scorecardresearch

Weekly Horoscope (April 16 – April 22, 2023): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope
Weekly Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ഒരു കൗതുകകരമായ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നിങ്ങളുടെ വൈകാരിക അവസ്ഥയെ മനസിലാക്കി മുന്നോട്ട് പോവുക. വിവേകത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടത്. മറ്റുള്ളവരെ അഭിമുഖീകരിക്കുക, സമയം ചിലവഴിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സ്വഭാവത്തിലും സമീപനത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. നിലവിലെ നിങ്ങളുടെ യാത്രാ സാധ്യതകൾ വളരെ ശ്രദ്ധേയമാണ്. പക്ഷെ നിരാശയും ഉണ്ടാകാനിടയുണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ചിന്തകളെ പ്രവര്‍ത്തനങ്ങളുമായി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുക. നിങ്ങളുടെ ആഗ്രഹങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾ തീരുമാനങ്ങൾ എടുക്കുകയും വസ്തുതകൾക്കനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആത്മവിശ്വാസമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഗാർഹിക പദ്ധതികളുമായി മുന്നോട്ട് പോകുക, ബുദ്ധിമുട്ടുള്ള പങ്കാളികളിൽ നിന്ന് പിന്തിരിയരുത്. ജോലി ചെയ്യുന്ന സ്ഥലത്തെ സുഹൃത്ത് ബന്ധങ്ങളില്‍ നിങ്ങൾ ശ്രദ്ധ ചെലുത്തണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചിന്തകളെ ഉപയോഗിക്കുക. ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയും  അടുത്ത ഘട്ടം എന്തായിരിക്കണമെന്ന് ശ്രദ്ധാപൂർവ്വം ആസൂത്രണവും ചെയ്യുക. കൂടാതെ, ഒരു പ്രത്യേക ജീവിതശൈലിയുമായി പൊരുത്തപ്പെടാനുള്ള സമ്മർദമുണ്ട്. അത് നേരിടേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൂര്യനും ചന്ദ്രനും സഹായകരമായ വിന്യാസങ്ങൾ നൽകുന്ന വസ്തുതയുടെ ഫലമായി, അടുത്ത വർഷം സമൃദ്ധി വർദ്ധിക്കുമെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാനാകും. കൂടുതൽ പണം നിങ്ങളുടെ വഴിക്ക് വരുന്നതോടെ, നിങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് അവസാനമാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ നിലനിൽപ്പിന് അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളെയും പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുക. പൊതുവെ ബന്ധങ്ങളെ കുറിച്ചും പ്രത്യേകിച്ച് ഒന്നോ രണ്ടോ പ്രത്യേക വ്യക്തികളെ കുറിച്ചും നിങ്ങൾ കരുതിയിട്ടുള്ള എല്ലാ അനുമാനങ്ങളും പുനഃപരിശോധിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സ്വകാര്യവും വൈകാരികവുമായ സാഹചര്യങ്ങളിൽ നിങ്ങൾ നൽകേണ്ട വില എല്ലായ്പ്പോഴും അതിന്റെ ഫലവുമായി സന്തുലിതമായിരിക്കും. എന്നിരുന്നാലും ഇവ ആദ്യം തിരിച്ചറിയാൻ പ്രയാസമുള്ള ഒരു രൂപത്തിൽ വന്നേക്കാം. അതിനാൽ നിങ്ങൾ നിങ്ങളുടെ സഹജാവബോധത്തെ ആശ്രയിക്കുകയും വളരെ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോകുകയും വേണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഭാവി നിങ്ങളുടെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ ഒറ്റയ്ക്ക് മുന്നോട്ട് പോകുകയാണെങ്കിൽ, നിങ്ങൾക്ക് സുപ്രധാന പിന്തുണ നഷ്‌ടപ്പെടും. എന്നാൽ മറ്റുള്ളവരെ നിങ്ങളുടെ പക്ഷത്താക്കിയാൽ, അവർ നിങ്ങളെ പരാജയത്തിൽ നിന്ന് സംരക്ഷിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ഒരു ദീർഘകാല മാറ്റത്തിലാണെന്ന് നിങ്ങളിൽ ചിലർക്ക് ഇപ്പോൾ ധാരണയുണ്ട്. ഈ ലളിതമായ പാഠം പഠിച്ചിട്ടില്ലാത്തവർ, വളർച്ചയ്ക്കുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ ഇപ്പോൾ തന്നെ തയാറാകണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ മാസത്തെ പ്രധാന സൂര്യൻ-ചന്ദ്ര വിന്യാസങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കും. നിങ്ങൾക്ക് നല്ലത് മാത്രമേ ചെയ്യാൻ കഴിയൂ. നിങ്ങളുടെ വ്യക്തിബന്ധങ്ങൾ ഉൾപ്പെടെ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും പ്രയോജനപ്പെടും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചില കാര്യങ്ങളിൽ ജീവിതം മന്ദഗതിയിലാവുകയും പിന്നോട്ട് പോകുകയും ചെയ്യുന്നു. ഇതിൽ നിങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ഉണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ ഒമ്പത് മാസമായി നിങ്ങൾ അനുഭവിച്ച ഓരോ ഭാഗ്യവും  നല്ലതിനുവേണ്ടിയാണെന്ന് ഉറപ്പാക്കാന്‍ നിങ്ങൾക്ക് കഴിയും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope april 16 april 22 2023 check astrology prediction aries virgo libra gemini cancer signs