മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

തൊഴില്‍പരമായ മാറ്റങ്ങളെ കുറിച്ച് ഒരുപാട് പറഞ്ഞു കഴിഞ്ഞു. പക്ഷെ ആ മാറ്റം തുടരുക തന്നെ ചെയ്യും. അടുത്ത രണ്ട് മൂന്ന് മാസങ്ങള്‍ വളരെ സങ്കീര്‍ണവും വൈകാരികവുമായിരിക്കും. ജീവിതം വലിയ രീതിയില്‍ മാറാനൊരുങ്ങുകയാണ്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

രാശിനില വളരെ അനുകൂലമാണ്. തിരിഞ്ഞു നോക്കുമ്പോള്‍ സഹപ്രവര്‍ത്തകരേയും പങ്കാളികളേയും കൈകാര്യം ചെയ്ത രീതിയില്‍ അഭിമാനിക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മിഥുന രാശി അതിന്റെ കരുത്ത് കാണിക്കുന്ന സമയമാണിത്. അതായത് അടുത്ത ഏഴ് മാസമാണ് നിങ്ങള്‍ക്ക് മുന്നില്‍ വാഗ്ദാനങ്ങള്‍ പാലിക്കാനായി ഉള്ളത്. നിങ്ങള്‍ക്ക് അസ്ഥിരത അനുഭവപ്പെടാം. പക്ഷെ അത് ഈ രാശിക്കാര്‍ക്ക് വളരെ സ്വാഭാവികമാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നക്ഷത്രങ്ങള്‍ നിങ്ങളുടെ ഭാഗത്താണെന്ന് ഓര്‍ക്കുക. അവയുടെ പ്രവര്‍ത്തനം നിങ്ങളെ മുന്നോട്ട് കൊണ്ടു പോകാന്‍ വേണ്ടിയാണ്. നിങ്ങള്‍ നേരിടുന്ന ഓരോ വെല്ലുവിളിയും നിങ്ങളുടെ സമീപം മാറ്റാനോ ലക്ഷ്യം മാറ്റാനോ ഉള്ള സൂചനയാണ്. അവസാന വാക്ക് നിങ്ങളുടേതാണെന്ന് കൂടി ഓര്‍ക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ക്ക് തെറ്റുപറ്റില്ലെ് പ്രഥമദൃഷ്ടിയാല്‍ തോന്നിയേക്കാം. മാനസിക നിലയേയും വൈകാരിക തലങ്ങളുമെല്ലാം മറന്ന് ലളിതമായ പ്രവചനം നടത്തുകയാണെങ്കില്‍ പ്രണയ കാര്യങ്ഹള്‍ക്ക് വളരെ മികച്ച സമയമാണ് ഈ മാസം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളുടെ രാശി നില വച്ച് ഇപ്പോള്‍ പ്രവചനങ്ങള്‍ നടത്തുക തന്നെ ഇത്തിരി പാടാണ്. നിങ്ങളുടെ നേട്ടങ്ങള്‍ക്കും മറ്റും അര്‍ഹിക്കുന്ന ആദരവ് വേണമെന്ന നിങ്ങളുടെ ആഗ്രഹത്തിന് ശക്തി കൂടും. നിങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി തന്നെ കടന്നു പോവുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ മോഹങ്ങള്‍ തമ്മില്‍ കലഹിക്കുന്ന സമയമാണിത്. ജോലിയില്‍ മുന്നേറ്റവും പുരോഗതിയും ആഗ്രഹിക്കുമ്പോള്‍ തന്നെ സന്തോഷകരമായൊരു കുടുംബ ജീവിതവും ആഗ്രഹിക്കുന്നു. രണ്ടും തമ്മില്‍ നേര്‍്ക്കുനേര്‍ വന്നേക്കാം. രണ്ടിലൊന്ന് നിങ്ങളെ പലതില്‍ നിന്നും പിന്നോട്ട് വലിച്ചേക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മറ്റൊരാളുടെ നഷ്ടം നിങ്ങള്‍ക്ക് നേട്ടമായി ഭവിക്കുമെന്നാണ് രാശി ഫലം പറയുന്നത്. പക്ഷെ, നിങ്ങളുടെ ഭാഗ്യത്തെ മാറ്റി നിര്‍ത്തി നിങ്ങളേക്കാള്‍ ഭാഗ്യം കുറഞ്ഞ പലരേയും സഹായിക്കാനായിരിക്കും അത് ഉപയോഗിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ജീവിത മിക്ക മേഖലകളിലും ഗുണം ചെയ്യുന്നൊരു ബന്ധമുണ്ടെന്ന് നിങ്ങള്‍ക്ക് ബോധ്യം വന്നുകാണും. പക്ഷെ ഇപ്പോഴും നിങ്ങള്‍ പോകുന്നത് സ്വന്തം കാലില്‍ നില്‍ക്കേണ്ടത് പ്രധാനപ്പെട്ടതായൊരു ദിശയിലേക്കാണ്. മുമ്പത്തേതിനേക്കാള്‍ പക്വതയോടെയും ബുദ്ധിയോടെയും സാഹചര്യങ്ങളെ നേരിടാന്‍ ഇത്തവണയാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിത്യേനയുള്ള കയറ്റിറക്കങ്ങളേക്കാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജീവിതത്തില്‍ തുടരുന്ന പാറ്റേണാണ് പ്രധാനപ്പെട്ടത്. അതിനര്‍ത്ഥം ഈ മാസം വരാനിരിക്കുന്ന സംഭവത്തില്‍ ജീവിതത്തില്‍ പ്രധാന്യമുണ്ടാകില്ലെന്നല്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങളെ ബുധനും വ്യാഴവും കുഴപ്പിക്കുന്നുണ്ട്. കുറേക്കാലമായിട്ടുണ്ട്. നിങ്ങളുടെ ദുരഭിമാനം മറന്ന് ചെറിയ അപമാനങ്ങളെ തള്ളിക്കളഞ്ഞാല്‍ നല്ല കുറേ അനുഭവങ്ങളുണ്ടാകും. മുന്‍പൊരിക്കലുമില്ലാത്ത വിധം പ്രണയകാര്യങ്ങളില്‍ മുഴുകാനാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങള്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടപ്പെടുന്നത്. മറ്റുള്ളവര്‍ അവരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നേടുന്നത് കാണാനായി സഹായിക്കാറാണ് പതിവ്. നിങ്ങള്‍ക്കും സ്വന്തം ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ ഇത്തരക്കാരുടെ പിന്തുണ വേണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook