Horoscope of the week (September 8-September 14, 2019)

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങള്‍ക്കുള്ള പ്രധാന തുടക്കം ചന്ദ്രനില്‍ നിന്ന് ലഭിക്കും. ഒരു നല്ല നാളേയ്ക്കുവേണ്ടി പഴയ ചില ആളുകളെയും സ്ഥലങ്ങളെക്കുറിച്ചുള്ള ഓര്‍മകളെയും മാറ്റി നിര്‍ത്തേണ്ടതായ് വരും. ഈ മാസം മുഴുവന്‍ പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടെയും വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയും നോക്കി കാണേണ്ടതാണ്. അടുത്തിടെയുണ്ടായ ചില ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും.

Read Here: Horoscope Today September 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

തങ്ങളുടെ നേട്ടത്തിനുവേണ്ടി നിങ്ങളോട് മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുവാനിടയുണ്ട്. പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടത് നിങ്ങളുടെ കടമയാണ്, ഇതിനിടയില്‍ അപ്പുറത്ത് നില്‍ക്കുന്നവരെ അവരുടെ ഭാഗം പറയാന്‍ അനുവദിക്കുകയും വേണം. ശരിയായ കാര്യങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ക്ക് നല്ല അധ്വാനം വേണ്ടി വരും. സത്യം അതിന്‍റെ സമയത്ത് പുറത്ത് വരുമെന്നതിനാല്‍ നിങ്ങള്‍ അക്ഷമരോ അസ്വസ്ഥരോ ആകേണ്ട ആവശ്യമില്ല.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. അതെങ്ങനെ നിങ്ങളെക്കൊണ്ടാകുമെന്നതാണ് അടുത്ത ചോദ്യം. ഉണ്ടാകാനിടയുള്ള കേടുപാടുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ചെയ്യാവുന്ന ഒരു പോംവഴി. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനും കാര്യങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുവാനും ആവശ്യമായ പ്രോല്‍സാഹനം ബുധന്‍ നിങ്ങള്‍ക്ക് നല്‍കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളെ ആശങ്കപ്പെടുത്തുന്ന ഔദ്യോഗിക കാര്യങ്ങളെ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ വേണ്ടത്. പങ്കാളികളുടെയോ അല്ലെങ്കില്‍ വളരെ അടുത്ത ആളുകളുടെയോ ജോലിസംബന്ധമായ ഉയര്‍ച്ചയ്ക്ക് പരിശ്രമിക്കുന്നവരാകാം ഈ രാശിക്കാര്‍. ഇതിനിടയില്‍ വ്യക്തിപരമയ വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നാല്‍ നിങ്ങളതില്‍ തളരരുത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നല്ലതെന്തെന്ന് ബോധ്യമുളള നിങ്ങള്‍, ഇപ്പോള്‍ ചെയ്യേണ്ടത് ഒരു അവധിയെടുത്ത് ചെറുതോ,വലുതോ ആയ ഒരു യാത്ര പോവുകയാണ് വേണ്ടത്. വീട്ടിലുള്ള അധികച്ചുമതലകളെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുകയേ വേണ്ട. നിങ്ങളുടെ അഭാവത്തില്‍ അതു ചെയ്യേണ്ടവര്‍ വേണ്ടതുപോലെ ചെയ്തുകൊളളും. മൊത്തത്തില്‍ മാറ്റത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യമായ സമയമാണ് ഇന്ന്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പലതരത്തില്‍ നിഗൂഢതകളുള്ള ആഴ്ചയാണിത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പലരും നിര്‍ബന്ധിക്കുമെങ്കിലും നിങ്ങളെ സംബന്ധിച്ച് ഇത് ചൂതാട്ടത്തിനുള്ള സമയമല്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള വഴികള്‍ക്ക് പുറകെ പായുമ്പോള്‍, എന്തെങ്കിലും മാറ്റി വച്ചിട്ട് വേണം ഇറങ്ങി തിരിക്കാന്‍. ഇപ്പോള്‍ അങ്ങനെ ചെയ്താല്‍, കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ചെയ്തതിന് നിങ്ങള്‍ നിങ്ങളെത്തന്നെ പിന്നീട് അഭിനന്ദിക്കുന്ന ഒരു സാഹചര്യമുണ്ടാകും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

പൊതുകാര്യങ്ങളില്‍‌ കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാകുന്ന സമയമാണ്, എന്നിരുന്നാലും നിങ്ങളുടെ ചില നിഗൂഢസ്വപ്നങ്ങള്‍ ഇപ്പോഴും സാക്ഷാല്‍ക്കരിക്കപ്പെടാനിടയില്ല. തുടക്കം മുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറിയില്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളുടെ മനസ്സ് മടുപ്പിക്കാന്‍ ശ്രമിക്കും. ശുക്രന്‍റെ ഇടപെടല്‍ കൊണ്ട് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. അടുത്ത് തന്നെ നിങ്ങള്‍ കണ്ട് മുട്ടിയേക്കാവുന്ന ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താനിടയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഈ രാശിക്കാരുടെ ഗ്രഹനിലയെ ഭരിക്കുന്ന ചൊവ്വയും കേതുവും തമ്മിലുളള ബന്ധം ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഗ്രഹങ്ങള്‍ ചലിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വിരുദ്ധശക്തി കുഴപ്പങ്ങളുണ്ടാക്കിനിടയുള്ളതിനാല്‍ കരുതിയിരിക്കുക. പൊതുവെ നോക്കിയാല്‍ സ്വതന്ത്രമായ് നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യേണ്ട ദിവസമാണ്. നിങ്ങളാഗ്രഹിക്കുന്ന സ്വാതന്ത്ര്യം മറ്റുളളവര്‍ക്കും നല്‍കാന്‍ മറക്കരുത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഗ്രഹങ്ങളെല്ലാം നിങ്ങള്‍ക്ക് വളരെ അനുയോജ്യമായ സ്ഥാനത്താണുള്ളത്. ഗൂഢാലോചനകളും അതേ തുടര്‍ന്നുണ്ടാകാനിടയുള്ള നാടകീയതകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ നിങ്ങളുടെ ദേഷ്യം അതുമായ് യാതൊരു തരത്തിലും ബന്ധമില്ലാത്തവരുടെ മേല്‍ തീര്‍ക്കാന്‍ ശ്രമിക്കരുത്. സാഹസീക പ്രവര്‍ത്തികളിലേക്ക് നിങ്ങളെ പ്രേരിപ്പിക്കുന്ന ചില കാര്യങ്ങളുണ്ടാകിനിടയുണ്ട്, നിങ്ങള്‍ക്ക് അതില്‍‌ താല്‍പര്യവും തോന്നിയേക്കാം. അത്തരം സന്ദര്‍ഭങ്ങളെ കരുതലോടെ കൈകാര്യം ചെയ്യുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുടുംബവുമായുള്ള ബന്ധവും മറ്റ് ഗാര്‍ഹിക ഇടപാടുകളും ശരിയാകുന്നതോടെ മറ്റെല്ലാ കാര്യങ്ങളും ഏറെക്കുറെ നിങ്ങളുടെ വഴിക്ക് വരും. ബന്ധുക്കളുമായ് നേരത്തെയുള്ള ചില കരാറുകള്‍ പൂര്‍ത്തിയാകുന്നതോടെ നിങ്ങള്‍ കൂടുതല്‍ സ്വതന്ത്രരാവുകയും ഊര്‍ജ്ജസ്വലരാവുകയും ചെയ്യും. ഇപ്പോഴുണ്ടാകുന്ന ഈ സംഭവവികാസങ്ങള്‍ കുറച്ച് കാലത്തേക്കെങ്കിലും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുമെന്നാണ് ഗ്രഹനില കാണിക്കുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വ്യക്തിപരമായ ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ അനുയോജ്യമായ ദിവസമാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. അവധിയെടുത്ത് ഒരു യാത്ര പോകുന്നതിനുളള ആഗ്രഹം ശക്തമാകാനിടയുണ്ട്. അത് ചിലപ്പോള്‍ അടുത്തുളള സ്ഥലങ്ങളാകാം, ചിലപ്പോള്‍ ദൂരെ സ്ഥലങ്ങളാകാം. പോകാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സമയം പാഴാക്കാതെ അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളെ സംബന്ധിച്ച് വളരെ സന്തോഷം അനുഭവപ്പെടുന്ന സമയമാണിത്. അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ നിങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ നാളയെ നോക്കി കാണുവാന്‍ പഠിപ്പിച്ചിട്ടുണ്ടാകണം. പ്രേമസംബന്ധമായ കാര്യങ്ങളില്‍ അനുകൂല സാഹചര്യമൊരുക്കാന്‍ നക്ഷത്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. വ്യാപാരസംബന്ധമായ പദ്ധതികളും നടപ്പിലാകാനിടയുണ്ട്. ഇപ്പോള്‍ മുടക്കുന്നത് വച്ച് നോക്കുമ്പോള്‍, അതിലേറെ നേട്ടം അടുത്തമാസം ലഭിക്കുമെന്നാണ് ഗ്രഹനില കാണിക്കുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook