ശാസ്ത്രത്തിന്റെ പ്രഭവസ്ഥാനത്തു നിന്നുമുള്ള എന്റെ അടുത്ത റിപ്പോര്‍ട്ട് ഇതാ. നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവും മുമ്പ് ഒരു നക്ഷത്രത്തിനുള്ളില്‍ ആയിരുന്നു. ആ അണുവിന്റെ മറ്റൊരു ഭാഗം മറ്റെവിടെയോ ആണ്. മിക്കവാറും മറ്റൊരു ഗ്രഹത്തിലായിരിക്കും. എന്നിട്ടും ഒരു അണു പിളരുമ്പോള്‍ അതിന്റെ രണ്ടു ഭാഗങ്ങളും പരസ്പര പൂരകങ്ങളായി തുടരും. ഇതിനര്‍ത്ഥം, നിങ്ങള്‍ ചിന്തിക്കുമ്പോള്‍ മറ്റൊരു ഗ്രഹത്തില്‍ പ്രതികരണം ഉണ്ടാകുന്നു.
മേടം രാശി(മാര്‍ച്ച് 21-ഏപ്രില്‍ 20)
നിങ്ങള്‍ക്ക് ശരിക്കും ആവശ്യം ആഭ്യന്തര സുരക്ഷയാണ്. നിങ്ങള്‍ക്ക് സുരക്ഷിതത്വവും സ്നേഹവും പരിപാലനവും വേണം. അതില്‍ ആര്‍ക്കാണ് നിങ്ങളെ കുറ്റപ്പെടുത്തനാകുക? എന്നാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് പിന്തുണയും സംരക്ഷണവും തിരിച്ച് നല്കാന് സാധിക്കുമോ? എല്ലാത്തിലുമുപരി ജീവിതം എന്നത് കൊടുക്കുകയും എടുക്കുകയും ചെയ്യുന്ന ഒരു കളിയാണ്.
ഇടവം രാശി (ഏപ്രില്‍ 21-മെയ് 21)
ഇന്നത്ത് ദിവസം സങ്കീര്‍ണതകള്‍ കുറഞ്ഞതാണ്. എന്നാല്‍ അടുത്ത ദിവസങ്ങളിലേക്കായുള്ള ആമുഖം തയ്യാറാക്കണം. സാധാരണത്തെക്കാള്‍ ലളിതമായൊരു മനോഭാവം ജീവിതത്തോട് പുലര്‍ത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. അത് മോശം കാര്യമല്ല. നിങ്ങളുടെ ഭാവനയും ആശയങ്ങളും പരിപോഷിപ്പിക്കുന്നതിനായി അവസരങ്ങളെ ഉപയോഗിക്കുക.
മിഥുനം രാശി (മെയ് 22-ജൂണ്‍ 21)
നിങ്ങളുടെ വഴിയില്‍ വരുന്ന പൊതുവായ പരന്ന സാധ്യതകളുടെ ഫലമായി രസകരമായ യാത്രാ പ്രതീക്ഷകള്‍ ഉടന്‍ തന്നെ ഉണ്ടായേക്കും. ഒരു കാര്യം തീര്‍ച്ച-പങ്കാളികളെ തീര്‍ച്ചയായും കണക്കിലെടുക്കണം. മാത്രമല്ല, നിങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളേണ്ടി വരും.
കര്‍ക്കിടകം (ജൂണ്‍ 22-ജൂലൈ 23)
രാവിലെ സൗമ്യമായ പുരോഗതികളും ഉച്ച കഴിയുന്നതോടെ ചെറിയ ഇഴച്ചിലും വൈകുന്നേരത്തോടെ നാടകീയമായ വഴിത്തിരിവുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്നത്തെ പരിപാടികളുടെ സ്വഭാവം വ്യക്തമല്ല. നിങ്ങള്‍ക്കിന്ന് ധാരാളം ഊര്‍ജം വേണം. അതേസമയം നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ നിന്നും വിട്ടു പോകരുത്.
ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)
നിങ്ങള്‍ ഒരു സാമൂഹ്യ പിളര്‍പ്പ് നേരിടുന്നു. ഈ വ്യക്തിക്കൊപ്പമൊ മറ്റാര്‍ക്കെങ്കിലും ഒപ്പമോ നിങ്ങള്‍ പുറത്തു പോകേണോ? ഒരു ഭക്ഷണശാലയിലേക്കോ, സിനിമയ്ക്കോ, ക്ലബ്ബിലേക്കോ നടക്കാനോ മറ്റോ? നിങ്ങള്‍ കൂടുതല്‍ ചിന്തിക്കുകയാണെങ്കില്‍ ഒന്നും ചെയ്യുകയുണ്ടാകില്ല. അതുകൊണ്ട് എന്തുകൊണ്ട് ഒന്ന് പുറത്ത് പോയി ആദ്യം തോന്നുന്ന കാര്യം അങ്ങ് ചെയ്തുകൂട?
കന്നി രാശി(ഓഗസ്റ്റ് 24-സെപ്റ്റംബര്‍ 23)
നിങ്ങള്‍ ദ്രുതഗതിയിലുള്ള ബിസിനസ് തീരുമാനങ്ങള്‍ എടുക്കും. പക്ഷെ ഗുണദോഷങ്ങള്‍ നോക്കാതെ കെണിയില്‍ വീഴരുത്. നിങ്ങള്‍ വളരെയധികം പരിശ്രമിച്ച് നേടിയ പണം കൊണ്ടുപോയി മുടക്കുന്നത് സ്വാഭാവികമാണ്. നല്ല ചിന്തകള്‍ സാധിക്കുന്ന ഒരു ആഴ്ചയായിരിക്കില്ല ഇത്. എന്നാല്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളെ ഒന്ന് അയയാന്‍ വിടാന്‍ സാധിക്കുന്ന നിമിഷമാണ്.
തുലാം രാശി (സെപ്റ്റംബര്‍ 24-ഒക്ടോബര്‍ 23)
സമീപകാലത്തെ അമാന്തങ്ങളെ അതിജീവിക്കാനുള്ള ഊര്‍ജം നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും ഇന്നത്തെ ഗ്രഹങ്ങളുടെ രൂപീകരണം. നിങ്ങളുടെ ലക്ഷ്യങ്ങളെ എത്രത്തോളം പരിപോഷിപ്പിക്കണം എന്നത് നിങ്ങളുടെ തന്നെ താത്പര്യമാണ്. പക്ഷെ അസാധാരണമായ വീക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിക്കുക. അടിസ്ഥാന നിയമം എന്തെന്നാല്‍, കൂടുതല്‍ വ്യത്യസ്തമാകുമ്പോള് കൂടുതല്‍ നല്ലതാകുന്നു.
വ്യശ്ചികം രാശി (ഒക്ടോബര്‍ 24-നവംബര്‍ 22)
പങ്കാളികള്‍ അവരുടെ ഭാഗം നന്നായി ചെയ്തോ എന്ന് നിങ്ങള്‍ സ്വയം ചോദിക്കണം. എന്നാല്‍, പ്രതീക്ഷകള്‍ പൂര്‍ണമായും കാത്തുസൂക്ഷിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വ്വമായിരിക്കില്ല എന്ന് മനസിലാക്കുക. സംയുക്തമായുള്ള ചര്‍ച്ചകള്‍ അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കൂ.
ധനു രാശി(നവംബര്‍ 23-ഡിസംബര്‍ 22)
സാധിക്കുമെങ്കില്‍ നേരത്തെ തുടക്കം കുറിക്കുക. മെഷീനുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും പ്രശ്നം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ശബ്ദമുഖരിതമായ ഒരു വൈകുന്നേരത്തേക്കാള്‍ നിശ്ശബ്ദമായൊരു സായാഹ്നമായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുക. എന്നാല്‍ അതായിരിക്കില്ല നിങ്ങള്‍ക്ക് ലഭിക്കുക. അതിനാല്‍ എല്ലാ സംഭവബഹുലതകള്ക്കും തയ്യാറായിരിക്കുക.
മകരം രാശി(ഡിസംബര്‍ 23-ജനുവരി 20)
ഇന്നത്തെ കാഴ്ചപ്പാടുകള്‍ നിങ്ങളെ വൈവിധ്യമാര്‍ന്ന ഉത്തരവാദിത്തങ്ങളെ നേരിടാനും ഒരേസമയം വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും വെല്ലുവിളിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ വരും മാസങ്ങളില്‍ അതിന്റെ പ്രയോജനം ലഭിക്കും. എപ്പോഴെങ്കിലും വീട്ടില്‍ എന്തെങ്കിലും എതിര്‍പ്പ് തോന്നിയാല്‍ മടിക്കാതെ പ്രകടിപ്പിക്കണം.
കുംഭം(ജനുവരി 21-ഫെബ്രുവരി 19)
നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നിടത്ത് ഗ്രഹവശങ്ങളുടെ മിതത്വം ചില ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. നിങ്ങളുടെ വീട് പണി നടക്കുകയാണെങ്കില്‍ അതില്‍ പുരോഗതികള്‍ ഉണ്ടാകും, അല്ലെങ്കില്‍ പുതിയൊരു പടി മുന്നോട്ടു പോകും. കാര്യങ്ങള്‍ എല്ലാം വേഗത്തില്‍ നടന്നു തുടങ്ങും. സത്യത്തില്‍ എല്ലാകാര്യങ്ങളും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു പോയിത്തുടങ്ങും.
മീനം രാശി(ഫെബ്രുവരി 20-മാര്‍ച്ച് 20)
ഇന്ന് അന്തരീക്ഷത്തില്‍ ഒരുപാട് ആകാംക്ഷകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുള്ള പല അവസരങ്ങളും ചിലപ്പോള്‍ വെറും പൊള്ളയാണ്. കാര്യമായി എടുക്കേണ്ടതില്ല. വസ്തുതകളില്‍ ശ്രദ്ധ ചെലുത്തുക. മറ്റാരും ഇതുവരെ മനസിലാക്കാത്ത ഒരു കാര്യം നിങ്ങള്‍ തിരിച്ചറിയും.