scorecardresearch

Horoscope July 2022 Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthruttati, Revathy Nakshtra Star Predictions: മൂലം മുതൽ രേവതി വരെയുള്ള ഒൻപതു നക്ഷത്രക്കാരുടെ ജൂലൈ മാസഫലം

Horoscope July 2022 Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthruttati, Revathy Nakshtra Star Predictions: ജൂലൈയിലെ ഒരു പ്രത്യേകത, ആദ്യ രണ്ടാഴ്ചക്കാലത്ത് പഞ്ചതാരാഗ്രഹങ്ങൾ അവരവരുടെ സ്വക്ഷേത്രങ്ങളിൽ നിലയുറപ്പിക്കുന്നുണ്ടെന്നതാണ്

astrology july-2022, horoscope, horoscope July 2022, monthly horoscope,ജൂലൈ നക്ഷത്രഫലം, may 2022 horoscope, ജൂലൈ മാസം നിങ്ങൾക്കെങ്ങനെ, June horoscope, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, Astrological predictions for July 2022, Astrology News, Astrology News in Malayalam, Astro News, Malayalam Astrology News, ieMalayalam Astrology, Indian Express Astrology, ie malayalam

Horoscope July 2022 Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthruttati, Revathy Nakshtra Star Predictions: മിഥുന മാസം രണ്ടാം പകുതിയും കർക്കടക മാസം ആദ്യ പകുതിയും ചേർന്നതാണ് ജൂലൈ മാസം. സൂര്യൻ ഈ രണ്ടു രാശികളിലുമായി സഞ്ചരിക്കുന്നു. ജൂലൈ ഒന്നിന് പൂയം നക്ഷത്രത്തിലാണ് ചന്ദ്രൻ. 27 ദിവസം കൊണ്ട് രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയാക്കി, പൂരം നക്ഷത്രത്തിലെത്തി നിൽക്കുന്നു ചന്ദ്രൻ. രാഹു മേടത്തിലും കേതു തുലാത്തിലും സഞ്ചരിക്കുന്നു.

ജൂലൈയിലെ ഒരു പ്രത്യേകത, ആദ്യ രണ്ടാഴ്ചക്കാലത്ത് പഞ്ചതാരാഗ്രഹങ്ങൾ അവരവരുടെ സ്വക്ഷേത്രങ്ങളിൽ നിലയുറപ്പിക്കുന്നുണ്ടെന്നതാണ്. ശനി കുംഭത്തിൽ, വ്യാഴം മീനത്തിൽ, ചൊവ്വ മേടത്തിൽ, ശുക്രൻ ഇടവത്തിൽ, ബുധൻ മിഥുനത്തിൽ എന്നിങ്ങനെ. ഇത് അത്ര സാധാരണമല്ല. പൊതുവേ എല്ലാ നാളുകാർക്കും കുറച്ചെങ്കിലും സ്വാസ്ഥ്യമുണ്ടാവുന്ന കാലമാണ്. ആത്മവിശ്വാസം ഉയരുകയും ചെയ്യും.

Also Read: Daily Horoscope June 30, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അശ്വതി മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലങ്ങൾ വായിച്ചു കാണുമല്ലോ? ഇനി മൂലം മുതൽ രേവതി വരെയുള്ള 9 നാളുകാരുടെ മാസഫലം നോക്കാം.

Read Here July Monthly Horoscope Star Wise

Moolam Nakshathra Star Predictions in Malayalam: മൂലം നക്ഷത്രം

വേണ്ടാത്ത ചിന്തകൾ ഉറക്കം കെടുത്തും. ദുഷ്‌പ്രേരണകൾ വഴിതെറ്റിക്കാം. കടം വാങ്ങി കടം വീട്ടുന്ന പ്രവണത തുടരും. അശനശയനസൗഖ്യം, യാത്രകൾ കൊണ്ട് നേട്ടം എന്നിവ ഭവിക്കും. വിദ്യാർത്ഥികൾക്ക് ഉയർന്ന കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും. പാരമ്പര്യധനം, തർക്കങ്ങളൊഴിഞ്ഞ് അനുഭവസിദ്ധമാകും.

Pooradam Nakshathra Star Predictions in Malayalam: പൂരാടം നക്ഷത്രം

പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞെന്നുവരില്ല. മുൻ തീരുമാനങ്ങളിൽ നിന്നും പിൻവാങ്ങും. മക്കളുടെ കാര്യത്തിൽ പലതരം ഉൽക്കണ്ഠകൾ പെരുകും. രോഗാരിഷ്ടങ്ങൾ ഒന്ന് പിടി അയക്കാം. ക്രയവിക്രയങ്ങളിൽ അമളി പറ്റാതെ നോക്കണം. സകുടുംബ യാത്രകൾക്ക് അവസരം ഉണ്ടാകും.

Uthradam Nakshathra Star Predictions in Malayalam: ഉത്രാടം നക്ഷത്രം

ചില തീരുമാനങ്ങൾ വേണ്ടായിരുന്നെന്ന് തോന്നും. പുതിയ ജോലിക്കായി ശ്രമം തുടരുന്നതായിരിക്കും. മാതൃസൗഖ്യത്തിന് ഹാനി വരാം. ഗൃഹം നവീകരിക്കാൻ ശ്രമിക്കും. കുടുംബപ്രശ്നങ്ങൾ രമ്യമായി പറഞ്ഞു തീർക്കും. കൂടുതൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് . ധനോന്നതി പ്രതീക്ഷിക്കാം.

Thiruvonam Nakshathra Star Predictions in Malayalam: തിരുവോണം നക്ഷത്രം

അയൽപക്കങ്ങളുമായി മുഷിയാൻ ഇട കാണുന്നു. മാതൃസ്വത്തിന്മേൽ സഹോദരരുമായി കലഹത്തിനുള്ള സന്ദർഭം ഉദയം ചെയ്തെന്നു വരാം. വഴിയിൽ ഉപേക്ഷിച്ച പദ്ധതികൾ പുനരാരംഭിക്കും. സർക്കാരിൽ നിന്നും ലോണോ അനുമതിപത്രങ്ങളോ ലഭിക്കാം. മക്കളുടെ കാര്യത്തിൽ ഉത്കർഷത്തിന് വകയുണ്ട്. കലാപ്രവർത്തനങ്ങളിൽ പ്രശംസ/ പാരിതോഷികം സിദ്ധിച്ചേക്കാം.

Avittam Nakshathra Star Predictions in Malayalam: അവിട്ടം നക്ഷത്രം

ദിനചര്യകൾ തെറ്റും വിധം ജോലിഭാരം വർദ്ധിക്കും. സ്വന്തം പരിഷ്‌ക്കാരങ്ങൾ കുടുംബാംഗങ്ങൾ ഹൃദയപൂർവ സ്വീകരിക്കും. വീട്ടിനകത്തും അടിമുടി മാറ്റങ്ങൾ വരുത്തും. പുതുവാഹനം വാങ്ങാൻ ശ്രമിക്കുന്നതായിരി ക്കും ചെറുകിടകരാറുകാർക്ക് കാലം അനുകൂലമാണ്. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ ഉപരിപഠനപ്രവേശം സാധ്യമാകും. ജീവിത ശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം

Chathayam Nakshathra Star Predictions in Malayalam: ചതയം നക്ഷത്രം

സൽപ്രവൃത്തികൾ ചെയ്ത് പുണ്യം സമ്പാദിക്കും. ഗൃഹനിർമ്മാണം പുരോഗമിക്കും. അസാധ്യമെന്ന് വിധിക്കപ്പെട്ട കാര്യങ്ങൾ സാഹസികമായി പൂർത്തിയാക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾക്ക് സാധ്യത യുണ്ട്. ധനവരവും ചെലവും തുല്യമായിരിക്കും. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

Pooruruttathi Nakshathra Star Predictions in Malayalam: പൂരുരുട്ടാതി നക്ഷത്രം

സർക്കാർ, ബാങ്ക് മുതലായവയിൽ നിന്നും വായ്പ നേടാനുള്ള ശ്രമങ്ങൾ വിജയിക്കും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂമിയിൽ നിന്നും ആദായം ഉയരും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുയായികളുടെ പിന്തുണ വലിയ ആവേശമുണർത്തും. കൃത്യമായ ആസൂത്രണത്തിലൂടെ ഭാവി പരിപാടികളിലേക്ക് കടക്കും. സഹോദരന്മാർക്ക് രോഗങ്ങൾ വരാനിടയുണ്ട്.

Uthrattathi Nakshathra Star Predictions in Malayalam: ഉത്രട്ടാതി നക്ഷത്രം

നിരുന്മേഷത നീങ്ങും. ചെറിയ ജോലിയെങ്കിലും മാസമധ്യത്തിനു ശേഷം ലഭിക്കും. അപകടങ്ങളെ കരുതിയിരിക്കണം; ജാഗ്രത കുന്നോളം വേണമെന്ന് സാരം. സഹോദരിമാരുടെ പിന്തുണ ശക്തി പകരും. വാദവിവാദങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് നല്ലത്. അവിവാഹിതർക്ക്, ദാമ്പത്യപ്രവേശത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

Revathi Nakshathra Star Predictions in Malayalam: രേവതി നക്ഷത്രം

രേവതി:- ധനാഗമം സുഗമമല്ല. ലക്ഷ്യപ്രാപ്തിക്ക് പല കടമ്പകൾ കടക്കേണ്ടിവരും, . കിടപ്പുരോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാം. എങ്കിലും കാര്യങ്ങളുടെ നിർവഹണം, വീട്ടിലാകട്ടെ പുറത്താകട്ടെ ഏറ്റവും സന്തുലിതമായിരിക്കും. മംഗളകർമ്മങ്ങളുടെ സൂത്രധാരത്വം വഹിക്കും. മാസമധ്യത്തിനു ശേഷം സ്ഥിതി കൂടുതൽ ഭേദപ്പെടും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope july 2022 moolam pooradam uthradom thiruvonam avittam chathayam pooruruttathi uthruttati revathy nakshtra star predictions

Best of Express