മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജ്യോതിശാസ്ത്രമനുസരിച്ച് സമ്മിശ്രമായ ഒരു ദിവസമാണ്. അധികം വൈകാതെ വീട്ടിലേക്ക് മടങ്ങേണ്ടി വരുകയോ അല്ലെങ്കില്‍ വീടിന്‍റെ ഉന്നമനത്തിനായ് പ്രവര്‍ത്തിക്കേണ്ടതായോ വന്നേക്കാം. അതുപോലെ തന്നെ കഴിഞ്ഞവര്‍ഷമുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ ജോലി സ്ഥലത്ത് ഉണ്ടാകാനിടയുള്ള മാറ്റങ്ങളെ നേരിടാന്‍ തയ്യാറാകണം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങളെ ആശ്രയിച്ചാണ് ഈ ദിവസത്തെ അധികം കാര്യങ്ങളും. ഉയര്‍ന്ന ജീവിതരീതിയുമായ് മുന്നോട്ട് പോകുന്ന സുഹൃത്തുക്കള്‍ പലപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല. നിങ്ങള്‍ ഇപ്പോഴുള്ളതില്‍ നിന്ന് വ്യത്യസ്തമായ് ഒരു ചുവട് വച്ചാല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകും എന്നാല്‍ അതിനുള്ള കാരണം വിശദമാക്കിയാല്‍ വിമര്‍ശനങ്ങള്‍ ഇല്ലാതാവും. നിങ്ങളുടെ കാര്യങ്ങള്‍ക്ക് വേണ്ടി ശക്തമായ് നിലകൊള്ളുന്നതില്‍ മടി കാണിക്കരുത്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

പ്രധാനപ്പെട്ട നക്ഷത്രങ്ങളുടെ സ്വാധീനം സാമ്പത്തീകഇടപാടുകളില്‍ ഉണ്ടാകുന്നതിനാല്‍, പണമിടപാടുകളില്‍ അല്‍പം കരുതല്‍ വേണം. ചെലവ് വളരെയധികം കൂടാനിടയുള്ളതിനാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കഠിനമായ് പരിശ്രമിക്കേണ്ടി വരും. എന്നിരുന്നാലും വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികളും നിങ്ങളുടെ മുന്നിലുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. സമ്പാദ്യശീലം മെച്ചപ്പെടുത്തുക എന്നതാണ് ഒരു വഴി.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വളരെയധികം ഊര്‍ജ്ജസ്വലമായിരിക്കുന്ന പ്ലൂട്ടോയുടെയും ബുധന്‍റെയും സ്വാധീനത്താല്‍ റൊമാന്‍റിക് ജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടായേക്കും. അടുത്ത മൂന്ന് നാല് ആഴ്ച കൊണ്ട് ജോലി തിരക്ക് വളരെയധികം വര്‍ധിക്കുന്നതിനാല്‍, സാമൂഹ്യ ഇടപെടലുകള്‍ കുറയ്‌ക്കേ‌ണ്ടി വരും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വൈകാരികമായ അസ്വസ്ഥതകളെ സ്വയം വിമലികരിക്കുന്നതിനായ് ഉപയോഗിക്കുക. മുന്നോട്ട് പോകുമ്പോള്‍ ഊര്‍ജ്ജസ്വലമായ് നില്‍ക്കുന്ന ചൊവ്വയുടെ സാന്നിധ്യത്താല്‍ നിങ്ങള്‍ക്കാവശ്യമായ മനോവീര്യം ലഭിക്കും. റൊമാന്‍റിക്, സര്‍ഗാത്മക മേഖലകളിലും അനുകൂലമായ മാറ്റങ്ങളുണ്ടായേക്കും. അതുപോലെ തന്ന പൂര്‍ത്തിയാക്കേണ്ട ജോലികളില്‍ ഉപേക്ഷ കാണിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ചന്ദ്രന്‍റെ സ്ഥാനചലനത്തിന്‍റെ ഫലമായ് ഗാര്‍ഹികാന്തരീക്ഷം മെച്ചപ്പെടും. ഇതുവരെയുള്ളതെല്ലാം അവസാനിപ്പിച്ച് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും. ഈ രാശിക്കാരില്‍ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവരെ സംബന്ധിച്ച് ആ മേഖലയിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ബാധിച്ചേക്കാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

അനുനയത്തിനുള്ള സമയമല്ല ഇപ്പോള്‍‌. പ്രധാനമായും പരിഗണിക്കേണ്ടത് നിങ്ങളുടെ പദ്ധതികളെല്ലാം നല്ല രീതിയില്‍ ക്രമപ്പെടുത്തി, അത് വളരെ അടുത്ത ആളിനോട് മാത്രം പറയുക. ക്ഷമയില്ലാതെ, അടിസ്ഥാനപരമായ കാര്യങ്ങള്‍ മറന്ന് ഓരോന്ന് ചെയ്താല്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സാമ്പത്തീകമായ് ഭാഗ്യമുള്ള സമയമാണ്. നിങ്ങളുടെ സാമ്പത്തീകമേഖലയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഗ്രഹങ്ങളെല്ലം അനുകൂലമായ് അണിനിരക്കുന്ന വര്‍ഷത്തിലെ ദിവസമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക, അതുപോലെ തന്നെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ തരുന്ന അവസരങ്ങളൊരുക്കുവാന്‍ ശ്രമിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വ്യക്തിപരമായ് ജ്യോതിഷവര്‍ഷത്തില്‍, നിങ്ങളെ സംബന്ധിച്ച് വഴിത്തിരിവിനുള്ള സമയമാണ്. ചന്ദ്രന്‍റെ നീക്കങ്ങള്‍ നിങ്ങളുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തെ കാര്യമായ് ബാധിക്കുന്നതിനാല്‍ ശാരീരിക ഊര്‍ജ്ജത്തിലും വലിയ വ്യതിയാനങ്ങളുണ്ടായേക്കാം. മറ്റുള്ളവര്‍ എങ്ങനെയെന്നുളളതും അവരുടെ ആത്മാര്‍ത്ഥതയും നിങ്ങള്‍ ഗൌനിക്കേണ്ടതില്ല, അത് അനാവശ്യമായ് ശ്രദ്ധിക്കുകയും വേണ്ട…

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ കാഴ്ചപ്പാടിനെ വിശാലമാക്കുകയും പുതിയ ചക്രവാളങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വിധത്തില്‍ ഏറെക്കുറെ പരിപൂര്‍ണമായ രീതിയിലാണ് ഗ്രഹങ്ങളുടെ വിന്യാസം. ശുഭാപ്തിവിശ്വാസമുള്ള വ്യാഴവും ഊര്‍ജ്ജസ്വലമായ ചൊവ്വയും ഭ്രാന്തന്‍ സ്വഭാവമുളള പ്ലൂട്ടോയും ഒന്നിച്ച് ഈ രാശിക്കാരുടെ വ്യക്തിത്വത്തില്‍ തന്നെ മാറ്റം വരുത്തുന്നു. ഇതിന്‍റെയൊക്കെ ഫലമെന്നത് അസാധാരണായ പ്രതിസന്ധിക്കൊപ്പം അപൂര്‍വ്വമായ സമാധാന അന്തരീക്ഷവും ഒരേ സമയമുണ്ടാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ സൂര്യരാശിയില്‍ വളരെ ശക്തമായ രീതിയില്‍ ഗ്രഹങ്ങള്‍ നിരക്കുന്ന സമയമാണ്.അതുകൊണ്ട് തന്നെ വ്യക്തിപരമായ് നോക്കിയാല്‍ വളരെ മൂര്‍ച്ചയുള്ള പല കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഒന്നുകില്‍ ഒരു സമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലെങ്കില്‍, എല്ലാം ഒരുമിച്ച് തന്നെ സൂക്ഷ്മമായി കൈകാര്യം ചെയ്യുക

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലിയില്‍ വിജയം കൈവരിക്കുന്നതിനായ് ആവശ്യത്തിലധികം പരിശ്രമം നടത്തുന്നുണ്ടുവെങ്കിലും മനസ്സിനെ ഇനിയും പാകപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കില്‍ പല അബദ്ധവിശ്വാസങ്ങളും നിങ്ങളുടെ വീഴ്ച ആഗ്രഹിക്കുന്നവരുടെ അന്യായമായ പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വഴിയില്‍ പ്രതിബദ്ധങ്ങളായേക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook