Horoscope of the week (July 28-August 3, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

Horoscope of the week (July 28-August 3, 2019) നിങ്ങളുടെ ഈ ആഴ്ചത്തെ രാശി ഫലം എങ്ങനെ ? പീറ്റര്‍ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the week (July 28-August 3, 2019)

നിങ്ങളുടെ ഈ ആഴ്ചത്തെ രാശി ഫലം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എത്ര ശ്രമിച്ചാലും പണകാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ നിങ്ങൾക്ക് കഴിയില്ല. ചെലവു ഒരു പ്രധാനപപ്പെട്ട ഘടകമായത് കൊണ്ട് തന്നെ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങൾ ബോധവാനാണ്. ഭവന വിപണിയിലുള്ളവർ, അല്ലെങ്കിൽ വീട് സംബന്ധമായ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നവര്‍ ഇത് നല്ല സമയമാണ്

Horoscope Today July 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സഹപ്രവർത്തകരും എതിരാളികളും അവരുടെ മുന്നേറ്റം നടത്തുന്നതിന് മുമ്പായി നിങ്ങളുടെ നീക്കങ്ങള്‍ നടത്തുക. എന്നിരുന്നാലും, മികച്ച ഗ്രഹ വശങ്ങൾ അവരെസഹായിക്കുമെന്നതിനാല്‍, നിങ്ങളുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടുന്നതിനായി നിങ്ങൾ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടെണ്ടതുണ്ട്‌.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ മനസ്സിൽ ഒരുപാട് കാര്യങ്ങളുണ്ട്. വാസ്തവത്തിൽ, നിങ്ങൾ ഉറങ്ങുമ്പോഴാകും ദിവസത്തിലെ ഏറ്റവും സജീവമായ ഭാഗം സംഭവിക്കുക. നിങ്ങൾക്ക് വിചിത്രവും അസുഖകരവുമായ എന്തെങ്കിലും വികാരങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ സ്വപ്ന ജീവിതം ഇപ്പോൾ സജീവമായിരിക്കുന്നതിനാലാകാം. കൂടാതെ, ഒരു കുടുംബ രഹസ്യം പരിഹരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് കൂടുതൽ സന്തോഷം ലഭിക്കും

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നക്ഷത്രങ്ങൾ സൗഹൃദപരമായി നിങ്ങളുടെ വഴിക്കു വരുന്നതിനാല്‍, പുതിയ സംരംഭത്തിനായി മറ്റ് ആളുകളുമായി ഒത്തുചേരാനുള്ള ഉപയോഗപ്രദമായ നിമിഷമാണിത്. സാമൂഹ്യ ആനന്ദത്തിന് സ്വയം വിട്ടുകൊടുക്കുന്നതിനും ‘യഥാർത്ഥ’ ലോകത്തിന്റെ പിരിമുറുക്കങ്ങളും ക്ലേശങ്ങളും മാറ്റിവെക്കാനുള്ള മികച്ച കാലഘട്ടം കൂടിയാണിത്. നിങ്ങളുടെ ഭ്രമങ്ങൾ പങ്കിടാൻ സാധിക്കുന്നൊരാളെ നിങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സൂര്യനും ബുധനും തമ്മിലുള്ള ഉദ്വേഗജനകമായ വിന്യാസം നിങ്ങൾക്ക് മികച്ച ബുദ്ധികൂര്‍മ്മത നൽകും, അതിനാൽ നിങ്ങളുടെ ആശയങ്ങൾ മുന്നോട്ട് കൊണ്ടു വരാൻ അമാന്തിക്കരുത്. എന്നിരുന്നാലും, പങ്കാളികൾ‌ അവരുടെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി മുന്നിലുണ്ടാകും. അതിനാൽ നിങ്ങൾക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത് എന്നതാണ് നിങ്ങൾ പാലിക്കേണ്ട സുവർണ്ണ നിയമം!

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിയമപരമായ കാര്യങ്ങൾ‌ നിങ്ങളെ ചുറ്റിക്കറങ്ങുന്നതായി തോന്നുന്നു, സാധ്യമെങ്കിൽ‌ അതിനു ദ്രുത പരിഹാരം കണ്ടെത്താൻ‌ ശ്രമിക്കണം. കൂടാതെ, നിങ്ങൾക്ക് ഇപ്പോഴും യാത്രാ പദ്ധതികൾ ക്രമീകരിക്കാനുണ്ടെങ്കിൽ, കഴിയുന്നതും വേഗം അത് ചെയ്യുക. ഒരു നിഗുഢത പരിഹരിക്കാൻ ഉണ്ടെങ്കിൽ, ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക് പൂർവ്വകാലത്തിലേക്ക് എത്ര ദൂരം തന്നെ സഞ്ചരിക്കേണ്ടി വന്നാലും അത് ചെയ്യുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ആശ്ചര്യകരമായി തോന്നാം. പക്ഷേ ശരിയായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോള്‍, ഉത്തരം ഒരു സ്വപ്നത്തിൽ നിന്നും ലഭിക്കും. ഒരുപക്ഷേ ഒരു പകൽ സ്വപ്നത്തിൽ നിന്നായിരിക്കും. ഒരു വൈകാരിക ബന്ധം വളരെ തീവ്രമാവുകയാണെങ്കിൽ, നിങ്ങൾ പ്രായോഗികമായി നിലകൊള്ളുക. കൂടാതെ, നിങ്ങൾക്ക് ആവശ്യമുള്ള പിന്തുണ നൽകാൻ ഒരു പങ്കാളിക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളിൽ തന്നെ ആശ്രയിക്കേണ്ടതുണ്ട്..

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇതൊരു പോസിറ്റീവ് ആഴ്ചയാണ്, അതിനാല്‍ പങ്കാളിമായി ബന്ധപെട്ടു എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കേണ്ടതാണ്. ഒരു സഹപ്രവർത്തകന്റെ മാറുന്ന ആശയങ്ങളാൽ നിങ്ങൾ ആശയക്കുഴപ്പത്തിലാകാമെങ്കിലും, ഗാർഹികവും കുടുംബപരവുമായ ബന്ധങ്ങളാണ് ഏറ്റവും പ്രധാനം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ജോലിയാണ്, അതായത് ബന്ധങ്ങളില്‍ കൂടി ഒരളവു വരെ നമ്മള്‍ ജോലിയെടുക്കെണ്ടതുണ്ട്! ഗാർഹിക വിഷയങ്ങള്‍ ഇപ്പോഴേ കൈകാര്യം ചെയ്തു തുടങ്ങിയാല്‍, നിങ്ങൾക്ക് പിന്നീട് കൂടുതൽ ഒഴിവു സമയം ലഭിക്കും.  തെളിച്ചമുള്ള നക്ഷത്രങ്ങള്‍ പിന്നിലുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരവും തൊഴിൽപരവുമായ ഗ്രഹങ്ങൾ സന്തുലിതമാണ് എന്നത് ഒരു നല്ല വാർത്തയാണെന്നതിൽ ഒരു സംശയവുമില്ല. നിങ്ങളുടെ കുടുംബത്തിനുള്ളിൽ, കുട്ടികൾക്കും ഇളയവരുമായുള്ള ബന്ധങ്ങൾക്കും ഒന്നാം സ്ഥാനം നൽകണം. നിങ്ങളും ഹൃദയത്തിൽ ചെറുപ്പവും കൂടുതൽ യുവത്വവും നിലനിർത്താൻ ശ്രമിക്കണം. കലാപരമായ സംരംഭങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ, നന്നായി വരാന്‍ സാധ്യതയുണ്ട്

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സ്ഥിരതയ്‌ക്ക് അടുത്തിടെ ഒന്നോ രണ്ടോ ഭീഷണികൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇവ യഥാർത്ഥത്തേക്കാൾ കൂടുതൽ സാങ്കൽപ്പികമാണെന്ന് തോന്നുന്നു. നിങ്ങളുടെ വിജയം കണ്ടെത്താനുള്ള മാർഗം, നിങ്ങളെ നന്നായി അറിയുന്നവരിൽ നിന്ന്,  നിങ്ങളുടെ ഒപ്പം വളർന്നവരിൽ നിന്ന് പിന്തുണ തേടുക എന്നതാണ്. പങ്കാളികൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങൾ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരേയിടത്തത് തുടരുന്നതിൽ നിങ്ങൾ സന്തുഷ്ടരാകുന്നത് അസാദ്ധ്യമായ കാര്യമാണ്, കൂടാതെ കുറച്ച് ഹ്രസ്വ യാത്രകൾ നടത്തുന്നതിനെക്കുറിച്ച്ആലോചിക്കാനുമുണ്ട്. വൈകാരിക ബന്ധങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്, പങ്കാളികളെ നിസ്സാരമായി കാണരുത് – അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടമുണ്ടാകും

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope of the week july 28 august 3 2019 libra scorpio aries leo sagittarius virgo check astrology prediction

Next Story
Horoscope Today July 27, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope, Astrology
The moderation of comments is automated and not cleared manually by malayalam.indianexpress.com