നവശാസ്ത്രത്തില്‍ നിന്നുമുള്ള മറ്റൊരു ആശയം ഇവിടെയുണ്ട്. നിങ്ങള്‍ ഒരു വസ്തുവിനെ നോക്കുമ്പോള്‍ ആ വസ്തു എവിടെയാണോ അങ്ങോട്ട് നിങ്ങളുടെ മനസ് വികസിക്കുന്നു. അതായത്, നിങ്ങള്‍ ഒരു നക്ഷത്രത്തെ നോക്കുകയാണെങ്കില്‍ ആ നക്ഷത്രം സ്ഥിതി ചെയ്യുന്നിടത്തേക്ക് നിങ്ങളുടെ മനസ് വികസിക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ നക്ഷത്രം നിങ്ങളുടെ മനസിലാണ്. ആധുനിക ശാസ്ത്രം ദൂരവ്യാപകമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അതില്‍ തെറ്റില്ല.

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 20)

ഈ നിമിഷം നിങ്ങള്‍ വളരെ കഠിനമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് തൊഴില്‍ ഇല്ലെങ്കില്‍ പോലും, സ്വയം സന്നദ്ധരായി ചെയ്യുന്ന കാര്യങ്ങൡ കൂടുതല്‍ ഊര്‍ജം ചെലവിടാന്‍ നിങ്ങള്‍ തയ്യാറാണ്. എങ്ങനെയാണെങ്കിലും നിങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷെ സ്വയം ക്ഷീണിതരാകാതെ നോക്കുക.

ഇടവം രാശി (ഏപ്രില്‍ 21-മെയ് 21)

ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാനും ആശയവിനിമയത്തിലെ പ്രശ്‌നം കൊണ്ട് ചെറിയ പ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്. ചെയ്യുന്ന ജോലികളില്‍ ഒന്നില്‍ സഹപ്രവര്‍ത്തകരാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് ഉടന്‍ തന്നെ മറ്റൊരു അവസരം ലഭിക്കും.

മിഥുനം രാശി(മെയ് 22-ജൂണ്‍ 21)

തൊഴില്‍പരമായ പുരോഗതിക്കായി നിങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സാമൂഹ്യ ബന്ധങ്ങള്‍ ആശ്രയിക്കുന്നതുകൊണ്ട്, ഒരു പഴയ റൊമാന്റിക് അടുപ്പം നിങ്ങളുടെ പ്രവൃത്തിയില്‍ പ്രയോജനപ്രദമായി വരാം. പ്രതികൂല സാഹചര്യങ്ങള്‍ നേരിടാന്‍ പഠിക്കുന്നതില്‍ നിന്ന് മാത്രമേ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കൂ. നിങ്ങള്‍ കൂടുതല്‍ കരുത്തുറ്റവരും ശക്തരും ആയിത്തീരും.

കര്‍ക്കിടകം രാശി(ജൂണ്‍ 22-ജൂലൈ 23)

സ്വകാര്യ ജീവിതത്തിലേയും പൊതു ജീവിതത്തിലേയും ഭാരപ്പെട്ട അവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം. എങ്കിലും പോസിറ്റീവ് വശങ്ങളെ അവഗണിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ ചെയ്യുന്ന തെറ്റാണ്. ഏറ്റവും ഫലവത്തായ മാറ്റത്തിന്റെ കാലഘട്ടം എപ്പോഴും സങ്കീര്‍ണമായിരിക്കും. എന്നാല്‍ ഒടുവില്‍ അതെല്ലാം ഫലം കാണഉം.

ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)

നിങ്ങളുടെ നക്ഷത്രങ്ങള്‍ ഗുണപരമാണോ? പൊതുവില്‍ അതെ. അത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ മൂല്യങ്ങളേയും ഗുണങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ആത്മവിശ്വാസം അത് നല്‍കും. തീര്‍ച്ചയായും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പക്ഷെ അവ പശ്ചാത്തലത്തിലാണ്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

കന്നി രാശി (ഓഗസ്റ്റ് 24-സെപ്തംബര്‍ 24)

ചെലവേറിയ സാധനങ്ങള്‍ വാങ്ങാനുള്ള ത്വര നിങ്ങളില്‍ ഉണ്ടാകും. പക്ഷെ നിങ്ങള്‍ക്ക് സാധിക്കുന്നതേ ചെലവഴിക്കൂ എന്ന് തീരുമാനിക്കുക. നിങ്ങളുടെ പണം തിരികെ ആവശ്യപ്പെടേണ്ടി വരികയാണെങ്കില്‍ വേണ്ടി വരുന്ന എല്ലാ രേഖകളും കൃത്യമായി പരിശോധിക്കുക. ഈ ആഴ്ച നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ ബന്ധങ്ങളില്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തിയേക്കാം.

തുലാം രാശി (സെപ്തംബര്‍ 24-ഒക്ടോബര്‍)

പങ്കാളികള്‍ക്ക് ഒരുപക്ഷെ നിങ്ങളുടെ പദ്ധതികളോട് വിയോജിപ്പുകള്‍ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ തനിച്ചാണെങ്കിലും അതിനു പുറകെ പോകാതിരിക്കേണ്ട യാതൊരു കാരണവും ഇല്ല. സാമൂഹിക പ്രതിബദ്ധതകള്‍ നിറവേറ്റിക്കൊണ്ട് സുഹൃത്തുക്കളെ സന്തോഷിപ്പിക്കുക. തീര്‍ത്തും വിശ്വാസ്യത കാത്തുസൂക്ഷിക്കുക. നിങ്ങളുടെ ഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ശുക്രന്‍ പ്രണയത്തിലേക്കുള്ള നീക്കത്തിലാണ്. ഫലമോ? സമ്പൂര്‍ണ സ്‌നേഹത്തെ നിങ്ങള്‍ സ്വപ്‌നം കാണും.

വൃശ്ചികം രാശി(ഒക്ടോബര്‍ 24-നവംബര്‍ 22)

മറ്റുള്ളവരുടെ വീഴ്ചകളില്‍ ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ജീവിതത്തില്‍ എവിടെയെങ്കിലും നിങ്ങള്‍ക്കും ആ അവസ്ഥ വരാം. യാത്രാ പദ്ധതികള്‍ കാലതാമസത്തിനു വിധേയമാകാന്‍ സാധ്യതയുണ്ട്. ഒരു രഹസ്യ പദ്ധതിയും ഉടനടി തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഞ്ചിരിയോടെ ഇരിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലേക്ക് സ്വയം തലവച്ച് കൊടുക്കാന്‍ സ്വയം അനുവദിക്കുന്ന തിരക്കേറിയ ഒരു ദിവസം. കുട്ടികളും അടുത്ത സുഹൃത്തുക്കളും നിങ്ങള്‍ അവര്‍ക്ക് അനുകൂലമായ നിലപാടുകള്‍ കൈക്കൊള്ളുമെന്നും സാഹചര്യങ്ങള്‍ മനസിലാക്കി തന്ത്രപരമായി പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും പ്രതീക്ഷിക്കും. അത് ചിലപ്പോഴൊക്കെ വലിയ പ്രശ്‌നങ്ങളില്‍ നിന്നും മനസിന് അല്‍പ്പം വിശ്രമം നല്‍കാന്‍ സഹായകമാകും.

മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)

ചെറിയ രീതിയിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ കൊച്ചു കൊച്ചു തര്‍ക്കങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ ഭാവിയ്ക്ക് ഗുണകരമാകുന്ന ചര്‍ച്ചകളിലേക്ക് വഴി വയ്ക്കും. നിങ്ങളുടെ പ്രിയപ്പെട്ട ആര്‍ക്കെങ്കിലും നിരാശാജനകമായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ അവരുടെ ജീവിതത്തില്‍ പ്രകാശം പരത്തുക എന്നതാണ് നിങ്ങളുടെ ജോലി

കുംഭം രാശി(ജനുവരി 21-ഫെബ്രുവരി 19)

മറ്റുള്ളവര്‍ നിങ്ങളെ ചൂഷണം ചെയ്യുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ ക്രമീകരണങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ വെളിപ്പെടാന്‍ തുടങ്ങും. നിങ്ങള്‍ വിശ്വസിക്കുന്ന ഒരാള്‍ യുക്തിരഹിതമായി പെരുമാറുന്നതായി തോന്നും. എന്നാല്‍ ആ സമയത്ത് നിങ്ങള്‍ക്ക് സൗമ്യതയോടെ പെരുമാറാന്‍ സാധിക്കും. അതിനര്‍ത്ഥം നിങ്ങള്‍ ശത്രുക്കളോട് കരുണകാണിക്കുന്നു എന്ന്.

മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)

നിങ്ങളുടെ പൊതു സമീപനം വളരെ ഉറച്ചതും സമര്‍ത്ഥമായതുമായിരിക്കണം. ഇത് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നത്തിലാകും. എന്നാല്‍ ഓരോ ചെറിയ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുകയാണെങ്കില്‍ സംശയമന്യെ, നിങ്ങള്‍ ഉയരത്തിലെത്തും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook