ധാരാളിത്തത്തിന്റെ ഗ്രഹമായ വ്യാഴം ഒരു ചൈതന്യമുള്ള സ്ഥാനത്താണ്, എന്റെ അഭിപ്രായത്തിൽ, ആഗ്രഹസാക്ഷാത്കാരത്തിനുവേണ്ടി പ്രായോഗികമായ യത്നിക്കാൻ കഴിവുള്ളവർക്ക് അനുകൂലമായ ഒരു പന്ത്രണ്ടു മാസ ചക്രത്തിലാണു നാം. സ്വപ്നജീവികളും ആഘോഷക്കാരും സമയം വൃഥാ ചെലവാക്കുന്നവരും വശങ്ങളിലേയ്ക്ക് തള്ളപ്പെടും, കുറഞ്ഞപക്ഷം അടുത്ത വർഷത്തെ ഇതേ സമയം വരെയെങ്കിലും.

മേടം രാശി (മാർച്ച് 21- ഏപ്രിൽ 20)

നിങ്ങളുടെ ഏറ്റവുമടുത്ത വ്യക്തിഗത ആശങ്കകൾ കടുത്ത പരിശോധനയിലാണ്. അതുപോലെതന്നെയാണു നിങ്ങളുടെ ശക്തമായ പരസ്യാഭിലാഷങ്ങളും. അതിനാൽ ഈ വാരാന്ത്യം ഗണ്യമാം വിധം താല്പര്യമുളവാക്കുന്നതാണ്. നിങ്ങൾക്ക് കഷ്ടിച്ചറിയാവുന്ന ഒരാൾ നിങ്ങളിൽ താല്പര്യപ്പെടുമ്പോൾ ഗതി തിരിയും.

ഇടവം രാശി (ഏപ്രിൽ 21 -മെയ് 21)

ഇടവത്തിന്റെ വീക്ഷണത്തിൽ ഇന്നത്തെ ബഹുപാളികളുള്ള ഗ്രഹസംവിധാനങ്ങൾ വളരെ ഗംഭീരമാണ്. ഗുണപ്രദമായ പ്രവർത്തനങ്ങളുടെ പട്ടിക, അവധികളും യാത്രയും വിദ്യാഭ്യാസ ലക്ഷ്യങ്ങളും നിയമകാര്യങ്ങളും ഉൾപ്പടെ വിഭിന്നവും നീണ്ടതുമാണ്. ആദർശങ്ങൾക്കായി വളരെ കഠിനമായി പോരാടുകയുമുണ്ടാകാം.

മിഥുനം രാശി (മെയ് 22- ജൂൺ21)

ഗ്രഹനിലയുടെ തീക്ഷ്ണമായ ഒരു ഭാഗത്ത് വ്യാഴത്തിന്റെ സാന്നിധ്യമുണ്ടാകുന്നത്, ഒരു കടുത്ത പ്രശ്നത്തിൽ നിന്നും നിങ്ങൾക്കു സുരക്ഷ തരുന്നതിനും അഭിവൃദ്ധിപ്പെടാൻ സഹായമാകുന്നതിനും പര്യാപ്തമാണ്. ഇപ്പോഴും അടുത്ത മാസത്തിലുമായി നിങ്ങൾ പഠിക്കുന്ന പാഠങ്ങൾ സ‌മൃദ്ധമായ ഭാവി ഉറപ്പുതരുന്നു.

കർക്കിടകം (ജൂൺ 22 -ജൂലൈ 23)

ഇപ്പോൾ നിങ്ങൾക്കു നേടാനാകാത്തതായി ഒന്നുമില്ല, അതിനാൽ പ്രതീക്ഷകൾ കഴിയുന്നത്ര ഉയരത്തിലാക്കുക. എങ്കിലും അന്തിമമായി നിങ്ങൾ ജയിക്കുമോ പരാജയപ്പെടുമോ എന്നു നിശ്ചയിക്കുന്നത് നിങ്ങളുടെ സർഗ്ഗാത്മക പുരസ്കാരങ്ങളാകും. ആവശ്യമുള്ള വിശ്രമം ഒഴിവാക്കരുത് എന്നതാണ് ഓർമ്മിക്കേണ്ട ഒരു കാര്യം.

ചിങ്ങം (ജൂലൈ 24 – ആഗസ്റ്റ് 23)

എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുൻപു തന്നെ പ്രധാന വികാസങ്ങൾ ഉണ്ടായിക്കഴിയുമെന്നതാണു ജ്യോതിഷപരമായ ജീവിതത്തിന്റെ സവിശേഷത. അതുകൊണ്ടാണു നടപ്പുകാലത്തിലെ പുരോഗതികൾ വരാനിരിക്കുന്ന അല്പകാലത്തേയ്ക്കു മനസ്സിലാകാതെ പോകുന്നത്. നിങ്ങളുടെ ഭാവിയിൽ വിശ്വസിക്കുക.

കന്നി രാശി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)

നിങ്ങളുടെ വ്യക്തിഗതവും അനന്യവുമായ സർഗ്ഗാത്മകശേഷിയുടെ അടിസ്ഥാനത്തിൽ ജീവിതത്തോട് കൂടുതൽ സ്വതന്ത്രമായ ഒരു സമീപനം പൊതുവെ രൂപപ്പെടുത്തിയേക്കാം. ഇപ്പോൾ കാലവിളംബങ്ങൾ ഉണ്ടായാലും അത്തരം പ്രവർത്തനഗതിയുടെ ഫലം താമസിയാതെ കാണാൻ കഴിയും. പക്ഷേ, ക്ഷമയാണു നിങ്ങളുടെ ഏറ്റവും നല്ല സ്വഭാവഗുണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്റ്റോബർ 23)

നിങ്ങളുടെ അഭിലാഷങ്ങൾ സമൂഹത്തിലെ പദവിയും സഹകാലികരുടെ ആദരവും കിട്ടുന്നതിലേയ്ക്ക് നയിക്കുന്നവയാണ്. എങ്കിലും കുടുംബത്തിന്റെ ശരിയായ അംഗീകാരവും വൈകാരിക സുരക്ഷയുമാണു നിങ്ങളെ യഥാർത്ഥത്തിൽ നയിക്കുന്ന ആഗ്രഹങ്ങൾ എന്നു ഞാൻ അനുമാനിക്കുന്നു.

വൃശ്ചികം രാശി (ഒക്റ്റോബർ 24- നവംബർ 22)

യാത്രയും വിദേശ ബന്ധങ്ങളുമാണിപ്പോൾ കൂടുതൽ പ്രാധാന്യം നേടുന്നത്. എങ്കിലും ജീവിതത്തെക്കുറിച്ചുള്ള ശരിയായ ആത്മീയാവബോധത്തിന്റെ ആവശ്യവും ഇപോൾ നിങ്ങളെടുക്കുന്ന പ്രധാന ദിശയും അതുപോലെ പ്രധാനമാണ്. നിങ്ങൾക്കു വേണ്ടത് ഏറ്റവും ഉത്തമമായതാണ്, ആവശ്യത്തിനുള്ള ചിട്ടയുണ്ടെങ്കിൽ നിങ്ങൾക്കത് നേടാനുമാകും.

ധനുരാശി (നവംബർ 23- ഡിസംബർ 22)

വാരാന്ത്യത്തിലെ വികാസങ്ങൾ എത്ര ആഴത്തിലാകും എന്നത് അറിയുക പ്രയാസം. നിങ്ങളിൽ ചിലർ ഉപരിപ്ലവമായ സാമ്പത്തിക സജ്ജീകരണങ്ങളിൽ താല്പര്യപ്പെടുമ്പോൾ മറ്റുചിലർ ജീവിതത്തിനു നിങ്ങൾ നൽകുന്ന മൂല്യത്തെപ്പോലെയുള്ള വലിയ കാര്യങ്ങളിൽ ശ്രദ്ധിക്കും.

മകരം രാശി (ഡിസംബർ 23- ജനുവരി 20)

നിങ്ങളുടെ സ്വാതന്ത്ര്യത്തിനും മൂല്യമുള്ള കാരണങ്ങൾക്കും വേണ്ടി പോരാടണമെന്നു തോന്നലുണ്ടാകും. മനുഷ്യപ്രവർത്തനങ്ങളുടെ മണ്ഡലത്തിൽ വഴി കണ്ടെത്താമെന്നു പറയുന്നതു ന്യൂനോക്തിയാകും. അതാണു കാര്യം. ഓരോ സൂക്ഷ്മാംശത്തിലും ശ്രദ്ധയർപ്പിക്കുമെന്നുറപ്പാക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കുട്ടികളുമായുള്ള ബന്ധം കൂടുതൽ നന്നാകണം. മനശാസ്ത്രജ്ഞർ നിങ്ങളുടെ ആന്തരിക ശിശു എന്നു വിളിക്കുന്ന സർഗ്ഗാത്മമ നൈസർഗ്ഗികതയുടെ സ്രോതസ്സിനെയും മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. ഹൃദയത്തിലെ ഇളമുറ കാര്യങ്ങളെ നയിക്കും.

മീനം രാശി (ഫെബ്രുവരി 20- മാർച്ച് 20)

വിശാലമായി ചിന്തിക്കുക, ഒരു സർഗ്ഗാത്മകശേഷി വികസിപ്പിക്കുവാൻ യത്നിക്കുക. യഥാർത്ഥ വിജയം മറ്റുള്ളവരല്ല, നിങ്ങൾ തന്നെയാണു വിധിക്കുന്നതെങ്കിലും നിങ്ങളൊരു വിജയപാതയിലാണ്. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ പിന്തുണ കുടുംബാംഗങ്ങൾ നൽകിയേക്കാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ