വിപ്ലവാത്മക ശാസ്ത്രമായ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും പുതിയതും പ്രസക്തവുമായ ചില സിദ്ധാന്തങ്ങൾ ഞാൻ നിങ്ങളുമായി ഇന്ന് പങ്കുവയ്ക്കാൻ പോവുകയാണ്. നിങ്ങൾ ഇന്ന് കാണുന്ന വെളിച്ചം നിങ്ങൾ ജനിച്ച ദിവസം നിങ്ങളുടെ ജനനനക്ഷത്രം പുറപ്പെടുവിച്ച വെളിച്ചമാണ് എന്ന സത്യത്തോടെ നമുക്ക് തുടങ്ങാം. ആശയകുഴപ്പമായോ? അതിന്റെ ആവശ്യമില്ല, കാരണം ഇത് എളുപ്പമായി മനസിലാക്കാനായി ഉണ്ടാക്കപ്പെട്ടതല്ല.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം പണമാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ കുറച്ചുകൂടെ സമയം ചിലവാക്കേണ്ടതില്ലെ? അങ്ങനെ നിങ്ങൾ ചെയ്തില്ലെങ്കിൽ, ആർക്കും നിങ്ങളിൽ സമ്മർദം ചെലുത്തി അത് ചെയ്യിക്കാനും സാധിക്കില്ല. അതിനോടൊപ്പം തന്നെ, നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ ഇഷ്ടത്തിന് കാര്യങ്ങൾ നടപ്പാക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? നിങ്ങളുടെ നയതന്ത്രപാടവം വർധിപ്പിക്കേണ്ട ഒരു കാര്യമാണത്!
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
നിങ്ങളുടെ കുടുംബത്തിന് പ്രത്യേക പ്രാധാന്യം നൽകികൊണ്ട് ശുക്രനിപ്പോഴും നിങ്ങളുടെ ചാർട്ടിന്റെ പല മേഖലകളിലും പ്രഭാവം ചെലുത്തിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ മറ്റുള്ളവർ നിങ്ങളെക്കുറിച്ചു എന്ത് ചിന്തിക്കുന്നു എന്നതിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും. കുടുംബാംഗങ്ങളുടെ അംഗീകാരത്തിൽ അധികം ആശ്രിതനാകരുത്.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങൾക്ക് അധികം പരിചയമില്ലാത്ത വ്യക്തികൾ, അല്ലെങ്കിൽ ഒരപരിചിതൻ പ്രവചനാതീതമായ സാഹചര്യത്തിൽ നിങ്ങളുമായി ഒരു വാഗ്വാദം നടത്താന്‍ സാധ്യതയുണ്ട്. വൈകാരികവും ഔദ്യോഗികവുമായ കാരണങ്ങളെക്കാൾ പണമായിരിക്കും പ്രശ്നങ്ങളുടെ പ്രധാന കാരണം. ഇവയെല്ലാം തന്നെ ആഴ്ചയവസനം നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ജീവസുറ്റ നിമിഷങ്ങളിലേക്കുള്ള ചവിട്ടു പടിയാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ഊർജ്ജം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ദീർഘകാലമായി നിലനിൽക്കുന്ന കാര്യങ്ങളിൽ ഒരു തീരുമാനമെടുക്കാൻ നിങ്ങൾക്ക് ഇന്നത്തെ ദിവസം കഴിഞ്ഞ് സാധിക്കും. എന്നാൽ കുറഞ്ഞത് ഒരു വൈകാരിക ബന്ധത്തിൽ നിന്നെങ്കിലും നിങ്ങൾ പിന്നിലേക്ക് പോകാൻ സാധ്യതയുണ്ട്. പക്ഷേ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, അതൊരു തെറ്റായ തീരുമാനമല്ല എന്നും മനസിലാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ വളരെ ആകർഷണപാടവമുള്ളൊരു വ്യക്തിയാണ്. നിങ്ങളുടെ സർഗാത്മക കഴിവ് നിങ്ങളുടെ ഔദ്യോഗിക ജീവിതം മെച്ചപ്പെടും. ഒരു മഹാനായ സംഗീതജ്ഞന്, പുരാതന സ്ട്രാഡിവാരിയസ് വയലിൻ വായിക്കുന്നത്ര ലാഘവത്തോടെ നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരേയും പങ്കാളികളെയും കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിൽ നിങ്ങൾ വിദഗ്ദ്ധമായി തന്നെ ഇത് നടത്തിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്ച്ചയിലെ വെല്ലുവിളി ഉയർത്തുന്ന ഗ്രഹനില നിങ്ങൾക്ക് സഹായകരമായ സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും നിങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെ നേരിടാനായി സമ്മർദം ചെലുത്തുകയും ചെയ്യും. അസഹ്യമായൊരു സാഹചര്യത്തിൽ നിന്നും നിങ്ങളെ രക്ഷിക്കാനായി നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഭാഗ്യമുണ്ട്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങൾ വൈകാരിക സങ്കീർണതകൾ ശരിയാക്കികൊണ്ട് ഇരിക്കുകയാണെങ്കിൽ നിങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ചില രഹസ്യ വിവരങ്ങൾ നിങ്ങളുടെ സഹായത്തിനു എത്താം. വീട്ടിലെ ബന്ധങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ സമ്മാനിക്കുന്നുണ്ട്, പക്ഷെ നിങ്ങൾ സംശയങ്ങൾ അകറ്റി പ്രതിബദ്ധത കാണിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായ പ്രവർത്തികളിലുള്ള നിങ്ങളുടെ ആവേശവും അത്യുത്സാഹവും നിങ്ങളെ പിടിച്ചിരുത്തിയിക്കുകയാണ്. നിങ്ങളുടെ തൊഴിൽ അത്രകണ്ട് വ്യക്തിപരമായി നിങ്ങളെ സംതൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ ഈ പ്രിയങ്കരമായ പ്രവർത്തികളുടെ സ്ഥാനം അവയ്ക്ക് ലഭിക്കില്ല. ഗാര്‍ഹികമായ ധര്‍മ്മസങ്കടങ്ങളാണ് നിങ്ങളുടെ കുടുതല്‍ സമയവും എടുക്കുന്നതെന്ന് നിങ്ങള്‍ക്ക് ഈ ആഴ്ച്ചയവസാനത്തോടെ മനസിലാകും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ കുടുംബത്തിനോടുള്ള നിങ്ങളുടെ കടമകളും നിങ്ങളുടെ ഔദ്യാഗികമായ ആഗ്രഹങ്ങളുടെയും ഇടയിലാകും നിങ്ങൾ. കുടുംബംഗങ്ങള്‍ക്ക് നിങ്ങളുടെ ഒരു ഔദ്യോഗിക പദ്ധതിയോടു എതിർപ്പ് വരെയുണ്ടാകാം, എന്നാൽ ഇത് നിങ്ങളെ വിജയത്തിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ഗ്രഹങ്ങൾ ഗുണകരമായൊരു നിരയിലേക്ക് നീങ്ങുന്നതിനാൽ യാത്രകൾക്ക് നേരിട്ട തടസങ്ങൾ എല്ലാം മാറിക്കിട്ടും. പൂർണമായും ശുഭപ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും നിങ്ങൾക്ക് ഭാവിയിലേക്ക് ഒരു മടിയും കൂടാതെ നോക്കാം. വളരെ സമൃദ്ധമായൊരു അവസ്ഥയിൽക്കാണ് നിങ്ങളുടെ ജീവിതം നീങ്ങാൻ പോകുന്നത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ ആത്മാവിന്റെ സന്തോഷം നഷ്ടപ്പെടുന്നതായി തോന്നുമ്പോള്‍ ദൂരയാത്ര പോകുന്നതായിരിക്കും നല്ലത്. നിങ്ങളുടെ ഇപ്പോഴത്തെ ഗ്രഹനില അസ്വസ്ഥമായൊരു അവസ്ഥയാണ് സൃഷ്ടിക്കുന്നതെങ്കിലും നിങ്ങൾ വീടുമായിത്തന്നെ ബന്ധപ്പെട്ട് നിൽക്കാനാണ് സാധ്യത. കൂടാതെ കുടുംബാംഗങ്ങൾ അവരോട് പറയുന്ന കാര്യം മാത്രം ചെയ്യുന്നതാകും ഉചിതം.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
മറ്റുള്ളവർക്കെല്ലാം അവർക്കിഷ്ടപ്പെട്ട രീതിയിൽ കാര്യങ്ങൾ നടക്കുന്നുണ്ട് എന്നാണോ നിങ്ങൾ കരുതുന്നത്? അങ്ങനെയാണ് തോന്നിപ്പിക്കുന്നത് എന്നത് ശരിയാണ്. നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ നല്ലൊരു നിലയിലാണ് നിങ്ങൾ നിൽക്കുന്നതെന്ന് നിങ്ങൾ മനസിലാക്കണം. അതുപോലെ തന്നെ ഒടുവിൽ നിങ്ങൾ കണക്കുകൾ നിരത്തുമ്പോൾ നിങ്ങൾക്ക് തന്നെയാണ് മുന്നിട്ട് നിൽക്കുക.