മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ആവേശം നിറഞ്ഞ സമയമാണിത്. നിങ്ങളും മാനസികാവസ്ഥ മികച്ചതാണ്. പക്ഷേ നിങ്ങള്‍ക്ക് ക്ഷമയില്ല. പ്രണയമാണ് നിങ്ങളുടെ മനസിലുള്ളതെങ്കിൽ, വൈകുന്നതിന് മുന്‍പ് തുറന്ന് പറയാന്‍ തയാറാകുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ മറ്റുള്ളവര്‍ക്ക് അറിയില്ല. നിങ്ങളുടെ മുന്നിലേക്ക് പണം ഒഴുകിയെത്താനുള്ള സാധ്യതയുണ്ട്. പക്ഷെ ചുവടു പിഴച്ചാല്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടായേക്കും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പങ്കാളികൾ, പ്രിയപ്പെട്ടവർ, പങ്കാളികൾ, സഹപ്രവർത്തകർ, എതിരാളികൾ, നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾ, നിങ്ങൾ ഇഷ്ടപ്പെടാത്ത ആളുകൾ, എല്ലാവർക്കും പൊതുവായ ഒരു കാര്യമുണ്ട്. അവര്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ ഇല്ല. ആഴ്‌ചയുടെ മധ്യത്തിന് ശേഷം പ്രവര്‍ത്തനങ്ങളില്‍ വേഗത കൊണ്ടു വരണം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ജോലി, ആരോഗ്യം, പ്രായോഗിക കാര്യങ്ങൾ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. നിങ്ങളുടെ നിലവിലെ സ്ഥിതി മനസിലാക്കുക, പ്രചോദനം ആവശ്യമാണെങ്കില്‍ അത് കണ്ടെത്തുക തന്നെ ചെയ്യണം. വൈകാരികമായ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടായേക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ മികവ് ഉപയോഗിക്കേണ്ട സമയമാണിത്. വ്യക്തികളെ നിങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ അത് സഹായിക്കും. കുടുംബ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, സന്തോഷകരമായ ഒരു വാരമായിരിക്കും മുന്നില്‍. വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം, ഭംഗിയായി നിര്‍വഹിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ജ്യോതിഷം ഒരു തിരഞ്ഞെടുപ്പാണ്, നിങ്ങള്‍ സ്വീകരിക്കാനും തഴയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വീട്ടിലെ സംഭവങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ ജീവിതത്തെ അതിന്റേതായ വഴിക്ക് വിടാന്‍ തയാറാകുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
കൂടുതൽ സമ്പാദിക്കാനുള്ള പുതിയ വഴികൾ നിങ്ങൾ സ്വപ്നം കണ്ടുതുടങ്ങിയോ, പണം എത്രമാത്രം ഉത്തേജകമാകുമെന്നത് നിങ്ങള്‍ അറിയും. ഇത് ചെലവഴിക്കാനുള്ള സമയമാണ്. ആഡംബരം ആസ്വദിക്കാനുളഅള അവകാശം നിങ്ങള്‍ക്കുണ്ട്. സന്നദ്ധ പ്രവർത്തനങ്ങൾ ഇപ്പോൾ നിങ്ങളുടെ കൂടുതൽ സമയം എടുക്കുന്നുണ്ടാകാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ചിലപ്പോൾ യാഥാർത്ഥ്യം നമുക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങൾ പലപ്പോഴും ബുദ്ധിമുട്ടുകൾ കണ്ണടച്ച് വിടാന്‍ ശ്രമിക്കുന്നത് അതിനാലാണ്. എന്നിരുന്നാലും, ഇപ്പോൾ സുഹൃത്തുക്കളും പങ്കാളികളും നിങ്ങളെ കേള്‍ക്കാനും തയാറാകും. ക്ഷമിക്കാനും മറക്കാനും നിങ്ങളെപ്പോലെ അവര്‍ക്കും സാധിക്കും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
പല തരത്തിൽ നിങ്ങൾ പ്രശംസ അര്‍ഹിക്കുന്ന വ്യക്തിയാണ്. പതിവുപോലെ, നിങ്ങൾ ഏറ്റവും മികച്ച ഉദ്ദേശ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്, നിങ്ങളുടെ സ്വാഭാവിക സമീപനവും മികച്ചതാണ്. എന്നാൽ നിങ്ങളുടെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യമായ സമയം സ്വയം നൽകുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ചന്ദ്രൻ നിങ്ങളെ മികച്ച തുടക്കത്തിലേക്ക് നയിക്കുന്നു. ബുധനാഴ്ച പണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുക, വാരാന്ത്യത്തിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ ആസ്വദിക്കുക. നിഗൂഢ ഗ്രഹങ്ങളായ യുറാനസ്, നെപ്ട്യൂൺ, പ്ലൂട്ടോ എന്നിവ മുൻകാലങ്ങളിൽ സഹായിച്ചിട്ടുണ്ട്, അവ ഇപ്പോൾ കൂടുതൽ സഹായം വാഗ്ദാനം ചെയ്യും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വലിയ വാഗ്ദാനങ്ങൾ നല്‍കിയ ഒരാളുടെ യഥാർത്ഥ നിറം കാണാന്‍ കഴിഞ്ഞേക്കും. എന്നിരുന്നാലും യാഥാർത്ഥ്യം നിങ്ങളുടെ സ്വപ്നങ്ങളോട് അടുത്തിരിക്കാം എന്നതാണ് വസ്തുത. ജോലിസ്ഥലത്ത് നിങ്ങൾക്കറിയാവുന്നതിനേക്കാൾ, നിങ്ങൾക്ക് ആരെയൊക്കെ അറിയാം എന്നതാണ് പ്രധാനം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
അതിശയിപ്പിക്കുന്ന ചില ഉൾക്കാഴ്ചകള്‍ നിങ്ങളെ ആശ്വസിപ്പിക്കും. അതിലൊന്ന് നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ല എന്നതാണ്. ദീർഘദൂര പ്രണയം മീനരാശിയുടെ പ്രത്യേകതയാണ്, എപ്പോള്‍ സംഭവിക്കുമെന്ന് പറയാനാകില്ല.