Horoscope of the Week (Nov 17-Nov 23 2019)

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഒട്ടും വിശ്രമമില്ലാത്തൊരു ആഴ്ചയായിരിക്കും. വളരെ വ്യക്തിപരവും സ്വകാര്യവുമായ നിങ്ങളുടെ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. മാസത്തിന്റെ അവസാനത്തോടെ നാടകീയവും പുതിയതുമായൊരു വൈകാരിക തലത്തിലേക്ക് എത്തും. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുമ്പോള്‍ പങ്കാളി നിങ്ങളെ പുതിയൊരു കണ്ണിലൂടെ കാണും.

Horoscope Today November 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വളരെ അടുപ്പമുള്ളവര്‍ എന്തുവേണമെങ്കിലും വിശ്വസിക്കട്ടെ, പക്ഷെ സാമ്പത്തിക പരിഗണനകള്‍ക്ക് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ആത്മവിശ്വാസത്തില്‍ നിന്നും നേടുന്ന വിജയം നിങ്ങളെ മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാന്‍ ഇടവരുത്തും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളെ വളരെ ആഴത്തില്‍ തൊടാന്‍ കഴിയുന്നൊരാളെ ബാധിക്കുന്നൊരു തീരുമാനം നിങ്ങള്‍ എടുക്കും. അസംതൃപ്തി നിറഞ്ഞ സാഹചര്യങ്ങള്‍ അധികനാള്‍ കൊണ്ടുപോകേണ്ടതില്ലെന്ന് തിരിച്ചറിയണം. ഒരു തീരുമാനം എടുത്താല്‍ പിന്നെ തിരിഞ്ഞു നേക്കേണ്ടതില്ലെന്നും നിങ്ങള്‍ക്കറിയാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

എല്ലാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ നിങ്ങളെ കുറച്ച് നാളത്തേക്ക് പ്രേരിപ്പിക്കുന്നതാണ് ഗ്രഹനില. അതിനര്‍ത്ഥം വളരെ സൂക്ഷ്മമായിട്ടായിരിക്കും എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത്. പ്രത്യേകിച്ചും മറ്റുള്ളവരും ഉള്‍പ്പെടുന്ന കാര്യങ്ങളില്‍. ഓര്‍ക്കുക, ലോകം നിങ്ങള്‍ക്ക് വഴിയൊരുക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

എല്ലാ പ്രശ്‌നങ്ങളുടേയും കാരണം നിങ്ങളെ നന്നായി അറിയാത്ത ആളുകളാണ്. നിങ്ങളുടെ പദ്ധതികളെ കുറിച്ചും ഉദ്ദേശത്തെ കുറിച്ചും അനാവശ്യ പ്രതികരണങ്ങള്‍ അവര്‍ നടത്തിയേക്കാം. അതിന്റെ കാരണം വ്യക്തമാകണമെന്നില്ല. പക്ഷെ നിങ്ങളുടെ രീതി തന്നെ തുടരുക. സ്വയം വിശദീകരിക്കേണ്ടതില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഒരുപാട് പ്രധാന തീരുമാനങ്ങളും നിങ്ങളില്‍ എത്തിച്ചേരും. ശരിയും തെറ്റും തിരിച്ചറിയാനുള്ള നിങ്ങളുടെ സ്വാഭാവിക കഴിവിന്റെ അംഗീകാരമാണത്. ചിലത് ആത്മവിമര്‍ശനം ആവശ്യപ്പെടുന്നതാകാം. ആത്മവിശ്വാസം വര്‍ധിപ്പിക്കേണ്ട സമയമാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

അവധി ദിവസങ്ങളെ കുറിച്ച് പദ്ധതികളുള്ളവര്‍ക്ക് പറ്റിയ സമയം. അല്ലാത്തവര്‍ക്ക് അതിനുള്ള ചിന്ത ഉണരും. കുറച്ച് സാഹസികത വേണമെന്ന് തോന്നാം. മറ്റൊന്ന് നിയമപരമായ എന്ത് സംശങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാകും. നിയമങ്ങള്‍ വളയ്ക്കരുതെന്ന് മാത്രം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഓരോ ദിവസം കഴിയുന്തോറും സുഹൃത്തുക്കളും പ്രണയിക്കുന്നയാളും നല്‍കുന്ന സന്തോഷം എത്ര വലുതാണെന്ന് നിങ്ങള്‍ തിരിച്ചറിയും. നിലവിലെ സാഹചര്യത്തില്‍ തന്നെ തുടരാനായിരിക്കും നിങ്ങള്‍ തീരുമാനിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

പങ്കാളികളില്‍ നിന്നും എതിര്‍പ്പും സഹപ്രവര്‍ത്തകരില്‍ നിന്നും ശത്രുതയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നിങ്ങള്‍ പഠിച്ചാല്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ എങ്ങനെ നേരിടാമെന്ന് നിങ്ങള്‍ക്ക് അറിയാനാകും. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കും. അനന്തരഫലം എന്താകുമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും എല്ലാം നന്നാകുമെന്ന് പറയാന്‍ കഴിയും. വ്യക്തിഗത പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തുക. പരിഹരിക്കാന്‍ മറ്റൊരുപാട് കാര്യങ്ങളുണ്ട്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വരും ദിവസങ്ങളില്‍ വീട്ടിലുണ്ടാകുന്ന എന്ത് പ്രശ്‌നങ്ങളേയും നിങ്ങളുടെ നര്‍മ്മം കൊണ്ട് മറികടക്കാനാകും. പങ്കാളികള്‍ ദേഷ്യപ്പെട്ടാല്‍ വസ്തുത നിരത്തി അവരെ നേരിടാനാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതിന്റെ സമ്മര്‍ദ്ദം വര്‍ധിക്കും. പതിയെ അത് കെട്ടടങ്ങും. വസ്തുക്കളുടെ ഇടപാടുകള്‍ക്ക് അനുയോജ്യമായ സമയമാണ്. വളരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook