നിങ്ങളുടെ ഈ ആഴ്ച

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ പദ്ധതികള്‍ക്കുണ്ടായ എതിര്‍പ്പുകളൊക്കെ അവസാനിച്ചിരിക്കുന്നു. ചില ചിന്തകള്‍ ഉള്ളില്‍ തന്നെ കൊണ്ടു നടന്നതോര്‍ത്ത് നിങ്ങള്‍ സന്തോഷിക്കും. ഇന്നു മുതല്‍ ഇത് നിങ്ങളുടെ കളമാണ്.

Read Here: Horoscope Today October 7, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ജീവിതം വളരെ രസകരമായി തോന്നിയേക്കാം. പക്ഷെ ഗ്രഹനില നോക്കുമ്പോള്‍ അതങ്ങനയല്ലെ. വ്യക്തിപരമായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക. ഒരിക്കലും പാലിക്കാനാകാത്ത വാഗ്ദാനവുമായി ചിലര്‍ വന്നേക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ജീവിതം തിരക്കേറിയതായി മാറുകയാണ്. അതൊരു നല്ലകാര്യവുമാണ്. നിങ്ങള്‍ എത്രമാത്രം തിരക്കിലാണോ അത്രയും സന്തുഷ്ടരായിരിക്കും. ആഴ്ചയുടെ അവസാനത്തോടെ ഉത്തരവാദിത്തങ്ങള്‍ കുന്നുകൂടും. ഇല്ല എന്ന് പറയാന്‍ സാധിക്കുമോ?

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വീട്ടിലെ സാഹചര്യം അല്‍പ്പം ദുര്‍ബലമായിരിക്കും. അതുകൊണ്ട് നിങ്ങള്‍ ഒന്നുകറങ്ങി വരാന്‍ ആലോചിക്കും. നിങ്ങള്‍ എപ്പോഴും മാറ്റി നിര്‍ത്തിയിട്ടുള്ള നിങ്ങളുടെ ഉളളിലെ യാത്രാപ്രേമിയെ സ്വീകരിക്കേണ്ട സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ കരുതല്‍ വേണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ജീവിതം കൂടുതല്‍ വ്യക്തമായി കാണാനാകും. മാറ്റങ്ങളെ കുറിച്ചൊക്കെ ചിന്തിക്കാം. പെട്ടു കിടക്കുകയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇതാണ് പ്രവര്‍ത്തിക്കാനുള്ള സമയം. സാമ്പത്തിക കാര്യങ്ങളൊക്കെ നിയന്ത്രണത്തിലാക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഇടക്കാല കാല സാമ്പത്തിക പരീക്ഷണങ്ങള്‍ മാറ്റി വയ്ക്കണം. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ നല്ല നിലയിലെത്തും. പ്രൊഫഷണല്‍ മേഖലയിലെ സമ്മര്‍ദ്ദം കുറയും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വളരെ വേഗത്തില്‍ ചിന്തിച്ച് അവസരങ്ങള്‍ മുതലെടുക്കണം. നിങ്ങളുടെ മികച്ച സമയങ്ങളിലൊന്നാണിത്. സാമൂഹ്യ ഇടപെടലുകളും വ്യക്തി ജീവിതതവുമെല്ലാം തിളക്കമേറിയതാകും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഇനി നിങ്ങള്‍ക്ക് നിശബ്ദമായിട്ടിരിക്കാനാകില്ല. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും അസാധാരണക്കാരായ ആളുകളും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കും. ഒരിടവേളയ്ക്ക് ശേഷം നിങ്ങളുടെ ഉള്ളില്‍ വീണ്ടും പ്രണയം വിടരും. സൗഹൃദം ആഴത്തിലുള്ളതാകും. മറ്റുള്ളവരുമായി അടുത്ത് പെരുമാറുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

രഹസ്യങ്ങള്‍ നിങ്ങള്‍ അറിയും. അത് സൂക്ഷിക്കുക. പൊതുവെ നിശബ്ദമായിരിക്കും ഈ ആഴ്ച. പ്രൊഫഷണല്‍ രംഗത്ത് നല്ല ഓഫര്‍ കണ്ടെത്തും. ഇനി അടുത്തൊന്നും അതുപോലൊന്ന് കിട്ടില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വലിയ ആഗ്രഹങ്ങളില്‍ നിന്നും വിട്ടുമാറും. പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ഒരു സൗഹൃദമോ ബന്ധുവോ ശാന്തമാകും. നിങ്ങള്‍ അവഗണിച്ചിരുന്ന ആ വ്യക്തിയുടെ വികാരങ്ങളെ പരിഗണിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ നക്ഷത്രങ്ങളുടെ സ്ഥാനം വളരെ നല്ലതാണ്. പക്ഷെ നിങ്ങള്‍ മടി കാണിച്ചാല്‍ ഒന്നും നടക്കില്ല. 101 ശതമാനം ദൃഢനിശ്ചയമുണ്ടെങ്കിലെ വിജയിക്കൂ. അനുഭവ സമ്പത്തില്ലെങ്കില്‍ മാറി നില്‍ക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നല്ലൊരു അവസരം വരുന്നുണ്ട്. വളരെ എളുപ്പത്തിലത് കണ്ടെത്താനോ നടപ്പിലാക്കാനോ സാധിക്കില്ല. അതിന്റേതായ സമയത്ത് മാത്രം കണ്ടെത്തിക്കോളും. കൃത്യമായ സമയത്ത് മാത്രം ഇടപാടുകള്‍ നടത്തുകയെ ഒരു പുതിയ ബന്ധത്തിന് ശ്രമിക്കുകയോ ആവാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook