ഇന്നത്തെ ദിവസം

ചിലർക്ക് പുതിയ ചന്ദ്രനെ ഇഷ്ടമാണ്. പക്ഷേ എനിക്ക് കൂടുതൽ ഇഷ്ടം പൂർണ ചന്ദ്രനെയാണ്. ചക്രവാളത്തിന് അടുത്ത് മഞ്ഞ നിറത്തിലാണോ അതോ വെള്ളിനിറത്തിൽ കുളിച്ച് ആകാശത്തിൽ ഏറ്റവും ഉയരത്തിലാണോ എന്ന് മനസിലാക്കുന്നത് എപ്പോഴും വളരെ നാടകീയമായ കാര്യമാണ്. പ്രകൃതിയുടെ ഏറ്റവും നാടകീയമായ ദൃശ്യങ്ങളിൽ ഒന്നിതായതിനാൽ, ഞാൻ നിങ്ങളോട് ഇന്ന് വൈകുന്നേരം ആകാശത്തേക്ക് നോക്കി സ്വന്തം കണ്ണിന് ഒരു അത്ഭുതം കാണിച്ചുകൊടുക്കാൻ പറയും, മേഘങ്ങൾ അനുവദിക്കുകയാണെങ്കിൽ.

Horoscope today, May 7

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഗ്രഹങ്ങൾ അടുത്ത വലിയ കൂട്ടിമുട്ടലിലേക്ക് നീങ്ങുന്നതിനാൽ നിങ്ങൾ അത്യാവേശം നിറഞ്ഞതും, അയവുള്ളതും, പ്രണയസംബന്ധമായ സ്വാധീനവുമുള്ളൊരു മേഖലയിലേക്ക് നീങ്ങുകയാണ്. അത് സംഭവിക്കുന്നത് വ്യക്തിപരമെന്നപോലെ ആഗോളപരവുമായിട്ടാണ്, അതിനാൽ നിങ്ങൾ മാത്രം ഇതൊക്കെ അനുഭവിക്കാൻ ആയി നിയോഗിക്കപ്പെട്ടു എന്നുകരുതണ്ട. കുറഞ്ഞത്, നിങ്ങൾ അവസാനമായി എന്ത് എന്താണെന്നും, ആര് ആരാണെന്നും മനസിലാകാൻ തുടങ്ങും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഏകദേശം പരിപൂർണരും എന്നാൽ ചെറിയ പ്രശ്നങ്ങളുമുള്ള ഗ്രഹങ്ങൾക്കൊപ്പം ഈ ആഴ്‌ച പുരോഗമിക്കും. ചെറിയ ദൂരമുള്ള വിനോദയാത്രകൾക്ക് പകരം ദീർഘദൂരമുള്ള് സാഹസിക യാത്രകളിലേക്ക് യാത്ര നക്ഷത്രങ്ങൾ ശ്രദ്ധ നൽകുന്നു. നിങ്ങളുടെ പൂർവ്വകാലത്തിലെ ആളുകളോടും സ്ഥലങ്ങളോടും നിങ്ങൾക്കൊരു ആകർഷകത്വം തോന്നും

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളെ ഭരിക്കുന്ന ഗ്രഹമായ ബുധന്റെ ചലത്തിന് അനുസരിച്ച് ഈ ആഴ്ച രണ്ടായി വേർതിരിക്കപ്പെടും, പുതിയതും, യാഥാര്‍ത്ഥ്യബോധമുള്ളതുമായ മേഖലകളായിട്ട്. തുടക്കത്തിൽ നിങ്ങൾക്ക് എന്തൊക്കെ പ്രതിബദ്ധതകളോ ഉത്തരവാദിത്തങ്ങളോ ഉണ്ടെങ്കിലും വാരാന്ത്യത്തിൽ നിങ്ങൾ വളരെയധികം തിരക്ക് പിടിച്ച ആളായിരിക്കും. വളരെ സുഖപ്രദമായൊരു മേഖലയിൽ നിന്നും നിങ്ങൾക്ക് പുറത്തുവരേണ്ടി വരെ വരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ഗാർഹിക ജീവിതത്തിനു ഒരു മാറ്റം അല്ലെങ്കിൽ പുനഃക്രമീകരണം ആവശ്യമുണ്ടെന്നുള്ള തിരിച്ചറിവിലേക്ക് നിങ്ങൾ എത്തിയിട്ടുണ്ടാകും. നിങ്ങൾ മനസിലാക്കേണ്ട മറ്റൊരു കാര്യമെന്തെന്നാൽ അമിതമായ ആത്മവിശ്വാസം തോന്നേണ്ട സമയമല്ലയിത് എന്നതാണ്. നിങ്ങൾ ഒരുപാട് കാലമായി അറിയാത്തവരുടെ പക്കൽ നിന്നാകും മികച്ച ഉപദേശം വരുന്നത്, അതുകൊണ്ടു തന്നെ അവ നിഷ്പക്ഷവുമായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒന്നുകിൽ നിങ്ങൾ യോജിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിന് പോകുകയോ ചെയ്യും. ചില ഗ്രഹങ്ങൾ നിങ്ങളോട് തല താഴ്ത്തി മുന്നേറാൻ പറയുന്നെങ്കിലും, അധികം താമസിക്കാതെ തന്നെ ബുധൻ അതിന്റെ സ്ഥാനം മാറ്റി നിങ്ങളുടെ ധാർമികത വർധിപ്പിക്കുകയും ചെയ്യും. ഒരു മാറ്റത്തിനായി നിങ്ങളുടെ മനസിനെ പാകപ്പെടുത്തുകയാവും ഇതിന്റെ പകുതി ഉദ്യമം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരു മാസവും കൂടെ കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് ഭാവിയെ കുറിച്ച് വ്യക്തത വരികയുള്ളു. അപ്പോൾ പോലും സാമൂഹിക പ്രതിബദ്ധതകളുടെയും ദൈനംദിന ഉത്തരവാദിത്വങ്ങളുടെയും ഇടയിൽ പെട്ടുപോയതിനാൽ എങ്ങോട്ട് തിരിയണമെന്ന് നിങ്ങൾക്കറിയില്ലായിരിക്കും. തൊഴിലിടത്തിൽ, നിങ്ങൾ ശക്തരാണ് എന്നാൽ നിങ്ങളുടെ പാടവം ബുദ്ധിപരമായി ഉപയോഗപ്പെടുത്തുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വഴങ്ങിക്കൊടുക്കുന്ന മനോഭാവമുള്ള വ്യക്തിയല്ല നിങ്ങൾ, എന്നാൽ ഈ ആഴ്ചയിൽ ചിലപ്പോൾ നിങ്ങൾക്ക് അധികാരികളുടെ അഭിപ്രായത്തോട് യോജിക്കേണ്ടി വരും. അതുപോലെ തന്നെ നിങ്ങളുടെ സംശയമേതുമില്ലാത്ത പാടവങ്ങൾക്കും, നേട്ടങ്ങൾക്കും നിങ്ങളക്ക് അഭിമാനിക്കാവുന്നതാണ്. അടുത്ത ആഴ്ച നിങ്ങൾക്കത് ലഭിക്കും, ഒരു ചെറിയ സംഘട്ടനം, കുറച്ച് ആഴ്ചകൾ കഴിഞ്ഞും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സൗഭാഗ്യത്തിന്റെ ഗതി നിങ്ങൾക്ക് ഉപകാരപ്രദമായി തിരിയുകയാണ്. നക്ഷത്രങ്ങൾ ഇപ്പോൾ തന്നെ ഒരുപാട് അവസരങ്ങൾ നിങ്ങൾക്കായി ഒരുക്കി കഴിഞ്ഞു. ഇ ആഴ്ചത്തെ നിങ്ങളുടെ ജോലി എന്തെന്നാൽ, മറ്റുള്ളവർ ഉറപ്പ് നൽകിയ കാര്യങ്ങൾ എത്രയും വേഗം അവരെക്കൊണ്ട് ചെയ്യിക്കുക എന്നതിലാണ്. പ്രയോഗികമായൊരു അടിത്തറയുള്ള പ്രസ്താവനകൾ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇപ്പോഴും ദീർഘകാലമായ പ്രശ്നം നിങ്ങളുടെ സാമ്പത്തികവും വൈകാരികവുമായ സുരക്ഷയാണ്. നിങ്ങളിപ്പോൾ, നിങ്ങളെ കുറെ കാലമായി അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പങ്കാളികൾ ആദ്യസ്ഥാനം എടുക്കട്ടേ എന്ന ഒറ്റ ഉപദേശം മാത്രം നൽകുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ എല്ലാ പ്രധാനപ്പെട്ട വൈകാരികമായ ബന്ധങ്ങൾക്കും തീവ്രവും വളരെ പ്രാധാന്യമര്ഹിക്കുന്നതുമായ സമയമാണ്. നിങ്ങളിൽ ചിലർക്ക് ഇപ്പോഴുമൊരു ഉറപ്പില്ലെങ്കിലും, മറ്റു ചിലർ, സ്ഥിരതയുടെയും എകികരണത്തിന്റെയും ഒരു സമയം അനിവാര്യമാണെന്ന് തിരിച്ചറിയുന്നു. മാറ്റത്തിന്റെ സമയത്ത് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്തിടെയുണ്ടായ വൈകാരികമായ തിരിച്ചടികള്‍ നിങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ ഞാൻ നിങ്ങളോട് സമാധാനമായി കാര്യങ്ങളെ നേരിടാൻ പറയും, ഇപ്പോഴത്തെ ഉറപ്പില്ലായ്മയിൽ പണ്ടത്തെ പ്രശ്നങ്ങൾക്ക് പ്രതികാരം ചെയ്യാൻ മുതിരരുത്. നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടയാളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും കൂടുതൽ ശ്രദ്ധ നൽകുക. ഇത് മനസിലാക്കി കഴിഞ്ഞാൽ നിങ്ങൾ പകുതി വിജയിച്ചു കഴിഞ്ഞു.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഉത്തരം ലഭിക്കേണ്ട ഒരുപാട് ചോദ്യങ്ങളുണ്ട്, എന്നാൽ ഇപ്പോൾ ഉത്തരങ്ങൾ വ്യക്തമാകാനുള്ള സാധ്യത കുറവാണ്. പക്ഷേ ഇത് നിങ്ങളെ സ്പർശിക്കില്ല, കാരണം നിങ്ങൾ ഉള്ളറിവ് വെച്ചും ടെലിപതി ഉപയോഗിച്ചും പ്രവര്തികുന്നൊരാളാണ്. എന്നിരുന്നാൽ പോലും ചുറ്റിനുമുള്ളവർക്ക് നിങ്ങളുടെ ലക്‌ഷ്യം മനസിലാകുന്നുണ്ട് എന്ന് നിങ്ങൾ ഉറപ്പുവരുത്തണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook