Horoscope of the Week (Oct 13-Oct ,19 2019)

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

തിങ്കളാഴ്‌ചയിലെ ചാന്ദ്ര വിന്യാസങ്ങൾ ആഴ്‌ച മുഴുവനുമായിട്ടുള്ള സ്വരം സജ്ജമാക്കുന്നു, ഇത് നിങ്ങളുടെ സ്വന്തം വഴി നേടുന്നത് ഫലത്തിൽ അസാധ്യമാക്കുന്നു. പക്ഷേ, അത് ഒരു നല്ല കാര്യവുമാകാം. നിങ്ങളെത്ര എതിർത്താലും സമാധാനമായിട്ടിരുന്ന് പങ്കാളികൾ പ്രശസ്തി ആസ്വദിക്കുന്നത് കുറച്ച് സമയത്തേക്ക് കാണുക. നിങ്ങൾക്ക് അൽപ്പം കാത്തിരുന്ന് എന്താണ് സംഭവിക്കുന്നതെന്ന് കാണാം.

Read Here: Horoscope Today October 14, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

എന്തെങ്കിലു൦ പറയുന്നുണ്ടെങ്കിൽ അത് ഈ ആഴ്ച അവസാനത്തേതിനേക്കാൾ തിരക്കുള്ളതായിരിക്കും എന്നതാണ്. ഇടവം രാശിക്കാർ അമിതമായി ജോലിചെയ്യാൻ വളരെയധികം സമയമെടുക്കുന്നു, എന്നാൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഇതാണ്. എന്നാൽ അമിതമായി ജോലിചെയ്തത് ആരോഗ്യം നഷ്ടപ്പെടുത്തരുത്. സാമൂഹികമായി നോക്കുമ്പോൾ, ആഴ്ചാവസാനം ജീവിതം വളരെ പ്രതീക്ഷ നൽകുന്നതായി തോന്നുന്നു, ഒരുപക്ഷേ മറ്റ് ആളുകൾ അവരുടെ മനസ്സ് മാറ്റുന്നതുകൊണ്ടാകാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ജ്യോതിഷം എന്നത് നിങ്ങളുടേതായ തീരുമാനങ്ങൾ എടുക്കുന്നതിനാണ്, നിങ്ങൾക്കായി നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ നടത്താൻ മറ്റുള്ളവരെ അനുവദിക്കുന്നതല്ല. അനന്തമായ പാർട്ടികളിൽ സ്വയം ആസ്വദിക്കണോ അതോ വ്യക്തിപരവും പ്രചോദനാത്മകവുമായ എന്തെങ്കിലും നേടണോ എന്ന തിരഞ്ഞെടുപ്പ് ഇപ്പോൾ നിങ്ങളുടെ കൈകളിലാണ്. കൂടാതെ, ഔദ്യോഗികമായ ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് കഴിയുന്നത്ര നയതന്ത്രപരമായിരിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

കുടുംബ തീരുമാനങ്ങൾ‌ ആസന്നമാണ്, പക്ഷേ ഈ ആഴ്‌ചയിലെ ചർച്ചകളെ സംഭവങ്ങളുടെ വേഗത ദുർബലപ്പെടുത്തിയേക്കാം. ചില കർക്കിടകം രാശിക്കാർ വീട്ടിലിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചോ അല്ലെങ്കിൽ കുറഞ്ഞത്, മറ്റെവിടെയെങ്കിലും ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു.കുറഞ്ഞത് ഇപ്പോഴത്തേക്കെങ്കിലും കടുത്ത നടപടിയുടെ സമയം അവസാനിച്ചിരിക്കുന്നു. അധികം താമസിയാതെ ആരെങ്കിലും നിങ്ങളെ അഭിമാനത്തിന്റെ കടത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ പോകുന്നു.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഉദാരമായ വ്യാഴവുമായുള്ള ശുക്രന്റെ സങ്കീർണമായ ബന്ധം സമൃദ്ധവും വാത്സല്യം നിറഞ്ഞതും ജീവിതത്തിന്റെ പരമാവധി പ്രയോജനപ്പെടുത്താൻ ദൃഢനിശ്ചയമെടുത്തതുമാണ്. നിങ്ങളുടെ മുൻകാല പരിശ്രമങ്ങളെല്ലാം പ്രതിഫലം നേടാൻ പോകുന്നു. പ്രണയസംബന്ധമായ നിങ്ങളുടെ ഒരു ബന്ധത്തെക്കുറിച്ച് നിങ്ങളൊരു പുതിയ കാഴ്ചപ്പാട് ഉണ്ടാകണം, കൂടാതെ നിങ്ങൾ തളർന്നു പോകാൻ സാധ്യതയുണ്ടെങ്കിലും വൈകാരികമായൊരു പിൻബലം കരുതുക. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ജോലിയിൽ അഭയം തേടുക: വിശാലമായ അഭിലാഷങ്ങളുമായി ഇടപഴകുന്നത് രസകരമായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പൂർവ്വികർ ശുക്രനെയും വ്യാഴത്തെയും എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും ദയാലുക്കളായും ശനിയെ ഏറ്റവും കർക്കശമായും കണക്കാക്കി. കഠിനാധ്വാനം ചെയ്യുക, ഓരോ ചെറിയ വിശദാംശങ്ങളും ശ്രദ്ധിക്കുക, അതോടൊപ്പം തന്നെ എല്ലായ്പ്പോഴും പ്രധാന അവസരങ്ങളിൽ ശ്രദ്ധ പുലർത്തുക എന്നിവ വഴി നിങ്ങൾക്ക് ഈ ഗ്രഹങ്ങളിൽ നിന്ന് മികച്ചത് നേടാൻ കഴിയും. പ്രശസ്തി അല്ലെങ്കിൽ കുറഞ്ഞത് ഒരു സൗഭാഗ്യത്തിനായിട്ടെങ്കിലും നിങ്ങൾ താമസിക്കാതെ സജ്ജമാക്കപ്പെടും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങൾ ഒരു മിശ്രിത ബാഗാണ്, അതിൽ സംശയമില്ല! പുരാതന പാരമ്പര്യമനുസരിച്ച് ഇത് ഒരു ശുഭകരമായ സമയമാണ്, എന്നാൽ കുറഞ്ഞത് ബുധനാഴ്ചയോ വ്യാഴാച്ചയായോ വരെ നിങ്ങൾ വിശ്രമിക്കാനും കൃത്യമായ കണക്കെടുക്കാനും തയ്യാറായാൽ മാത്രം. വല്ലപ്പോഴും ഒരിക്കൽ മാത്രമാണ് നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങൾ പ്രാധാന്യമുള്ളതായി വരുന്നുള്ളു, അതിനാൽ ശ്രദ്ധാപൂർവം സഞ്ചരിക്കുക. ഭാവിയിലെ അഭിവൃദ്ധിക്കായി നിങ്ങളെ സജ്ജമാക്കുന്ന സൂക്ഷ്മമായ തീരുമാനങ്ങൾ നിങ്ങൾക്ക് എടുക്കാ൦.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഗ്രഹ വശങ്ങളുടെ നിലവിലെ രീതി നിങ്ങളെ രണ്ട് ദിശകളിലേക്ക് തള്ളിവിടുന്നു. ഒരു വിഭാഗം നിങ്ങളെ കൂടുതൽ സൗഹാർദ്ദപരമാക്കുന്നു, മറ്റൊന്ന് നിങ്ങളെ വൃശ്ചിക രാശിക്ക് പ്രത്യേകതയുള്ള ഗുഹയിലേക്ക് നയിച്ചുകൊണ്ട്, നിങ്ങളെ ഒരു സന്യാസിയായി മാറ്റുന്നു. ഏതാണ് വിജയിക്കുക? ഏത് സമ്മർദ്ദം വിജയിച്ചാലും, അതിനൊരു പ്രണയസംബന്ധമായ വഴിത്തിരിവുണ്ടാകും, ഒരുപക്ഷേ അതിശയിപ്പിക്കുന്ന സന്ദർശകനും. അപ്രതീക്ഷിത സംഭവവികാസങ്ങൾ സ്വാഗതം ചെയ്യുക, അതിനായി നിങ്ങളുടെ ഡയറിയിൽ ഒരു തുറന്ന ഇടം സൂക്ഷിക്കുക

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങൾക്ക് എന്തറിയാം എന്നതല്ല നിങ്ങൾക്ക് ആരെ അറിയാമെന്നാണ് പ്രധാനം, അതിനാൽ നിങ്ങളുടെ നിഷ്‌കളങ്കവും ഉത്സാഹഭരിതവുമായ മനോഹാരിതയും കാരണം നിങ്ങൾ നേട്ടത്തിന്റെ ഭാഗത്താണ്. ഉദ്യോഗസ്ഥരായ ധനുരാശിക്കാർ മികച്ച നക്ഷത്രങ്ങൾക്ക് കീഴിലാണ്, അതിനാൽ നിങ്ങൾ ജോലി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രവർത്തിക്കേണ്ട സമയമാണിത്: വിവരങ്ങൾ തരംതിരിക്കുക എന്നതാണ് നിങ്ങളുടെ ആദ്യ പടി. ഒടുവിൽ നിങ്ങൾ പറഞ്ഞേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഉത്തരവാദിത്തം ഉപേക്ഷിച്ച് വിധിയിലേക്ക് കടക്കാൻ അനുവദിക്കുന്ന പ്രവണതയാണ് നിങ്ങൾ കാണിക്കുന്നതെങ്കിലും ഇപ്പോഴും സാഹചര്യം നിങ്ങളുടെ ചൊല്പടിയിലാണ്. സ്വകാര്യ കാര്യങ്ങളിലും , പൊതു കാര്യങ്ങളിൽ നിങ്ങളുടെ പ്രധാന ശത്രു അമിതമായ ആത്മസംതൃപ്തിയാണ്. സന്തോഷകരമായ പ്രത്യാഘാതങ്ങൾ എല്ലായിടത്തും ഉണ്ടാക്കികൊണ്ട് ഒരു പുതിയ വൈകാരിക ബന്ധം ഉടൻ ശക്തിപ്പെടും. ഒരുപക്ഷെ നിങ്ങൾ ആരുടെയെങ്കിലും ചുണ്ടിലെ പുഞ്ചിരിയെയും തിരികെ കൊണ്ടുവരാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ചാർട്ടിൽ മറ്റെന്ത് സംഭവിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ ജീവിതത്തിലെ ഉയർച്ച-താഴ്ച എന്തുതന്നെയായാലും,ശനിയുടെ സ്ഥിരവും ഗൗരവവുമായ സാന്നിധ്യത്തിൽ നിന്നും നിങ്ങൾ ശേഖരിക്കാൻ പോകുന്ന അഗാധമായ കരുത്തല്ലാതെ മറ്റൊന്നും പ്രാധാന്യമർഹിക്കുന്നില്ല. കൂടാതെ, ഒരു സാമ്പത്തിക സംരംഭത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, നിയമപരമായ സാഹചര്യം പരിശോധിക്കുക. നിങ്ങളുടെ നേട്ടത്തിനുതകുന്ന എന്തെങ്കിലും കണ്ടെത്താം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് കഴിയുന്നിടത്തോളം പണം ചെലവഴിക്കാം. എന്നരുന്നാലും ചിലവാക്കിയ അളവിനേക്കാൾ കൂടുതൽ ഗുണനിലവാരത്തിനാണ് പ്രാധാന്യം. അതിനാൽ നിങ്ങളുടെ മനോഹരമായ അസ്തിത്വത്തിന്റെ മുഴുവൻ സ്വരവും സമഗ്രതയും മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വാങ്ങലുകൾ നടത്തുക. അതിശയകരമെന്നു പറയട്ടെ, ഒരു ഔദ്യോഗിക എതിരാളി, അല്ലെങ്കിൽ വീട്ടിൽ നിങ്ങളുടെ മുടക്കിയായി നിൽക്കുന്ന ഒരാൾ വാസ്തവത്തിൽ നിങ്ങളുടെ പക്ഷത്താണെന്ന് നിങ്ങൾ ഉടൻ കണ്ടെത്തിയേക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook