രണ്ട് ചിഹ്നങ്ങൾ കുംഭം രാശിയും ചിങ്ങം രാശിയുമാണ് പ്രാധാന്യത്തോടെ നിൽക്കുന്നത്. കുംഭം രാശികർക്കും ചിങ്ങം രാശിക്കാർക്കും അതൊരു മികച്ച വർത്തയായിരിക്കും കാരണം രണ്ടുപേർക്കും ഊർജ്ജത്തിന്റെ അതിപ്രസരം അനുഭവപ്പെടാം. ബാക്കിയുള്ളവർക്ക് ചിന്തിക്കാതെയും വിവേകമില്ലാതെയും തീരുമാനങ്ങൾ എടുക്കേണ്ടി വരും. എന്തായിരിക്കും എനിക്ക് നൽകാനുള്ള ഉപദേശം? അല്പം ശ്രദ്ധ അധികം വേണ്ട സമയമാണ്, അല്ലെങ്കിൽ നമ്മൾ പ്രശ്നങ്ങളിൽ അകപ്പെടാം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ സാമൂഹിക പ്രതിബദ്ധതയിലേക്ക് ശ്രദ്ധ നല്കാൻ ചന്ദ്രൻ നിങ്ങളെ പ്രേരിപ്പിക്കുകയാണ്, അതോടൊപ്പം തന്നെ മറ്റുള്ളവരുടെ നന്മയ്ക്കായി നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് അന്വേഷിക്കാനും പ്രേരിപ്പിക്കുന്നു. ഇന്നത്തെ നിങ്ങളുടെ ലക്ഷ്യം ഉണ്ടായിരുന്ന എല്ലാ വ്യക്തിപരമായ ബന്ധങ്ങളും പുതുക്കുക എന്നതാണ്. സ്വയം താല്പര്യങ്ങൾ മാറ്റുകയും, മോശപ്പെട്ട പഴയസ്വഭാവങ്ങളും പ്രതികരണങ്ങളും മാറ്റുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളെ തിരഞ്ഞെടുക്കുക എന്നതല്ലാതെ മറ്റൊരു മാർഗമില്ല, കാര്യങ്ങൾ സുഗമമാണെന്നു നിങ്ങളോട് പ്രത്യേകം പറയേണ്ട ആവശ്യവുമില്ല. എന്നാൽ എന്റെ കർത്തവ്യം ഞാൻ നിറവേറ്റേണ്ടതുണ്ട്, ഭൂരിഭാഗം ഗ്രഹങ്ങളും മികച്ച നിരയാണ് സൂക്ഷിക്കുന്നത്, അതിനാൽ തന്നെ എന്ത് പരാതിയും മുറുമുറുപ്പും ഉണ്ടായാലും അത് വലുതാക്കി അവതരിപ്പിക്കപ്പെടും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വ്യക്തിപരമായും വൈകാരികമായും ഏതൊരു സങ്കീർണവും വെല്ലുവിളി ഉയർത്തുന്നതുമായ സമയമാണ്, എന്നാൽ പിരിമുറുക്കം അനുഭവിക്കാൻ പാടില്ല കാരണം നിങ്ങളുടെ ഗ്രഹങ്ങൾ സെൻസിറ്റീവ് ആയിട്ടിരിക്കുകയാണ്.നിങ്ങളുടെ വീട്ടിലേക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് അറിയില്ല എന്നതിൽ നിന്നാണ് എല്ലാ പ്രശ്നങ്ങളും ഉത്ഭവിക്കുന്നത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമ്പത്തിക ക്രമീകരണങ്ങൾ ഇതിനോടകം പൂർത്തീകരിച്ച്, വരും ഘട്ടത്തിലേക്കുള്ള നിങ്ങളുടെ ചലനങ്ങൾ തീരുമാനിക്കേണ സമയമാണ്. നിങ്ങളുടെ അടുത്ത പന്ത്രണ്ട് മാസങ്ങൾ അഭിവൃദ്ധിയുടേതാണ്, അതിനാൽ ആവശ്യമില്ലാത്ത സംശയങ്ങൾ കടന്നുവരാൻ അനുവദിക്കാതിരിക്കാൻ ഓർമിക്കണം. നിങ്ങൾ ഇപ്പോൾ ചെയേണ്ടത് എന്തെന്നാൽ മുൻപ് നിങ്ങൾക്ക് പണത്തിനു നഷ്ടം വരുത്തിയ എല്ലാ ഉപേക്ഷിക്കുക എന്നതിലാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബിസിനെസ്സുള്ള ദിവസമാണിന്ന്, എന്നാൽ ദീർഘകാല തീരുമാനങ്ങൾക്ക് പറ്റിയ ദിവസമല്ല.നിങ്ങളെടുക്കുന്ന തീരുമാനം തെറ്റാകാൻ സാധ്യതയുണ്ട്, അതിനാൽ ആകർഷണീയമായ ഓഫറുകളിൽ വീണുപോകരുത്, അവയെല്ലാം നടപ്പാക്കണമെന്നില്ല. എന്നാൽ മറ്റൊരു വശത്ത് എല്ലാ ആശയങ്ങളും കേൾക്കേണ്ടതുമുണ്ട്, കാരണം ഏതാണ് നിങ്ങളക്ക് ലാഭം നല്കാൻ പോകുന്നതെന്ന് അറിയില്ല, വൈകാരികമായ ലാഭമാണെങ്കിലും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കാര്യങ്ങളിൽ ഒരുപാട് മുഴുകി പോയി, പ്രകടമായ ചതിക്കുഴികൾ കാണാതെ പോകാൻ സാധ്യതയുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങളെല്ലാം അധഃപതിക്കും. കലാകാരന്മാരും കാല്പനികരുമായ കന്നിരാശിക്കാർക്ക് ഉപകാരമുണ്ടാകും, എന്നാൽ നിങ്ങൾക്ക് വിശദമായ കാര്യങ്ങൾ പരിഗണിക്കാനുണ്ടെങ്കിൽ ശ്രദ്ധാപൂർവം കാര്യങ്ങൾ ചെയുക, വളരെയധികം ശ്രദ്ധയോടെ മാത്രം ചെയുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾക്ക് ഇപ്പോഴുള്ള ഭൂരിഭാഗം പ്രശ്നങ്ങളും നിങ്ങൾ നിയന്ത്രിക്കപ്പെടുന്നു എന്ന കാരണത്താലാണ് ഉണ്ടാകുന്നത്. എന്നാൽ എന്താണ് ശരിക്കും സംഭവിക്കുന്നതെന്നും ആർക്കാണ് സംഭവിക്കുന്നതെന്നും നിങ്ങൾക്ക് കൃത്യമായി പറയാൻ സാധിക്കില്ല. ഇതെല്ലാം തന്നെ നിങ്ങളുടെ വ്യക്തിപരമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്, അതിനാൽ മറ്റുളവരെ നിങ്ങൾ തീവ്രമായി വിലയിരുത്തരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചർച്ചകളോ സംവാദങ്ങളോ ക്രമീകരിക്കാൻ പറ്റിയ സമയമല്ല ഇത്. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ മറ്റുള്ളവർ നിങ്ങളുടെ ലക്ഷ്യങ്ങളോട് കുറച്ചുകൂടെ അനുഭാവം കാണിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് മനസിലാകും. യഥാർത്ഥ നിങ്ങൾ ആരാണെന്നു പൂർണമായും അവർക്ക് മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ കൂടെ.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീട്ടിൽ മാറ്റങ്ങൾ വരാൻ വ്യക്തമായ സാധ്യതതകളുണ്ട്. എന്നാൽ നിങ്ങൾ ഒരു മാറ്റത്തിനോ അല്ലെങ്കിൽ അതുപോലെ പ്രകടമായ ചലങ്ങൾക്കോ ശ്രമിക്കുകയാണെങ്കിൽ, സങ്കീർണമായ സൂചനകളാണ് കാണാൻ സാധിക്കുന്നത്, പൂർവ്വകാലത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള പശ്ചാത്താപവും നിരാശയും അതിനു കാരണമാകും. ഈ കാര്യത്തിൽ നിങ്ങൾ നിങ്ങളിൽ തന്നെ വിശ്വാസമർപ്പിക്കേണ്ടി വരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കാത്തത് നിങ്ങളെ വലിയ കുഴപ്പങ്ങളിൽ ചാടിക്കും. നിങ്ങൾ യാത്ര ചെയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുകയും നിങ്ങളുടെ ലക്‌ഷ്യം എന്താണെന്നു മറ്റുള്ളവരോട് പറയുകയും വേണം.വസ്തുത എന്തെന്നാൽ, നിങ്ങളെ എല്ലാരും ഇഷ്ടപ്പെടുന്നത് നിങ്ങൾക്ക് ഇഷ്ടമാണ്, നിങ്ങൾക്ക് ഇഷ്ടമുള്ളൊരാളെ നിങ്ങൾ നിരാശപ്പെടുത്തി എന്ന് നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ തീവ്രമാകാൻ പോകുകയാണ്, അതിനാൽ ഏതെങ്കിലും പ്രശ്നം അതുവാനതുപോലെ താനെ പോകുമെന്ന ലളിതമായ മനോഭാവം നിങ്ങളക്ക് നേട്ടമുണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു സുഹൃത്ത്, പെൺസുഹൃത്ത് ആകാനാണ് സാധ്യത, നിങ്ങളുടെ സഹായത്തിനായി എത്തും, എന്നാൽ അടുത്ത മൂന്ന് നാല് ആഴ്ചയിലേക്ക് നിങ്ങൾക്കത്ത് ആരാണ് മനസിലാകില്ല.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

കാര്യങ്ങൾ നിങ്ങൾ തുറന്നതും നേരായതുമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നതിൽ ഒരതിശയവുമില്ല. എന്നാൽ ബുധൻ ഇപ്പോഴുമൊരു സംശയാസ്പദമായ സ്ഥാനത്ത് തുടരുമ്പോൾ എങ്ങനെ ഒരു കാര്യം എത്രത്തോളം പ്രവർത്തികമാകുമെന്ന് അറിയില്ല. നിങ്ങളുടെ അവസ്ഥയെ കുറിച്ച് നിങ്ങൾക്ക് പൂർണ ഉറപ്പ് ലഭിക്കുന്നത് വരെ, നിങ്ങൾക്ക് അറിയുന്ന കാര്യത്തിൽ മാത്രം ഉറച്ച് നിൽക്കുക. കാരണം ഹില സമയങ്ങളിൽ നിങ്ങൾക്ക് ചില കാര്യങ്ങളെ കുറിച്ച് സ്വപ്നം കാണുകവഴിപ്പോലും അതിനെ പ്രാവർത്തികമാക്കാൻ സാധിക്കും. സത്യമല്ലെന്നാണ് ഞാൻ ഭയക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook