ഇന്നത്തെ ദിവസം

വേറെ ലോകങ്ങളിലേക്ക് സഞ്ചരിക്കാൻ തലപര്യമുണ്ടോ? ഇന്നത്തെ കാലത്തേ മറ്റുള്ള എല്ലാ കാര്യങ്ങളെയും പോലെ, നമ്മളെ സർക്കാർ ആയിരിക്കില്ല അവിടേക്ക് കൊണ്ടുപോകുന്നത് മറിച്ച് സ്വകാര്യ ബിസിനെസ്സ്കാരായിരിക്കും. എന്റെ സ്വപ്നം എന്നത് ചന്ദ്രനിലേക്ക് യാത്ര പോയി അവിടെ നിന്ന് ഭൂമിയെയും അതിലെ അനേകായിരം രാജ്യങ്ങളും അതിലെ ജനങ്ങളും ജീവിക്കുന്നത് കാണുക എന്നതാണ്. അവർ പറയുന്നത് ഇതൊരു ജീവിതം മാറ്റിമറിക്കുന്ന സുന്ദര കാഴ്ചയാണെന്നാണ്

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഊർജ്ജത്തിന്റെ ഗ്രഹമായ ചൊവ്വ നിങ്ങളെ ഇപ്പോൾ വിരസമായ അവസ്ഥയിൽ നിന്നും പുറത്ത് കൊണ്ടുവരികയും നിങ്ങളെ വീണ്ടും ഉർജ്ജസ്വലരാക്കുകയും ചെയ്യും. നിങ്ങളുടെ ബുദ്ധിയാണ് ഇത്തരം സ്വർഗീയമായ പ്രവർത്തികളിലൂടെ നേട്ടം കൈവരിക്കാൻ പോകുന്നത്. താമസിയാതെ തന്നെ നിങ്ങളുടെ മനസിലേക്ക് ആശയങ്ങൾ സഞ്ചരിക്കാൻ തുടങ്ങും. സുഹൃത്തുക്കളിൽ ഇത്തരം ആശയം പരീക്ഷിച്ച് അതെത്രത്തോളം യാഥാർഥ്യമാണെന്നു മനസിലാക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇന്നത്തെ വെത്യസ്തമായ നിര ശ്രദ്ധയാകര്ഷിക്കാതെ കടന്നുപോകില്ല. പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ വൈകാരികമായ ചുഴലിക്കാറ്റുകൾ നിങ്ങളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും സഹപ്രവർത്തകരെയും ബാധിച്ചുകൊണ്ട് എന്നാൽ നിങ്ങളെ അശേഷം ബാധിക്കാതെ കടന്നുപോകും. ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നാൽ, അധികാരമുള്ളവരുമായി കാര്യങ്ങൾ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ ചാർട്ടിലെ വൈകാരികമായ മേഖലകളിൽ നിന്നും പുറപ്പെടുന്ന തീവ്രമായ നിരകൾ കാരണം നിങ്ങൾ കുറേക്കൂടെ ഗ്രഹണശക്തിയുള്ള ആളായിമാറും. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ, ഉൾപ്രേരണ അധികമുള്ളവരോ അല്ലെങ്കിൽ ആവേശം അധികമുള്ളവരോ ഇതൊന്നുമല്ലെങ്കിൽ നിങ്ങളുടെ തന്നെ അക്ഷമ കാരണമോ ഒരു ഔദ്യോഗിക ബന്ധങ്ങൾക്കും കോട്ടംതട്ടാൻ പാടില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വസ്തുതകൾ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ച് ഒരുപാട് കാര്യങ്ങൾ നിലനിൽക്കുന്നു. നിങ്ങളുടെ സ്വാഭാവികമായ വൈകാരിക രീതിയിലേക്ക് നിങ്ങൾ പോയിക്കഴിഞ്ഞാൽ ഒരുപക്ഷേ മറ്റു ലിംഗത്തിൽപെട്ടവരുടെ പ്രശംസ പിടിച്ചുപറ്റാൻ സാധികുമായിരിക്കും, പക്ഷേ അവരുടെ ബഹുമാനം ലഭിക്കില്ല. മറ്റുള്ളവർക്ക് നിങ്ങളെ കുറിച്ചുള്ള ധാരണയെ വെല്ലുവിളിച്ചുകൊണ്ട് അവരെ അതിശയിപ്പിക്കാൻ സാധിക്കുമെങ്കിൽ അവരുടെ ഒരിക്കലും മരിക്കാത്ത പ്രശംസ നിങ്ങൾക്ക് ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾക്ക് അനുസൃതമായിട്ടാണ് ഗ്രഹങ്ങളുടെ നിര നിലകൊള്ളുന്നത്. എന്നാൽ അനന്തരഫലങ്ങൾ പരിഗണിക്കാതെ മുന്നോട്ട് പോകാനെടുക്കുന്ന എല്ലാ തീരുമാനങ്ങളെയും നിങ്ങൾ തടയണം. നിങ്ങൾ തിരികെ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നുണ്ടെങ്കിൽ ഉദരപരമായ സഹായങ്ങൾ നല്ലതാണ്,എ പ്രോത്സാഹനം ലഭിക്കുന്ന ഇടങ്ങളിലേക്ക് അവയെ വഴി തിരിച്ച് വിടുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പല രീതികളിലൂടെ നിങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഏറ്റവും കഠിനമായ പാത തിരഞ്ഞെടുക്കുകയും സഹായഹസ്തങ്ങൾ തിരസ്കരിക്കുകയും ചെയുന്നത് നിങ്ങളുടെ രീതിയാണ്. ഞാൻ നിങ്ങളുടെ സ്ഥാനത്തായിരുന്നെങ്കിൽ എനിക്കടുപ്പമുള്ള ആരിലെങ്കിൽ നിന്നും പിന്തുണ ലഭിക്കാൻ സാധ്യത ഉണ്ടോയെന്ന് അന്വേഷിക്കും, പ്രധാനമായും നിങ്ങളുടെ സംഘട്ടനത്തിലേർപ്പെട്ടിരിക്കുന്ന വികാരങ്ങളെ മനസിലാക്കാൻ സാധിക്കുന്ന ആരെങ്കിലും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പുറംകാഴ്ചയെ കുറിച്ച് നിങ്ങൾക്ക് ഒരല്പം ആശങ്ക കൂടുതലാണ്. എന്നാൽ അടുത്ത ആഴ്ചയോ അത് കഴിഞ്ഞോ നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കോ മനോഭാവങ്ങൾക്കോ കൂടുതൽ ശ്രദ്ധ നൽകില്ല.നിങ്ങൾക്ക് വേണ്ടത് നിങ്ങൾ ചെയ്താൽ ജീവിതം കുറേക്കൂടെ സമാധാനപ്രദമാകുമെന്ന് നിങ്ങൾക്ക് മനസിലാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിങ്ങൾ ഒരു വശത്ത് സ്വയം സംശയിക്കുകയും മറു വശത്ത് നിങ്ങളുടെ വിധിയിൽ ഉറച്ച് വിശ്വസിക്കുകയും ചെയുന്ന ഒരു അവസ്ഥയിലാണ്. വിവേകമുള്ള മനുഷ്യരുമായുള്ള കൂട്ടുകെട്ടിൽ സ്ഥിരത കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും, പക്ഷേ നിങ്ങൾ സ്ഥിരമായി തിരസ്കരിക്കുന്ന ചില വ്യക്തികളെ നിങ്ങൾക്ക് ഇതിനായി പരിഗണിക്കേണ്ടി വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരുപാട് പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ ലൗകിക ആഗ്രഹങ്ങളുടെ കാര്യമെടുത്താൽ കാര്യങ്ങളെല്ലാം തന്നെ ശുഭമായി തന്നെയാണ് കാണുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപ് തൊട്ടുള്ള സൗഭാഗ്യങ്ങൾ നിങ്ങളുടെ ജോലിസ്ഥലത്തെ അടുത്തായി നടക്കുന്ന സംഭവങ്ങളിൽ പ്രതിഫലിക്കും. ഒരുപക്ഷേ ഈ സംഭവങ്ങൾ നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളവരെ ബാധിച്ചവയുമാകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരുപാട് പരീക്ഷണങ്ങലക്കും കഷ്ടങ്ങൾക്കും ഒടുവിൽ അടുത്ത ആറ് മാസക്കാലം നിങ്ങൾക്ക് നല്ല സമയമായിരിക്കും. ഇപ്പോൾ തൊട്ട്, നിങ്ങൾ നിങ്ങളുടെ എല്ലാ നേട്ടങ്ങളെയും ഒരുമിപ്പിക്കാൻ തുടങ്ങണം അതിപ്പോൾ അവ എത്രതന്നെ ചെറുതാണെങ്കിലും. കൂടാതെ ബാക്കിയായി നിൽക്കുന്ന എല്ലാ വൈകാരിക കടങ്ങളും തീർത്തുവെന്ന് നിങ്ങൾ ഉറപ്പ് വരുത്തണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ നിങ്ങൾക്കായി നിലകൊള്ളുക, മറ്റുള്ളവരുടെ കാല്പനികതയില്ലായ്മയോ വിശ്വാസമില്ലായ്മയോ നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളെ കെടുത്താൻ അനുവദിക്കരുത്. പങ്കാളികൾക്ക് ഇങ്ങളെ മനസിലാകുന്നില്ല എന്നതുകൊണ്ട് നിങ്ങൾക്ക് നിങ്ങളെ നിയന്ത്രിക്കണം എന്ന് തോന്നരുത്.നിങ്ങളുടേതായ നിലമുഴുത് നിങ്ങളുടെ സ്ഥലം നിർമിക്കാനുള്ള സമയമായിരിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ചാർട്ടിന്റെ വളരെ പ്രധാനപ്പെട്ടൊരു മേഖലയിലൂടെ ചൊവ്വ കടന്നുപോകുന്നതിനാൽ നിങ്ങളുടെ ജീവിതത്തിന്റെ നടത്തിപ്പ് രീതിയിൽ വലിയൊരു മാറ്റമോ വ്യത്യാസമോ അനുഭവപ്പെടാം. എന്നാൽ ഈ കാര്യത്തിൽ, മറ്റെല്ലാ കാര്യങ്ങളെയും പോലെ, നിങ്ങൾ തീരെ പ്രതീക്ഷിക്കാത്ത ഇടത്തുനിന്നാകും കാരണം ഉണ്ടാവുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook