Horoscope Today 02 May 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

മുന്നോട്ട് പോകുന്നതിനു മുൻപ് ഈ ആഴ്ചത്തെ ചിഹ്നമായ ഇടവം രാശിയെക്കുറിച്ചു അവസാനമായി ഒരു വാക്ക്. ഏകദേശം നാലായിരം ആറായിരം വർഷങ്ങൾക്ക് മുൻപ് സൂര്യൻ മാർച്ച് മാസം ഇരുപത്തിയൊന്നാം തീയതി ഈ ചിഹ്നത്തിലാണ് ഉദിച്ചിരുന്നത്, സ്പ്രിങ് ഇക്വിനോസ്. ആ സമയത്തായിരിക്കണം കാളകളും പശുക്കളും ദൈവികമായ മൃഗങ്ങളായി കണക്കാക്കപ്പെട്ട് തുടങ്ങിയത്. നമ്മുടെ ചില ആധുനിക ആചാരങ്ങൾ എത്ര അഭിവന്ദ്യമാണ് എന്നറിയുന്നത് അതിശയം തന്നെ.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ നല്ല സാമ്പത്തിക വാർത്തയാണ്, അതുകൊണ്ടു തന്നെ നിങ്ങളുടെ പങ്കാളിയുമായി ചേർന്നൊരു പുതിയ സംരംഭം തുടങ്ങാൻ നിങ്ങൾക്ക് ആകാംഷയുണ്ടാകും. മാറ്റങ്ങളോട് ഒത്ത് പോയി, നിങ്ങളുടെ ബന്ധങ്ങളിൽ ആവശ്യമായ വ്യത്യാസങ്ങൾ വരുത്തുക. എല്ലാത്തിനുമുപരി നിങ്ങൾ പുതിയ സാമൂഹിക ലക്ഷ്യങ്ങളിൽ ആയിരിക്കും ശ്രദ്ധ നൽകുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമൂഹിക കൂട്ടിമുട്ടലുകളിൽ ഉണ്ടാകുന്ന അതിശയിപ്പിക്കുന്ന വാർത്തകളോ സംഭവങ്ങളോ താല്പര്യമുണർത്തുന്നതായിരിക്കും. നിങ്ങൾ ലഘുപ്രവർത്തികളിൽ പങ്കെടുക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ കഠിനമായ ഉത്തരവാദിത്വങ്ങളിൽ നിന്നും അതൊരു ഇടവേളയായിരിക്കും. നിങ്ങൾ പണമിടപാടുകൾ നടത്തുകയാണെങ്കിൽ, ഇപ്പോൾ പണം സൂക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുമെങ്കിലും, ചിലവാക്കുന്നതായിരിക്കും എളുപ്പം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വീടും കുടുംബകാര്യങ്ങളുമാണ് മുന്നിട്ട് നിൽക്കുന്നത്, താമസിക്കാതെ തന്നെ സ്ഥലം മാറി താമസിക്കാനും സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്നും വരുന്ന ആരോപണങ്ങളിൽ നിങ്ങൾക്ക് ഒഴിഞ്ഞുമാറാൻ സാധിക്കുമെങ്കിൽ ഇന്ന് സഹകരണത്തിന്റെ ദിവസമായിരിക്കും. അതുപോലെ തന്നെ സാധാരണയില്‍ നിന്നും വിപരീതമായി രഹസ്യം സൂക്ഷിക്കാതിരിക്കുക, സുഹൃത്തുക്കളുമായി ആശയങ്ങൾ പങ്കുവയ്ക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മുഷിപ്പിക്കുന്നതും പതിവായി ചെയ്യുന്നതുമായ കാര്യങ്ങൾ നിങ്ങളുടെ ഒരുപാട് സമയം എടുത്തിരിക്കുന്നു, എന്നാൽ നിങ്ങളുടെ ജീവിതത്തിന്റെ സർഗാത്മകതയുടെ വശം വികസിപ്പിക്കാനായി ഒരുപാട് സാധ്യതകളുണ്ട്. പൂർവ്വകാലത്തേക്കാളും പങ്കാളികളെ വിശ്വസിക്കാൻ സാധിക്കും എന്നുള്ളതിന് ഒരു സൂചനകളും ലഭ്യമല്ല. എന്നിരുന്നാലും, നിങ്ങൾ അവരെ തെരഞ്ഞെടുക്കുന്നു. അതായിരിക്കണം ഒരുപക്ഷേ നിങ്ങളിനി പേടിക്കേണ്ട പാഠം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അപ്രതീക്ഷിതമായ കണ്ടുമുട്ടലുകൾ ഭാഗ്യസൂചകമായി തെളിയിക്കപ്പെടാം, അത് നിങ്ങൾക്ക് സാമ്പത്തികമായി ചിന്തിക്കാൻ ചിലത് നൽകുകയും ചെയ്യും. അധികാര വര്‍ഗ്ഗതിനെ കൈകാര്യം ചെയ്യാൻ പറ്റിയ ദിവസമാണ്. പ്രണയസംബന്ധമായ സന്തോഷവും നിങ്ങൾ നേടിയെടുക്കാൻ സാധ്യതയുണ്ട്, പക്ഷേ നിങ്ങൾ എന്നാണോ നിങ്ങളുടെ വൈകാരിക സുരക്ഷയ്ക്ക് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്നത് നിർത്തുന്നത്, അന്ന് മാത്രമേ അത് സാധ്യമാവുകയുള്ളു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ഇപ്പോഴും വിശ്രമിക്കാൻ സാധിക്കാതെ തിരക്കിട്ട് മുന്നേറിക്കൊണ്ട് ഇരിക്കുകയായിരിക്കും. ഇപ്പോൾ വിശ്രമിക്കേണ്ടതില്ല, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെത്തന്നെ എല്ലാം നടക്കുമെന്ന് കരുതുക. ചെറിയ യാത്രകൾ നിങ്ങളെ അസാധാരണമായ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാം. നിങ്ങളുടെയൊരു പ്രണയസംബന്ധമായ സ്വപ്നത്തെ നിങ്ങൾക്ക് താമസിക്കാതെ തന്നെ മുറുകെ പിടിക്കാൻ സാധിക്കും. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ അത് അതേതോതിൽ തിരികെയും ലഭിക്കും. എന്നാലും ആ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോരാനുള്ളൊരു പഴുത് കൂടെ കണ്ടിരിക്കുക, എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ മാത്രം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പശ്ചാത്തല പ്രവർത്തനം വളരെ പ്രധാനമാണ്. പണവും, ഔദ്യോഗിക താല്പര്യങ്ങൾ നിങ്ങളുടെ വിവേകമുള്ള പ്രവർത്തികള്‍ വഴി അനുകൂലമാകും. സൗഹൃദപരമായ ഇടപാടുകൾ ഉപകാരപ്രദമാകും, എന്നാൽ സമയം കഴിയുംതോറും നിങ്ങളുടെ മനോഭാവം തന്നെ ഗൗരവകരമായ പരിണമിക്കാൻ തുടങ്ങും. അത് സംഭവിക്കുമ്പോൾ അടുത്ത പങ്കാളിയോടുള്ള നിങ്ങളുടെ സമീപനം തന്നെ മാറും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ പ്രതീക്ഷകൾ തിളക്കമാർന്നതാണ്. പക്ഷേ ജോലിയെല്ലാം ഒപ്പത്തിനൊപ്പം നിർത്താനുള്ള ശ്രമത്തിൽ നിങ്ങൾ മുഴുകിയിരിക്കും. പ്രത്യേകിച്ചും പങ്കാളിയും നിങ്ങളും ഒരേ അഭിപ്രായത്തിൽ അല്ലെങ്കിൽ. നിങ്ങളുടെ അഭിലാഷങ്ങൾ പങ്കുവയ്ക്കാത്ത മനുഷ്യരുടെ പുറകെ നടന്ന് സമയം കളയുന്നില്ലായെന്ന് ഉറപ്പ് വരുത്തുക. വിലപിടിച്ച ഊർജ്ജം പാഴാക്കുക എന്നതാണ് നിങ്ങളിപ്പോൾ അവസാനമായി ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് പണം ലഭിക്കാനുണ്ടെങ്കിൽ അത് വാങ്ങുക. ദീർഘകാല നിക്ഷേപങ്ങൾക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുക. ബിസിനെസ്സിലുള്ള നിങ്ങളുടെ ആശയങ്ങളെല്ലാം നല്ലതായിരിക്കും, എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ് ലാഭകരമാകണമെങ്കിൽ വിദഗ്ധോപദേശം തേടാം. എന്തൊക്കെ ആണെങ്കിലും, എപ്പോഴും എല്ലാ ഉത്തരവാദിത്വങ്ങളും പഴിയും നിങ്ങൾ തന്നെ ഏറ്റെടുക്കണമെന്നില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ബിസിനസ് സംബന്ധമായ കാര്യം തീരുമാനമെടുക്കാതെ നിൽക്കുകയാണെങ്കിൽ, നിങ്ങൾക്കിപ്പോൾ അതിനെ ശരിയാക്കാവുന്നതാണ്. പുതിയ സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക, കാരണം നിങ്ങളുടെ ഭാവിയിലേക്കുള്ള അടുത്ത പടവിലേക്കെത്താൻ ഏത് സ്ത്രോതസ്സിൽ നിന്നാണ് സഹായം ലഭിക്കുക എന്നത് നിങ്ങൾക്ക് അറിയില്ല. ഒരുപക്ഷേ ആ കർത്തവ്യത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരു പഴയ സുഹൃത്താകാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തൊഴിലിടത്തിൽ അഭിവൃദ്ധി ഉണ്ടാകുന്നില്ല എന്നുതോന്നുണ്ടെങ്കിൽ, പുതിയ മാര്ഗങ്ങള് പരീക്ഷിച്ച് സൗഹൃദപരമായ സമീപനം സ്വീകരിക്കുക. അധികം താമസിക്കാതെ തന്നെ പുതിയ വൈകാരിക ദിശയിലേക്ക് സഞ്ചരിക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതിനാൽ ഇപ്പോൾ തന്നെ അതിനായുള്ള അടിത്തറ പാകുക. പ്രശനത്തിന്റെ ഒരു വശമെന്തെന്നാൽ നിങ്ങൾ ഒരുപാട് കാര്യങ്ങൾ വളരെ വേഗം സംഭവിക്കാൻ ആഗ്രഹിക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ജീവിതം തരക്കേടില്ലാത്ത തരത്തിൽ സജീവമാണ്. പുതിയ ക്ഷണങ്ങളും അഭ്യർത്ഥനകളും നിങ്ങളെ കുഴപ്പത്തിലാക്കുന്ന അവസ്ഥയിലെത്തിക്കും. അങ്ങനെ ആണെങ്കിൽ ഇപ്പോഴാണ് നിങ്ങളുടെ മുൻഗണന എന്തിനാണ് എന്നുളളത് മനസിലാക്കി, വിശ്രമത്തിനായി കൂടുതൽ സമയം മാറ്റിവയ്‌ക്കേണ്ടത്. മറ്റൊരു വശത്ത് നിങ്ങൾക്കൊരു ചെറിയ വിശ്രമം ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾ പിന്നെയും സജീവമാകും.

Read our section on Horoscope and Astrology Here

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook