മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ആത്മാര്‍ത്ഥയുള്ളവരെയും അസ്വാഭാവിക രീതികള്‍ പ്രയോഗിക്കുന്നവരെയും അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമ്മതിക്കുന്നവരെയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ പ്രണയ വികാരങ്ങളും സാമൂഹിക കഴിവുകളും അതിന് പിന്തുണയാകും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ചൊവ്വയും ബുധനും നിങ്ങളുടെ വൈകാരിക നിലയെയും കുടുംബ ബന്ധങ്ങളെയും സ്വാധീനിക്കുന്നു. കുടുംബ ബന്ധങ്ങളും മറ്റ് അടുത്ത ബന്ധങ്ങളും കൃത്യമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്നതെല്ലാം ചെയ്യുക. ഇത് ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള സമയമാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ബുധന്‍, നിങ്ങളുടെ ബുദ്ധിപരമായ ആശയങ്ങളുടെ കാരണക്കാരന്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട്. ഇപ്പോള്‍ നിങ്ങളെടുക്കുന്ന തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും ശരിയായിരിക്കും. അതേസമയം, സാമ്പത്തിക കാര്യങ്ങളിലെ കരുതല്‍ വേണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വ്യക്തിബന്ധങ്ങളിലെ സംഭവങ്ങള്‍ വേഗത്തില്‍ ചലിക്കും. ചില പെട്ടെന്നുള്ള ഇടവേളകളുണ്ടാകാമെങ്കിലും. നിങ്ങളുടെ പ്രധാന താല്‍പര്യം വൈകാരികമോ പ്രണയമോ കുടുംബ-ജോലി ബന്ധങ്ങളോ ആയാലും നല്ല തുടക്കത്തിന് സാധിക്കുമെന്നതാണ് പ്രധാനപ്പെട്ടത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മോഹം തീവ്രമാകും. നിങ്ങളുടെ സമീപനങ്ങള്‍ അവഗണിക്കപ്പെട്ടേക്കാം, നിങ്ങള്‍ പൊട്ടിത്തെറിച്ചേക്കാം. നിങ്ങളുടെ വലിയൊരു ആഗ്രഹത്തിലേക്കുള്ള ഊര്‍ജ്ജം നഷ്ടപ്പെടുത്തുക എന്നതാണ് ചെയ്യാന്‍ സാധ്യതയുള്ള ഏറ്റവും മോശം കാര്യം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങള്‍ക്ക് പിന്നാലെ ആരെങ്കിലും ഉണ്ടോ? അതോ ആരോടെങ്കിലും നിങ്ങള്‍ ശരിയായല്ല പെരുമാറിയത് എന്നുണ്ടോ? നിങ്ങളുടെ നിസ്വാര്‍ത്ഥ അംഗീകരിക്കപ്പെടും. നിങ്ങളുടെ വിജയം ലോകത്ത് നിങ്ങള്‍ക്കുള്ള വൈകാരികവും ആത്മീയവുമായ സ്ഥാനത്തില്‍ വെളിച്ചം വീശും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഇപ്പോള്‍ ഉള്ളതെല്ലാം അതുപോലെ തന്നെ തുടരണമോ അതോ മൊത്തം മാറണമോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ സാധിക്കുന്നില്ല. ആദ്യം ചെയ്യേണ്ടത് ജോലി കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കുക എന്നതാണ്. വ്യക്തിപരമായൊരു പ്രശ്‌നത്തിന് ദീര്‍ഘകാല പരിഗണന ആവശ്യമാണ്. അതുകൊണ്ട് തിരക്കിടരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ജോലി സ്ഥലത്തെ കാര്യങ്ങള്‍ വ്യക്തി ബന്ധങ്ങളില്‍ ചേര്‍ന്നു നില്‍ക്കുന്നു. അതുകൊണ്ട് സഹപ്രവര്‍ത്തകരുമായി പ്രശ്‌നമുണ്ടാക്കരുത്. നിങ്ങളുടെ തന്നെ കാഴ്ച്ചപ്പാടുകളെ അത് തകര്‍ക്കും. പോം വഴി ലളിതമാണ്, നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ കുത്തിനിറയ്ക്കരുത്. അവര്‍ക്കത് ആവശ്യമില്ല. ശ്രദ്ധയോടെ കേള്‍ക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങള്‍ക്ക് ലഭിച്ച പരിഗണനയും അനുകമ്പയും തിരികെ നല്‍കുക. സാമ്പത്തിക ആശങ്കകള്‍ വര്‍ധിക്കും. അവധി ദിവസങ്ങള്‍ക്കായി പദ്ധതിയിട്ട മാസമാണ് ഇതെങ്കില്‍ ഒരു അപ്രതീക്ഷ സംഭവത്തിന് തയ്യാറെടുക്കുക. അതേസമയം, വിദൂരത്തുള്ളൊരു പ്രണയം വെളിവാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. വൈകാരിക കാര്യങ്ങളില്‍ ചെറിയൊരു വിഷമം കാണുന്നുണ്ടെങ്കിലും പിന്നീട് പുതിയൊരു അവസരം തുറക്കുന്നതിലേക്ക് അത് നയിക്കും. ബന്ധങ്ങളില്‍ നിന്നും എന്താണോ ആഗ്രഹിക്കുന്നത് അത് നേടുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആളുകള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളുടെ വീക്ഷണത്തില്‍ ഉറച്ചു നില്‍ക്കുക. ചെറിയ വിഷയങ്ങളില്‍ വാഗ്വാദങ്ങളിലേര്‍പ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ ഉറപ്പൊന്നും ലഭിച്ചില്ലെങ്കിലും നിങ്ങളുടെ ചിന്തകള്‍ക്കൊപ്പം നില്‍ക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലി സ്ഥലത്തെ കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ അടിസ്ഥാനമായിരിക്കുന്നു. പ്രണയകാര്യങ്ങള്‍ അനുകൂലമായി മാറും. ഇതുവരെ ശ്രമിക്കാത്ത മേഖലകളില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുക

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook