അഗ്നിയുടെയും വെള്ളത്തിന്റെയും തീക്ഷ്ണമായ നിര, മാറ്റം നിങ്ങളിലേക്ക് എത്തുന്നു എന്നതിന്റെ ഉറപ്പായ ചിഹ്നമാണ്. നിങ്ങളിൽ ആർക്കെങ്കിലും നിലവിലെ പ്രതിബദ്ധതകൾ നഷ്ടപ്പെടുത്തികൊണ്ടു പുതിയ പ്രതിബദ്ധതകൾ എടുക്കണമെന്ന് തോന്നുകയാണെങ്കിൽ അത് തന്നെയാണ് നല്ലത്. എന്നാൽ ജീവിതം എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഈ കാലഘട്ടം ബുദ്ധിമുട്ടുണ്ടാക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കഴിഞ്ഞ ഒരുവര്ഷക്കാലമോ അതിൽ കുടുതലായോ നിങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും ഒരുപാട് എഴുതപ്പെട്ടിട്ടുണ്ട്. ഔദ്യോഗികജീവിതത്തിന്റെ പടവുകൾ കയറുന്നവർ ഇപ്പോഴെങ്കിലും നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുമെന്ന് കരുതുന്നു. നിങ്ങളുടെ മനസ് ശാന്തമായതിനു ശേഷം മാത്രം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ഗ്രഹങ്ങളുടെ നിര ഒരിക്കല്കൂടെ നിങ്ങൾക്ക് അനുകൂലമായി വന്നിരിക്കുകയാണ് എന്നത്, നിങ്ങൾക്ക് കുട്ടികളുമായിട്ടുള്ള ബന്ധത്തെ ദൃഢപ്പെടുത്തും. നിങ്ങളുടെ കുടുംബത്തിലേക്ക് ഒരാളും കൂടെ വരുമെന്ന വാര്‍ത്ത‍ ചിലപ്പോൾ വന്നാലായി. കൂടാതെ നിങ്ങൾക്ക് കൂടുതൽ സ്ഥലവും സുഖവും ആവശ്യമാണെന്നും നിങ്ങൾക്ക് തോന്നും, നിങ്ങളുടെ സ്വപ്നങ്ങളിൽ!

മിഥുനം രാശി (മെയ് 22 – ജൂൺ 21)

സാമ്പത്തിക ഇടപാടുകൾക്ക്, വസ്തുക്കൾ വാങ്ങുന്നതോ വില്കുന്നതോ ഉൾപ്പെടെ എല്ലാത്തിനും നക്ഷത്രങ്ങൾ മികച്ച സമയമാണ് പ്രദാനം ചെയുന്നത്. എന്നാൽ ആദ്യം നിങ്ങൾ ചെയ്യണ്ട കാര്യം നിങ്ങളുടെ വസ്തുതകൾ ശരിയാക്കി വയ്ക്കുക എന്നതാണ്. അല്ലെങ്കിൽ ഗ്രഹങ്ങൾ നൽകുന്ന ഈ നല്ല സമയം നിങ്ങളക്കൊരു നന്മയും നൽകില്ല. കൂടാതെ നിങ്ങളുടെ വൈകാരിക രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള അവസാന ദിവസമാണിന്ന്. അടുത്ത ആഴ്ച സത്യം പുറത്തുവരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഈ സമയത്തിന്റെ പൊതുവിലുള്ള അവസ്ഥ സകാരാത്മകമാണ്, എന്നാൽ നിങ്ങളുടെ പ്രതീക്ഷകൾ ഇതുകാരണം തന്നെ ഒരുപാട് വർധിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ പദ്ധതികളെ എങ്ങനെയും മുൻപോട്ട് കൊണ്ടുപോയി അവയാണ് നല്ലതെന്ന് പങ്കാളിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുക. നിങ്ങളൊരു സംശയാസ്പദമായ മനോഭാവത്തിലാണ് എന്നാൽ അതിനെ ഒരിക്കലും നിങ്ങളെ സത്യത്തിൽ നിന്നും മറയ്ക്കുന്ന വിധമാക്കാൻ അനുവദിക്കരുത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ കഠിനാധ്വാനവും പ്രയത്നവും സാമ്പത്തിക പാരിതോഷികമായി നിങ്ങൾക്ക് ലഭിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. എന്നാൽ അത്തരം സൗഭാഗ്യങ്ങൾ ഇന്ന് സംഭവിക്കില്ല, പക്ഷേ ആറ് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ പ്രയത്നത്തിന് ഫലം കാണും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സജീവമായ ശുക്രനേയും മനോഹരമായ ചൊവ്വയേയും സൂര്യൻ അഭിമുഖീകരിക്കുമ്പോൾ, ന്യായമായ ഏക മറുപടി എന്നത് ജീവിതതിനു നല്കാൻ സാധിക്കുന്ന കാര്യങ്ങളോടുള്ള അത്ഭുതമാണ്. നിങ്ങൾ എത്ര ഭംഗിയോടെയാണ് ജീവിതതിനെ കാണുന്നതെന്ന് മനസിലാക്കാൻ ദൈനംദിനമുള്ള നിങ്ങളുടെ പരിപാടികളിൽ നിന്നൊന്നു ശ്രദ്ധ തിരിച്ച് ലോകത്തിന്റെ അത്ഭുതത്തിലേക്ക് നോക്കുകയെ വേണ്ടുള്ളൂ.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പ്രധാനപ്പെട്ട ചോദ്യങ്ങളെ പുതിയ രീതിയിൽ സുഹൃത്തുക്കൾ കാണാൻ തുടങ്ങും. എത്ര പെട്ടെന്ന് നിങ്ങൾക്ക് ആളുകളെ പറഞ്ഞു മനസിലാക്കാൻ സാധിക്കുന്നു എന്നത് അത്ഭുതം തന്നെയാണ്, അല്ലെ? എന്നാൽ നിങ്ങൾ ഇതിനായി പ്രയത്നിക്കുകയും വേണം. പങ്കാളിയിൽ നിന്നുമൊരു നല്ല വാർത്ത നിങ്ങളെ തേടിവരുന്നുണ്ട്. എന്നാൽ ഇനിയും രണ്ടു മൂന്ന് ദിവസം കൂടെ കാത്തുനിൽക്കേണ്ടി വരും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ആശയക്കുഴപ്പത്തിന്റെ കടലിൽ ചുറ്റിത്തിരിയാതെ, വ്യക്തമല്ലാത്ത എല്ലാ സംശയങ്ങളെയും ചോദ്യങ്ങളേയും ഇപ്പോഴത്തേക്ക് ഒരു വശത്തേക്ക് നമുക്ക് മാറ്റി നിർത്താം. അല്ലെങ്കിൽ പങ്കാളികൾ നിങ്ങൾ അവരെ നിരാശപ്പെടുത്തിയതായി കരുതും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്ത ആറു ദിവസത്തേക്ക് നിങ്ങളുടെ ഗ്രഹങ്ങളെല്ലാം ഒരു കാര്യത്തിലേക്ക് മാത്രമാണ് ശ്രദ്ധ നൽകുന്നത്: നിങ്ങളുടെ മുൻകാലങ്ങളിലെ ഔദ്യോഗികവും സാമ്പത്തികവുമായ എല്ലാ പ്രയത്നങ്ങളും പോരാട്ടങ്ങളും, നിങ്ങൾ ചെയ്തത് നിങ്ങൾക്ക് നല്ലതിനാണ് എന്ന് മനസിലാക്കി തരുന്ന വിധമൊരു പ്രതിഫലം ലഭിക്കും. വൈകാരിക ബന്ധങ്ങളിൽ ആശ്രയിക്കാൻ സാധിക്കില്ല, നിങ്ങളൊട് ഇപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് ഇനിയും ഒരുപാട് നേടാനുണ്ട്, ഭൗതികമായത് മാത്രമല്ല. നിങ്ങളുടെ ബോധ്യത്തിനെ കുറിച്ചുള്ള ധൈര്യം, യാഥാർത്ഥവും സത്യവുമെന്നതിൽ ഉറച്ചുനിൽക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നിങ്ങൾ പഠിക്കാനുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക കാര്യങ്ങൾ നിഗൂഢമാണെന്നും, വിശദീകരിയ്ക്കാൻ ബുദ്ധിമുട്ടാണെന്നും വിശ്വസിക്കുന്ന കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. എന്നാൽ ഈ ആഴ്ചയിൽ, നിങ്ങൾക്ക് പോലും വ്യക്തമായി അറിവില്ലാത്ത സംഭവവികാസങ്ങൾ പോലും നിങ്ങളുടെ നന്മയെ ഉദ്ദേശിച്ചാണെന്നു സംഭാവിക്കുന്നതെന്ന്‍ നിങ്ങൾ വിശ്വസിക്കണം. അടുത്ത ബന്ധങ്ങളിലെ വിശ്വാസ്യത കുത്തനെ താഴും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അന്തരീക്ഷത്തിൽ ഇപ്പോഴും ഒന്നുരണ്ടു പ്രശ്നങ്ങൾ ബാക്കിയുണ്ട്, പങ്കാളികൾ നിങ്ങളെ പ്രകോപിപ്പിക്കുന്നത് കാരണം നിങ്ങള്‍ പെട്ടെന്ന് ദേഷ്യം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രശസ്തമായ സഹിഷ്‌ണുതയ്ക്കുള്ള സമയമാണ് ഈ ആഴ്ച. അത്യാവേശം വർധിച്ചുവരുന്ന വേളയിൽ, സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook