ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുമായ് ബന്ധപ്പെട്ടിരിക്കുന്ന നക്ഷത്രങ്ങള്‍ പതിവിലും കൂടുതല്‍ തിരക്കിലാണെന്നുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യ. ഈ സമയത്തെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നത് വളരെ വിരളമായ് സംഭവിക്കുന്ന ഒന്നാണ്. അടുത്ത ഒരു ബന്ധു ക്ഷമാപണവുമായ് നിങ്ങളെ സമീപിക്കാന്‍ സാധ്യതയുണ്ട്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് ചിലപ്പോഴെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും മറ്റ് ചിലപ്പോള്‍ സ്വന്തം മനസ്സാക്ഷിയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ഓര്‍ക്കുക. പ്രാധാന്യമനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സ്വയം തിരിച്ചറിവുണ്ടാവണം. വ്യാപാരമേഖലയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാവിയിലേക്ക് അല്‍പം കരുതലുണ്ടാകേണ്ട സമയമാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഗാര്‍ഹിക വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ മറ്റ് കുടുംബാംഗങ്ങള്‍ അംഗീകരിക്കുന്ന സമയമാണ്. അത് ചര്‍ച്ചയ്ക്ക് പോലും വയ്ക്കേണ്ടതല്ല. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ കൂടുതല്‍ കഴിവും സമാധാനപരമായ അന്തരീക്ഷവും കുറച്ചധികം സന്തോഷവുമൊക്കെ നിങ്ങളെ തേടിയെത്തുമെന്നാണ് നക്ഷത്രങ്ങള്‍ നല്‍കുന്ന സൂചന. ജോലിസ്ഥലത്ത്, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ രണ്ട് തവണ ആലോചിക്കുന്നത് നല്ലതായിരിക്കും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളിലെ അസ്വസ്ഥതകള്‍ പതിവിലും കൂടുതല്‍ ശല്യപ്പെടുത്തിയേക്കാം. പരുത്ത വാക്കുകളുപയോഗിച്ച് സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നിരുന്നാലും ഈ രാശിക്കാര്‍ക്കുള്ള സ്വതസിദ്ധമായ കഴിവിനാല്‍ അത്തരം സാഹചര്യങ്ങളില്‍ യോജിച്ച രീതിയില്‍ സംസാരിക്കാന്‍ കഴിയും. പുതിയ സൌഹൃദങ്ങളേക്കാള്‍ പഴയ സൌഹൃദങ്ങള്‍ തന്നെയായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. എന്തായാലും കുറേനാളായ് മുടങ്ങികിടക്കുന്ന സൌഹൃദകൂട്ടായ്മ സംഘടിപ്പിക്കുന്നത് നല്ല ആശയമായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ദീര്‍ഘകാലം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കേണ്ട സമയമാണ്. വരും വര്‍ഷങ്ങളിലും മാസങ്ങളിലും സ്വന്തം താല്‍പ്പര്യം മാറ്റി നിര്‍ത്തി വിവേകത്തോടെ തീരുമാനമെടുത്ത ഈ സമയത്തെ നിങ്ങള്‍ നന്ദിയോടെ ഓര്‍മിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം ഇപ്പോഴെടുക്കുന്ന തീരുമാനം കൊണ്ട് കൂടുതല്‍ മെച്ചപ്പെടേണ്ടതാണ്. പെട്ടെന്ന് ലാഭമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഫാഷന്‍, സ്റ്റൈല്‍ മേഖലകള്‍ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്തേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ദിവസം കഴിയുന്തോറും നിങ്ങളുടെ ഭാവി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. സോളാര്‍ ചാര്‍ട്ടിലെ നിഗൂഢമേഖലകളിലൂടെയുള്ള ഗ്രഹങ്ങളുടെ സഞ്ചാരം സൂചിപ്പിക്കുന്നത്, ഇപ്പോഴനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയും വൈകാരിക വിക്ഷോഭങ്ങളും ഇനിയധികനാളത്തേക്ക് ഉണ്ടാവില്ലെന്നാണ്. അതുപോലെ ഗാര്‍ഹികകാര്യങ്ങള്‍ നന്നായ് ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ, നിങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഭാവി എന്താകുമെന്ന് ആരും കല്ലില്‍ കൊത്തിവച്ചിട്ടില്ല. ആകെ ചെയ്യാന്‍ കഴിയുക എന്താണെന്ന് വച്ചാല്‍, ഗ്രഹങ്ങള്‍ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുക എന്നതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തീരുമാനങ്ങളെടുക്കുന്നത് വിവേകത്തോടെയായിരിക്കണം. നിങ്ങള്‍ക്ക് അസൌകര്യങ്ങളുണ്ടാകുമെങ്കിലും അത് കാര്യമായെടുക്കാതെ വീട്ടുകാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാവും ഉചിതം. പണമിടപാടുകള്‍ നടത്തുമ്പോള്‍ ലാഭം എല്ലാ മേഖലകളിലും ഒരേ രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

രാശിചക്രത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുത്ത് എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. പലകാര്യങ്ങളും ആവശ്യപ്പെട്ടെത്തുന്ന വ്യക്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും അവരില്‍ നിന്നും ഒഴിഞ്ഞ് മാറേണ്ടതെങ്ങനെയന്ന് ധാരണയുള്ളവരാണ് നിങ്ങള്‍. പങ്കാളികളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും എപ്പോഴും നിങ്ങളുടെ സഹായത്തിനെത്തുന്നവരാണ്. ഒരു സാമ്പത്തീക പ്രതിസന്ധിയും ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഔദ്യോഗികമേഖലയില്‍ കാര്യമായ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് ശക്തമായ ഗ്രഹനില സൂചിപ്പിക്കുന്നത്. പന്ത്രണ്ട് മാസമായ് തുടരുന്ന ഒരു പരിശ്രമം വിജയത്തിലേക്കെത്തുന്ന രീതിയില്‍ സാഹചര്യങ്ങള്‍ മാറാനിടയുണ്ട്. ഗാര്‍ഹിക കാര്യങ്ങള്‍ ക്രമീകരിക്കുമ്പോള്‍ പ്രായത്തില്‍ ചെറുപ്പമുളളവരെക്കൂടി പരിഗണിക്കണം. നിങ്ങളുടെ അംഗീകാരത്തെ അവര്‍ വിലമതിക്കുകയും സമയം വരുമ്പോള്‍ അവരതിന് പ്രതിഫലം നല്‍കുകയും ചെയ്യും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ആഴ്ചയുടെ ആരംഭത്തില്‍ ചാന്ദ്രനില നിങ്ങളെ വളരെയധികം പിന്തുണയ്ക്കുകയും ദീര്‍ഘനാളുകളായ് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ചില ലക്ഷ്യങ്ങള്‍ വിജയത്തിലേക്കെത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. അടുത്തകാലത്ത് നിങ്ങള്‍ നടത്താന്‍ പോകുന്ന വ്യാപാരമേഖലയിലെ ചര്‍ച്ചകളും തീരുമാനങ്ങളും ലാഭകരമായിരിക്കുമെന്ന് ഗ്രഹനില സൂചിപ്പിക്കുന്നതിനാല്‍, അത്തരം കാര്യങ്ങളില്‍ അനാവശ്യമായ് കാലതാമസം വരുത്താതിരിക്കാന്‍ നോക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അപ്രതീക്ഷതമായ ചില കാര്യങ്ങള്‍ നിങ്ങള്‍ക്കായ് കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ സാമ്പത്തീകമേഖലയെ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്കുളള കഴിവ് സ്വയം തിരിച്ചറിയുകയും ചെയ്യും. സാമ്പത്തീക ഇടപാടുകളെക്കുറിച്ച് മനസ്സില്‍ ഇതുവരെ നിങ്ങള്‍ ചിന്തിക്കാത്ത രീതിയിലുള്ള സ്വപ്നങ്ങളും നിങ്ങള്‍ക്കുണ്ടാകും. കുറച്ച് നാളായ് മുടങ്ങി കിടക്കുന്ന ഭൂമിയിടപാടിന്‍റെ കാര്യത്തില്‍ തീരുമാനമാകുന്നത് നിങ്ങള്‍ക്ക് വലിയ ആശ്വാസമാകാനിടയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒന്നും ചെയ്യാതെ ദിവസങ്ങള്‍ വെറുതെ കടന്നുപോകുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ നിര്‍ണായകമായ ചില തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതം കൂടുതല്‍ മെച്ചപ്പെടുകയുള്ളൂ. വ്യക്തിപരമായും സാമൂഹ്യപരമായും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നീട് നിങ്ങള്‍ സ്വയം പഴിക്കേണ്ടി വന്നേക്കാം. സാമ്പത്തീകമേഖലയില്‍ ചില തിരിച്ചടികളുണ്ടാകാന്‍ ഇടയുള്ളതിനാല്‍ കരുതലോടെയിരിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook