മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഒരിക്കൽകൂടി നിങ്ങളുടെ രാശി നിങ്ങളെ ജോലിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ജോലി മാത്രമല്ല എന്ന് കൂടി പറയണമല്ലോ, നിങ്ങളുടെ വിശാലമായ പ്രൊഫഷണൽ അഭിലാഷങ്ങൾ കൂടി ഇതിൽ ഉൾപ്പെടും. എല്ലാ മനുഷ്യ പ്രവർത്തനങ്ങളിലും ഒന്നാമതും മികച്ചതുമാകാനുള്ള മേടം രാശിയുടെ വിധി നിറവേറ്റാനുള്ള നിങ്ങളുടെ ആഗ്രഹം സാധ്യമാകും. കുടുംബ പ്രതിബദ്ധതകൾക്കും റൊമാന്റിക് പ്രതീക്ഷകൾക്കും നിങ്ങൾ രണ്ടാം സ്ഥാനം നൽകുമെന്ന് തോന്നുന്നു.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ഇപ്പോൾ നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ അടുത്ത പങ്കാളിയുടെ അശ്രദ്ധമായ രീതികൾ മടുത്തു തുടങ്ങിയിരിക്കുന്നു. എന്നാൽ നിങ്ങൾ എന്തുചെയ്യണം? നിങ്ങൾ സാധാരണ ഇടവം രാശിക്കരുടെ രീതി പിന്തുടരുകയും അവരുടെ പ്രകോപനപരമായ നടപടികൾ അവർ പോകുന്നത് വരെ സഹിക്കേണ്ടതുമുണ്ടോ? ശരി, നിങ്ങൾക്ക് അനുകൂലമായ നിരവധി ഗ്രഹങ്ങൾ ഉള്ളതിനാൽ അത്തരം ആളുകളെ നേരിടാൻ നിങ്ങൾക്ക് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കാം.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ഗ്രഹങ്ങളിൽ ഏറ്റവും നിഗൂഢമായ നെപ്റ്റ്യൂൺ ഗ്രഹം നിങ്ങളുടെ രാശിയുടെ ഒരു പ്രത്യേക മേഖലയിലൂടെ കടന്നുപോകുന്നതിന്റെ അവസാനത്തോടടുക്കുന്നു, അത് നിങ്ങളുടെ പണത്തെ മാത്രമല്ല, എല്ലാ സംയുക്ത ധനപരമായ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. ഞങ്ങൾക്ക് പ്രവചിക്കാനാകുന്ന ഒരേയൊരു കാര്യം നിങ്ങളുടെ ബിസിനസ്സ് സ്ഥിതി മുമ്പത്തേതിനേക്കാൾ സങ്കീർണ്ണമായിരിക്കും എന്നതാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ഇപ്പോൾ കൃത്യനിർവഹണത്തിൽ ഏർപ്പെടുക, നിങ്ങളുടെ പുതിയ ജ്യോതിഷ ചക്രം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ തയ്യാറാകും. നിങ്ങൾ ആദ്യം ഗാർഹിക പ്രവർത്തനങ്ങളിലും അഭിലാഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാധ്യസ്ഥരാണ്, പക്ഷേ, ആഴ്ചാവസാനത്തോടെ നിങ്ങൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും, അവിടെ സാഹചര്യങ്ങൾ പതിവിലും സങ്കീർണ്ണമാകുമെന്ന് തോന്നുന്നു.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ ചില കാര്യങ്ങൾ വിപരീതാവസ്ഥയിലാണെന്ന് തോന്നുന്നുവെങ്കിലും, നിങ്ങൾ ഒരു കാര്യം ഓർക്കണം: ഒരു സാഹചര്യത്തിലും നിങ്ങൾ ഇപ്പോൾ പിന്നിലേക്ക് പോകരുത്, അല്ലെങ്കിൽ നിങ്ങളെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളാൻ ആരെയും അനുവദിക്കരുത്. നേരിടേണ്ട വെല്ലുവിളികൾ ഉണ്ട്, പക്ഷേ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് പ്രതിഫലമായി നിരവധി തിളക്കമാർന്ന സമ്മാനങ്ങളും ഉണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
നിങ്ങളുടെ വിപരീത ചിഹ്നമായ മീനം രാശിയുമായി നിങ്ങൾ നിരവധി സവിശേഷതകൾ പങ്കിടാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം തികച്ചും വിചിത്രമാണ്, കാരണം ലോലരായ മീനം രാശിക്കാർ പലപ്പോഴും ശാന്തരായ കന്നി രാശിക്കാരിൽ നിന്നും വളരെ വ്യത്യസ്തരാണ്, എന്നാലും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഗ്രഹങ്ങളുടെ വിപുലീകരണത്തിലൂടെ നിങ്ങളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനും നിങ്ങളുടെ ഭാവനയെ സ്വതന്ത്രമാക്കാനുമുള്ള സമയമാണിത്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
എപ്പോഴെങ്കിലും എവിടെയെങ്കിലും ദൂരെ സഞ്ചരിക്കുന്നതിനെ കുറിച്ച് നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ? നിങ്ങൾ സ്വയം ആസ്വദിക്കുമെന്നും പുതിയ ആളുകളെ കണ്ടുമുട്ടുമെന്നും നിങ്ങൾ വീട്ടിൽ താമസിക്കുന്നതിനേക്കാൾ കൂടുതൽ ഊർജ്ജസ്വലത അനുഭവപ്പെടുമെന്നും ഞങ്ങൾക്ക് ഉറച്ചു പറയാൻ കഴിയും. എന്നിരുന്നാലും ഒറ്റ ഒരു ഉപദേശം, യാത്രയാരംഭിക്കുന്നതിന് മുമ്പ് എല്ലാ നിർദ്ദേശങ്ങളും മാർഗങ്ങളും രണ്ടുതവണ പരിശോധിക്കുക. നിങ്ങൾ ഒരു കാര്യം കണ്ടെത്താൻ പോകുന്നു, പക്ഷേ എവിടെ, എന്ത് എന്നത് കൃത്യ സമയത്ത് മാത്രമേ വെളിപ്പെടുകയുള്ളു.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഇതൊരു വിശിഷ്‌ടമായ നിമിഷമാണ്. നിങ്ങൾ നിങ്ങളുടെ രഹസ്യസ്വഭാവം പുറത്തെടുക്കുന്ന സമയം- ചിലപ്പോൾ നിങ്ങൾ എന്തുചെയ്യാൻ പോകുന്നുവെന്ന് നിങ്ങൾക്ക് പോലും അറിയില്ലായിരിക്കാം! എന്നാലും നിങ്ങൾ നിങ്ങളുടെ വികാരങ്ങൾ വളരെ പരസ്യമായി കാട്ടുന്നു, മാത്രമല്ല നിങ്ങൾ ഒരു ബന്ധത്തിൽ നിന്ന് ഒരു നാടകീയത സൃഷ്ടിക്കുകയും ചെയ്യും! നിങ്ങൾ കഴിയുന്നത്ര ഹ്രസ്വമായ യാത്രകൾ നടത്തണം, പരമാവധി വ്യത്യസ്ത പരിതസ്ഥിതികൾ സന്ദർശിക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങൾ മികച്ച ശാരീരിക സ്ഥിതിയിലായിരിക്കണം. വിധി നിങ്ങളുടെ വഴിക്ക് കൊണ്ടുവരുന്ന ഏതൊരു ഭാഗ്യത്തിനും നിങ്ങളുടെ സ്വന്തം പരിശ്രമങ്ങൾക്കും നന്ദി പ്രകടിപ്പിക്കുക. മറ്റ് ആളുകൾ നിങ്ങളെ ബന്ധപ്പെടുമെന്ന് പ്രതീക്ഷിച്ച് വീട്ടിൽ കാത്തിരിക്കേണ്ട സമയമല്ല ഇത്. നിങ്ങൾ മുൻകൈയെടുത്ത് സാമൂഹിക പ്രവർത്തനങ്ങളും സമ്മേളനങ്ങളും ക്രമീകരിക്കണം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾ വളരെയധികം നടക്കുന്നുണ്ട്, പ്രധാനപ്പെട്ടവയെ പൂർണ്ണമായും അപ്രസക്തമായവയിൽ നിന്ന് വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, നിർണായക ഘടകം ബുധന്റെ ദ്രുതഗതിയിലുള്ള ചലനങ്ങളാണ്. ഇതിനർത്ഥം പ്രധാന കാര്യങ്ങളിൽ നിങ്ങൾ മനസ്സ് മാറ്റുകയും പ്രധാന ഇടപഴകലുകൾ റദ്ദാക്കുകയും നിങ്ങളുടെ എല്ലാ പദ്ധതികളിലെയും കാലതാമസം നേരിടുകയും ചെയ്യും എന്നാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മികച്ച ചാന്ദ്ര വിന്യാസത്തിന് വേണ്ടി നിങ്ങൾ ഒരുങ്ങുകയാണ്. അപ്പോൾ എല്ലാം വ്യക്തമാകുമെന്ന് ഞാൻ നടിക്കുന്നില്ല. വാസ്തവത്തിൽ അതിന്റെ വിപരീതമാകും നടക്കുക, ഉത്തരം ലഭിക്കുമെന്ന് നിങ്ങൾ കരുതിയ ചോദ്യങ്ങൾ കൂടുതൽ അവ്യക്തമായി കാണപ്പെടും. ജീവിതം മുമ്പത്തേതിനേക്കാൾ കൂടുതൽ വിചിത്രമാകാൻ പോകുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കാൻ പോകുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ലോകത്തിലെ ഏറ്റവും സൗഹൃദമുള്ള വ്യക്തിയാണെങ്കിലും ലജ്ജ നിങ്ങളുടെ ഏറ്റവും തടസ്സപ്പെടുത്തുന്ന ഘടകമായി നിലനിൽക്കുന്നു. നിങ്ങളോട് ഇത് പറയാൻ ഒരു ജ്യോതിഷിയുടെ ആവശ്യമില്ല, പക്ഷേ നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും കൂടുതൽ സമയം സാമൂഹികമായ കാര്യങ്ങളിൽ പങ്കെടുക്കുന്നത് സഹായിച്ചേക്കാം എന്നും ഞാൻ കരുതുന്നു. മുതിർന്നവരായ മീനം രാശിക്കാർ അവരുടെ സാമൂഹിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗം ഇതിനകം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.