്പിക്കാനും ആസ്വദിപ്പിക്കാനും ഒരുപാട് കാര്യങ്ങളുണ്ടാകും. ഒരുപക്ഷേ തീർത്തും പുതിയൊരു ലോകത്തേക്കുള്ള ജാലകമത് തുറക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ സുഹൃത്തുക്കളും പങ്കാളികളും ഉൾപ്പെടുന്നൊരു പണസംബന്ധമായൊരു വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവസാന അവസരം നിങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ശാന്തത വെറും താത്കാലികാലികമാണ്. നിങ്ങൾ അതിലൂടെ കടന്നു പോകുമ്പോൾ അത് എന്നെന്നേക്കുമുള്ളതാണെന്ന് നിങ്ങൾക്ക് തോന്നാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കാലതാമസങ്ങൾ ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല, പക്ഷേ നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ ജീവിതത്തിന്റെ വേഗത കുറയുന്ന ഇത്തരം സന്ദർഭങ്ങളിൽ, ഈ അവസരം ഉപയോഗിച്ച് നിങ്ങളുടെ ഇത്രയും നാളത്തെ ജീവിതം നിങ്ങളെ എവിടെ എത്തിച്ചുവെന്ന് അന്വേഷിക്കുക. അതുപോലെ തന്നെ നിങ്ങളുടെ നിലവിലെ പ്രവൃത്തികൾ നിങ്ങളെ എവിടേക്ക് നയിക്കുമെന്നും ചിന്തിക്കുക. നിങ്ങൾ ശരിക്കുമൊരു ശ്രദ്ധാകേന്ദ്രം ആകാൻ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലായെന്നാണ് ഉത്തരമെങ്കിൽ, നിങ്ങളുടെ ഗതി ഉടൻതന്നെ മാറ്റുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വിവേകമുള്ള ചർച്ചകൾ എത്രയും വേഗം തന്നെ നടക്കാൻ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ തൊഴിലിനെ സംബന്ധിച്ച് കുടെയാണെങ്കിൽ, അതിന്റെ ഫലം നിങ്ങൾക്ക് ദീർഘകാല ആനുകൂല്യം കൊണ്ടുവരും. ക്രമമായി വർധിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഉത്തരവാദിത്വങ്ങളെ നിങ്ങളുടെ സജീവമായ സാമൂഹിക ജീവിതം സന്തുലിതാവസ്ഥയിൽ എത്തിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിലവിലെ ഗ്രഹങ്ങളുടെ പ്രഭാവം നിങ്ങളുടെ മാനസിക പ്രക്രിയയെ സ്വാധീനിക്കും. ഇത് കാരണം നിങ്ങളുടെ സാമൂഹിക ജീവിതത്തിലെ ക്രമീകരങ്ങൾ തകർക്കപ്പെടുകയും, കാലതാമസങ്ങൾ നേരിടുകയും, ഇവയുടെയെല്ലാം പുറമെ നിങ്ങളുടെ കാര്യഗൗരവം കുടിവരികയും ചെയ്യും. പക്ഷേ, നിങ്ങളതിനോട് സമരസപ്പെടുകയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രധാനപ്പെട്ട ചർച്ചകൾ കൂടുതൽ ഗൗരവമുള്ളതും, തീക്ഷ്ണവുമായിക്കൊണ്ട് ഇരിക്കുകയാണ്. ഒരു കരാറിലേക്ക് എത്തുന്നിന്നതിനു മുൻപ് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തീർക്കേണ്ടതുണ്ട് എന്നൊരു സുചന ഇപ്പോഴുണ്ട്. നിങ്ങളുടെ കുടുംബ കാര്യങ്ങൾ ശരിയാക്കുന്നതിലും, ഗാർഹിക ക്രമീകരണങ്ങളിൽ ഒരു ക്രമം കൊണ്ടുവരുന്നതിലും ശ്രദ്ധ നൽകുക, നിങ്ങൾക്ക് അതിനു സാധിക്കുന്നില്ലായെങ്കിൽ പങ്കാളിയോട് കാര്യങ്ങൾ നടത്താൻ പറയുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എല്ലാ സാമ്പത്തികമായ കാര്യങ്ങൾക്കും ഇതൊരു നിര്‍ണ്ണായകമായ സമയമാണ്. കഴിയുന്നത്ര വിവരങ്ങൾ ശേഖരിച്ച് വയ്ക്കാൻ നിങ്ങൾ ഉപദേശിക്കപ്പെടും, എന്നാൽ എല്ലാരേയും തൃപ്തിപ്പെടുത്തും വിധമൊരു ഇടപാടിലേക്ക് എത്തുംവരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും. പ്രണയപങ്കാളികൾ അധികമായി ആവശ്യപ്പെട്ടുകൊണ്ടേ ഇരിക്കും, നിങ്ങളത് നൽകുകയും ചെയ്യുമെന്ന് ഞാന്‍ സംശയിക്കുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവർ മനസിലാക്കുന്നതാണ് നല്ലതെന്നും, അല്ലെങ്കിൽ ആവശ്യമില്ലാത്ത തെറ്റിദ്ധാരണകൾ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് പരാതിപ്പെടാൻ സാധിക്കില്ലായെന്നുമുള്ളത് നിങ്ങൾക്ക് ഇപ്പോഴെക്കും മനസിലായിട്ടുണ്ടാകും.പങ്കാളികൾ സത്യസന്ധമായി നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളുടെ സംശയങ്ങൾ മാറ്റിവെച്ച് എന്ത് തന്നെ സഹായം വന്നാലും അതിനെ സ്വീകരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചില പ്രസ്താവനകൾ കുറച്ച് നേരത്തേക്ക് മാറ്റിവയ്ക്കുക, കുറഞ്ഞത് നിങ്ങളുടെ പങ്കാളികൾ എന്താണ് ചെയ്തതെന്നും പറഞ്ഞതെന്നും മനസിലാക്കുന്നത് വരെ. നിങ്ങളുടെ പദ്ധതികളെക്കുറിച്ചും പ്രസ്താവനകളെ കുറിച്ചും നിങ്ങൾക്ക് എത്രതന്നെ വിശദമായി ചർച്ച ചെയ്യാൻ സാധിക്കുമോ അത്രയും ചെയ്യുക. നിങ്ങൾ തയാറാകുന്നത് വരെ നിങ്ങളൊരു അന്തിമ തീരുമാനം എടുക്കേണ്ടി വരുമെന്ന് ചിന്തിക്കണ്ട.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ സ്വാഭാവികമായി ഉർജ്ജസ്വലനും, സാമൂഹികമായി സജീവമായ വ്യക്തിയുമാണെങ്കിലും, നല്ല ഉദ്ദേശത്തോടുകൂടിയും നിങ്ങൾ വ്യക്തികളെ കബളിപ്പിക്കാറുണ്ട്. സുഹൃത്തുക്കൾ നിങ്ങളുടെ പ്രവൃത്തിയിൽ അന്ധാളിക്കുന്നുണ്ടെങ്കിൽ അതിശയിക്കരുത്. എന്തൊക്കെ തന്നെ ആയാലും നിങ്ങൾ ആശയക്കുഴപ്പം ഉണ്ടാകുന്ന രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിച്ച് നിങ്ങളുടെ കാര്യങ്ങളെ വിഭിന്നമാക്കാനുള്ള മികച്ച സമയമാണിത്. നിങ്ങളുടെ ഔദ്യോഗിക ജീവിതം മാത്രമല്ല, നിങ്ങളുടെ വിശ്രമവേളകളിലെ പ്രവൃത്തിയും, സാമൂഹിക പ്രവർത്തനങ്ങളും ഒരു പുനർ വിലയിരുത്തലിലൂടെ കടന്നു പോവുകയാണ്. എന്നാൽ ഏറ്റവുമാദ്യം, നിങ്ങൾ എത്രയും വേഗം സാമ്പത്തിക പദ്ധതികൾ അന്തിമമാക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങൾക്കെന്തുകൊണ്ട് നിങ്ങളുടെ മതിപ്പിനനുസരിച്ച് പ്രവർത്തിച്ച് നിങ്ങളോട് സ്നേഹമുള്ളവരോട് കുറച്ചുകൂടെ നന്നായി പെരുമാറിക്കൂടാ? അവരിൽ നിന്നും നിങ്ങൾ ആവശ്യപ്പെടുന്നത്, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ നിങ്ങളുടെ മാത്രം ഉയർന്ന പ്രതീക്ഷകളുടെ അടിസ്ഥാനത്തിലാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, കുറച്ചുകൂടെ യഥാര്‍ത്ഥമായി നിങ്ങൾ പ്രവർത്തിച്ചാൽ അത് നിങ്ങൾക്ക് തന്നെ നന്നായി വരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook