നിങ്ങളുടെ ഇന്നത്തെ ദിവസം

ചന്ദ്രന്റെ ദിവസമായതുകൊണ്ടാകാം ഞാൻ തിങ്കളാഴ്ചയെ സ്നേഹിക്കുന്നു. വളരെയധികം മിഥ്യാധാരണകൾ നമ്മൾ ഉണ്ടാക്കിയൊരു ഗ്രഹമാണ് ചന്ദ്രൻ. മിക്ക സംസ്കാരങ്ങളിലും ചന്ദ്രനെ ഒരു ദേവതയായി കാണപ്പെടുന്നു, ചിലപ്പോൾ ഒരു യുവ കന്യക, മറ്റുള്ളവയിൽ ഒരു അമ്മ അല്ലെങ്കിൽ ബുദ്ധിമതിയായൊരു വൃദ്ധ. എന്തുതന്നെയായാലും, അത് നമ്മളെ നോക്കുന്നു , പരിപാലിക്കുന്നു എന്നതാണ് സന്ദേശം. ഇതൊരു നല്ല ആശയമാണ്.

Read Here: Horoscope of the Week (Oct 13-Oct ,19 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചാന്ദ്ര വിന്യാസങ്ങൾ‌ ഇന്ന്‌ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് നിലനിൽക്കുന്നു. പക്ഷേ എല്ലാ സാഹസിക നിർദ്ദേശങ്ങൾക്കും ക്ഷണങ്ങൾക്കും ഒപ്പം പോകാൻ‌ നിങ്ങൾ‌ക്ക് സന്തോഷമുണ്ടെങ്കിൽ‌ മാത്രമേ അവർ വാഗ്ദാനം നൽകിയ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു. ആരെങ്കിലും നിങ്ങളെ മുതലെടുക്കാതിരിക്കാൻ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് പരിശോധിക്കാൻ ഓർമ്മിക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ദിവസങ്ങൾ കഴിയുന്തോറും, നിങ്ങൾക്ക് വിശ്രമിക്കാനും ആസ്വദിക്കാനും വളരെ എളുപ്പമാകും. മറുവശത്ത്, ഗാർഹിക ഉത്തരവാദിത്തങ്ങളുടെ ഭാരം കുറഞ്ഞതായി നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ ഒരു ഞെട്ടലിന് തയ്യാറെടുക്കുക! നിങ്ങളോടൊപ്പം താമസിക്കുന്ന ആളുകൾ നിങ്ങൾ ആലസ്യത്തിലാണെന്ന് ചിന്തിക്കാൻ തുടങ്ങിയാൽ, അവർ ഉടൻ തന്നെ നിങ്ങളെ കബളിപ്പിച്ചേക്കാം .

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഏറ്റവും പ്രധാനം നല്ല ആശയ വിനിമയമാണ്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങൾ എന്താണോ പറയേണ്ടത് അത് പറയണം.നിങ്ങളുടെ ഉള്ളിൽ നിന്നും പ്രധനപ്പെട്ട എന്തോ ഒന്ന് നിങ്ങൾ ഒഴിവാക്കിക്കഴിഞ്ഞു. പക്ഷേ ഒന്നോ രണ്ടോ മറഞ്ഞിരിക്കുന്ന നീരസങ്ങൾ ഇപ്പോഴും ഉണ്ട്.എന്നാൽ ഇവ പിന്നിടൊരിക്കലേക്ക് അവശേഷിപ്പിക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സൂര്യൻ ഇപ്പോൾ അതിന്റെ റൊമാന്റിക് സാന്നിധ്യം കുറയ്ക്കാൻ ഒരുങ്ങുകയാണ്, നിരവധി പ്രയാസകരമായ സാഹചര്യങ്ങളുടെ മേൽ നിങ്ങൾ മൂടുപടം വിരിക്കണമെന്നതിന്റെ സൂചനയാണ്. കൂടാതെ നിരവധി അവസരങ്ങൾ ശാശ്വത മൂല്യമുള്ളതാണെന്ന് ഉറപ്പുവരുത്തുക. എല്ലാ വഴികളിലൂടെയും ഭൂതകാലവുമായി ബന്ധപ്പെടുക, എന്നാൽ നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ആളുകളിലേക്കും സ്ഥലങ്ങളിലേക്കും പോകരുത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചിലപ്പോൾ ഗ്രഹ ചക്രങ്ങൾ സൗകര്യപ്രദമായി നിലനിൽക്കാൻ വിമുഖത കാണിക്കുന്നു. നിങ്ങളുടെ നക്ഷത്രങ്ങൾ‌ ഈ ആഴ്ചയുമായി പൊരുത്തപ്പെടുന്നില്ല, മാത്രമല്ല നിങ്ങളുടെ സ്വകാര്യ പ്രവൃത്തികൾ കുറഞ്ഞത് ബുധനാഴ്ച വരെ നീട്ടന്നതാകും ഉത്തമം. എന്നാൽ ഇന്ന് തന്നെ നടത്തണമെന്നുള്ള ബുസിനെസ്സുകൾ ഉണ്ടെങ്കിൽ, നിങ്ങൾ സാമ്പത്തിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

രഹസ്യങ്ങളെല്ലാം വളരെ നല്ലതാണ്. എന്നാൽ നിങ്ങൾ പ്രധാനപ്പെട്ടൊരു കാര്യത്തെ നടപ്പാക്കാൻ അനുവദിക്കുന്നില്ല എന്നത് കാര്യങ്ങൾ ക്രമേണ വഷളാക്കാൻ സാധ്യതയുണ്ട്. നിങ്ങൾ സമയം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം – അടുത്ത ആഴ്ച എല്ലാം വെളിപ്പെടുത്തുന്നതിനുള്ള മികച്ച നിമിഷം കൊണ്ടു വരുമെന്ന് തോന്നുന്നു. നിങ്ങൾക്ക് കാത്തിരിക്കാമോ? എനിക്ക് അങ്ങനെ തോന്നുന്നു!

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

മറ്റ് പല ആളുകളേയും പോലെ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നിങ്ങളുടെ മാനസികാവസ്ഥ മാറും. അതിനാൽ, അതിനാൽ സാമൂഹിക ക്രമീകരണങ്ങൾ സ്ഥിരീകരിക്കാൻ ഉണ്ടെങ്കിൽ, എത്രയും വേഗം അങ്ങനെ ചെയ്യുക. കാരണം, ആഴ്ചാവസാനത്തോടെ പങ്കാളികൾ ലളിതമായ നിർദ്ദേശത്തെ തെറ്റിദ്ധരിക്കാനുള്ള പ്രവണത കാണിക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ജോലിസ്ഥലത്ത് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, മാത്രമല്ല ഔദ്യോഗിക ക്രമീകരണത്തിന്റെ ഒരു കാലഘട്ടത്തിന്റെ അവസാനത്തിൽ നിങ്ങൾ ഒരു തരത്തിലും എത്തിയിട്ടില്ല. ദിശയുടെ സമ്പൂർണ്ണ മാറ്റം പല വൃശ്ചികം രാശിക്കാർക്കും സംഭവിക്കാൻ സാധ്യതയുണ്ട്, നിങ്ങൾ ശമ്പളമുള്ള ജോലിയിലല്ലെങ്കിൽപ്പോലും, ഒരു പ്രധാനപ്പെട്ട ദീർഘകാല അഭിലാഷം നടപ്പാകാൻ പോകുന്നു.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ചിഹ്നവുമായി ചന്ദ്രൻ തീവ്രമായ ബന്ധത്തിലാണ്, ഇത് നിങ്ങളെ പതിവിലും കൂടുതൽ വൈകാരികമാക്കുമെങ്കിലും, ജോലിസ്ഥലത്തും വീട്ടിലും മറ്റ് ആളുകളുമായി ഇടപഴകുന്നതിൽ നിങ്ങൾക്ക് ഇത് നേട്ടമുനടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ കഴിവുകളും ഊർജ്ജവും വിവേകത്തോടെ ഉപയോഗിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക തീരുമാനങ്ങൾ‌ തീർ‌ച്ചപ്പെടുത്തിയിട്ടില്ലെങ്കിൽ‌, പ്രശ്നമുണ്ടാക്കുകയോ അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയുകയോ ചെയ്യരുത്. നിങ്ങളുടെ മാർഗം നേടുന്നതിന് നിങ്ങളുടെ പണം പ്രയോഗിക്കുന്നത് വഴി ഒരുപാട് നേട്ടങ്ങളുണ്ടാക്കാം. വസ്തുതകൾ ഉപയോഗിച്ച് ആളുകളെ അമ്പരപ്പിക്കുക, അപ്പോൾ അവർ നിങ്ങളുടെ ചിന്താഗതിയിലേക്ക് വരുന്നതായി നിങ്ങൾക്ക് കാണാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

എല്ലാ വ്യക്തിഗത ബന്ധങ്ങളിലെയും പ്രശ്നങ്ങൾ നിങ്ങൾ ഇപ്പോൾ വ്യക്തമാക്കേണ്ടതുണ്ട്. വൈകാരിക സാഹചര്യം പൊതുവെ തൃപ്‌തികരമായൊരു ഘട്ടത്തിലേക്കാണ് നിങ്ങൾ പ്രവേശിക്കാൻ പോകുകയാണെങ്കിലും, സഹജാവബോധം നിങ്ങളെ നയിക്കുന്നതിനാൽ ഒന്നോ രണ്ടോ തെറ്റായ നീക്കങ്ങൾ നടത്തുമെന്നത് ഉറപ്പാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിസ്ഥലത്തെ അവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിലോ നിങ്ങളുടെ ദൈനംദിന ഭാരം ലഘൂകരിക്കേണ്ടതുണ്ടെങ്കിലോ, സഹായിക്കാൻ കഴിയുന്ന ആളുകളുമായി സംസാരിക്കുക.സംഭാഷണവും സംവാദവും തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് നേടാൻ ഒരുപാടുണ്ട്, എന്നാൽ നിങ്ങളിലേക്ക് ഒതുങ്ങി ഇരിക്കാനാണെങ്കിൽ നഷ്ടപ്പെടാൻ ഒരുപാടുണ്ട്. നിങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് തോന്നുന്നവരോട് ചേർന്ന് നിൽക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook