Horoscope of the Week (Sept 28-Oct 6, 2019)
ആഴ്ച ഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ബുധന്‍ അതിന്റെ ദിശ മാറ്റുകയാണ്. ഇത് നിങ്ങളുടെ ദൗതിക ചിന്തകളെ സ്വാധീനിക്കും. പ്രായോഗികമായി തോന്നിയില്ലെങ്കിലും വന്യമായ ചിന്തകള്‍ മനസില്‍ ഉടലെടുക്കും. പക്ഷെ ചിലപ്പോള്‍ നിങ്ങളുടെ ഏറ്റവും മികച്ച ചില പദ്ധതികള്‍ നടപ്പിലാകാതെ വരും. പൊതുവെ സന്തോഷകരമായൊരു ആഴ്ചയാണ് ഇത്.
Read Here: Horoscope Today October 1, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
പങ്കാളിയ്ക്ക് നിങ്ങളുടെ സ്നേഹവും കരുതലും വേണ്ട സമയാണ്. മാറി നില്‍ക്കരുത്. നിങ്ങളില്ലാത്തപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്തതിനെയെല്ലാം അഭിനന്ദിക്കേണ്ടത് ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലുള്ളതാക്കും. സാമ്പത്തിക കാര്യങ്ങള്‍ക്ക് ആഴ്ചയുടെ മധ്യത്തിലായിരിക്കും ഏറ്റവും യോജിച്ച സമയം.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
മറ്റുള്ളവരെ നിങ്ങളുടെ പദ്ധതികളുടെ ഭാഗമാക്കാന്‍ നന്നായി അധ്വാനിക്കേണ്ടി വരും. ചിലപ്പോള്‍ കൂടെയാരുമില്ലാതെ ഒറ്റയ്ക്ക് തന്നെ പദ്ധതികള്‍ നടപ്പിലാക്കുന്നത് നല്ലതാണ്. ആഴ്ചയുടെ മധ്യത്തില്‍ പുറത്തിറങ്ങി സാമൂഹ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തണം. പ്രത്യേകിച്ചും പഴയ ബന്ധങ്ങളെ ഏറെ ശ്രദ്ധയോടെ പരിഗണിക്കണം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
വ്യാഴവും ചൊവ്വയുമാണ് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ വരുമാനം കൂടിയാല്‍ പോരും ചെലവ് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുക. ഫോണിനടുത്ത് തന്നെ ഇരിക്കുന്നതും ഇങ്ങോട്ട വരുന്നതും കാത്തിരിക്കുന്നതും ഒഴിവാക്കി മുന്‍കൈ എടുക്കുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങള്‍, സമ്മതിക്കുന്നതിനേക്കാള്‍ കൂടുതല്‍, മാതാപിതാക്കളെ ആശ്രയിക്കുന്നയാളാണ്. സുഹൃത്തുക്കളുടെ അംഗീകാരം നിങ്ങളുടെ വൈകാരിക ജീവിതത്തെ സ്വാധീനിക്കുന്നതാണ്. അത്തരത്തിലുള്ള അംഗീകാരം ഒരുപാട് ഉണ്ടാകുന്നതാണ് ഈ വാരം. മറ്റുള്ളവരുടെ ഉപദേശങ്ങളെ കേള്‍ക്കാനും ശ്രദ്ധിക്കണം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
ജോലി കഠിനമായിരിക്കാം, പക്ഷെ അത് ആസ്വാദ്യകരമാണ്. പുതിയ സൗഹൃദം നല്‍കിയേക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രായോഗിക പദ്ധതികള്‍ ഉണ്ടെങ്കില്‍ സമാന ചിന്തയുള്ളവരെ കൂടെ കൂട്ടുക. ഇപ്പോഴത്തെ വികാസങ്ങളുടെ അര്‍ത്ഥം മുന്നോടുള്ള നിങ്ങളുടെ യാത്രയില്‍ ചെറിയ തടസങ്ങള്‍ നല്ലതാണെന്നാണ്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
വ്യാഴം കരുത്തുള്ള ഗ്രഹമാണ്. നിങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളൊക്കെ അനായാസം മറികടക്കാന്‍ അത് നിങ്ങളെ സഹായിക്കും. ശനിയുടെ നില മാനിച്ചാല്‍ വ്യക്തിപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ കരുതല്‍ വേണം. നിങ്ങളെ ആശ്രയിച്ച് കഴിയുന്നവരെ വേദനിപ്പിക്കാന്‍ പാടില്ല.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വീട്ടിലെ സന്തുഷ്ടകരമായ അന്തരീക്ഷത്തില്‍ ചെറിയൊരു വിള്ളല്‍ കാണുന്നു. പങ്കാളിയോ പ്രണയിനിയോ വ്യക്തിപരമായ ലക്ഷ്യത്തിലായിരിക്കും ശ്രദ്ധിക്കുക. അതുകൊണ്ട് എല്ലാവരേയും ഒരുമിച്ച് കൊണ്ടു വരേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അപ്രതീക്ഷിതമായ പലതും സംഭവിക്കാം. പക്ഷെ ചിന്തിക്കാതെ എടുത്ത് ചാടാനുള്ള സമയമല്ലിത്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
വീട്ടിലെ ആശങ്കകള്‍ മാറി വരും. വ്യക്തി താല്പര്യങ്ങള്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. പറ്റാവുന്ന അത്ര സമയം പുറത്ത് വരിക. നിങ്ങളുടെ ഗ്രഹനില അപ്രതീക്ഷിതമായ പല സന്തോഷങ്ങളും കരുതി വച്ചിട്ടുണ്ട്. നല്ല കാര്യങ്ങള്‍ക്ക് ഇപ്പോഴാണ് പ്ലാന്‍ ചെയ്യേണ്ടത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വീട്ടിലേക്കുള്ള ശ്രദ്ധ കൂട്ടേണ്ട സമയാണ്. ദീര്‍ഘ നാളുകളായി കൊണ്ടു നടക്കുന്ന പദ്ധതികള്‍ ഫലം കണ്ടേക്കാം. വളരെ പെട്ടെന്നു തന്നെ സംഭവങ്ങള്‍ അനുകൂലമായ രീതിയിലേക്ക് മാറും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധയാകാം. നല്ല നിക്ഷേപങ്ങള്‍ ആകാം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
വ്യക്തിപരമായി വളരെ നല്ല സമയമാണ്. സാമ്പത്തിക കാര്യങ്ങളെ സമ്മര്‍ദ്ദം കുറയും. പുതിയ വസ്തുക്കള്‍ വാങ്ങാന്‍ അനുകൂലമായ സമയാണ്. വിധി നിങ്ങള്‍ക്ക് ഒപ്പമാണെന്ന് തിരിച്ചറിയുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
അടുത്ത മൂന്ന്, നാല് ആഴ്ചത്തേയ്ക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ചെലവുകളൊക്കെ വളരെ നിയന്ത്രിതമായിരിക്കും. താല്പര്യങ്ങളെ പരമാവധി അകറ്റി നിര്‍ത്തും. അത് നല്ലതിന് വേണ്ടിയാണ്. അടുത്ത അഞ്ച് മാസത്തേക്ക് മീനം രാശിക്കാര്‍ക്ക് നല്ല സമയമാണ്.