നിങ്ങളുടെ ഇന്നത്തെ ദിവസം

വെള്ളിയാഴ്ച തൊട്ടടുത്തെത്തി. പൊതുവെ സ്ത്രീകളുടെ ദിവസമാണിന്ന്. എല്ലാ പാരമ്പര്യങ്ങളിലും അങ്ങനയല്ലെങ്കിലും, ഭാരതം ഉള്‍പ്പെടെയുളള ഇടങ്ങളില്‍ ഇത് പിന്തുടരുന്നുണ്ട്. അതു കൊണ്ട് തന്നെ ദേവതകളെ ആരാധിക്കാന്‍പറ്റിയ ദിവസമാണിന്ന്. അതു പോലെ തന്നെ എല്ലാ സ്ത്രീകളെയും നമ്മളില്‍ കുടികൊള്ളുന്ന സ്ത്രൈണതയെയും ബഹുമാനിക്കേണ്ട ദിവസം കൂടിയാണ്.

Read Weekly Horoscope Here

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഈ രാശിക്കാരെക്കുറിച്ച് ഈ ആഴ്ച ഇതു വരെ എഴുതിയതെല്ലാം ഇന്നത്തെ ദിവസത്തിനും ബാധകമാണ്. തികച്ചും വ്യക്തിപരമോ സാമൂഹ്യപരമോ ഔദ്യോഗികപരമോ ആയ കാര്യങ്ങളിലുളള ആശങ്കകളെക്കുറിച്ച്,, വ്യക്തമായ ചിന്തയും വിവേകത്തോടെയുമുള്ള ചര്‍ച്ചകളും തുറന്ന രീതിയിലുള്ള ആശയവിനിമയവും ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാമ്പത്തീകപ്രശ്നങ്ങളും അര്‍ഹിക്കുന്ന സ്വത്തും സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിപ്പോള്‍. വരും ദിവസങ്ങളിലേക്കുള്ള വരവ്-ചെലവ് കണക്കുകളെക്കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ മനസ്സില്‍ രൂപപ്പെടുത്തിയതിന് ശേഷം അക്കാര്യം പങ്കാളിയെ അറിയിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ചാന്ദ്രസ്ഥാനമനുസരിച്ച് ഈ രാശിക്കാര്‍ ഇന്ന് തല്‍ക്കാലം എല്ലാത്തില്‍ നിന്നും മാറി നിന്ന് വിശ്രമിക്കുകയും വരാനിരിക്കുന്ന പരാജയങ്ങളും വിജയങ്ങളും നേരിടാന്‍ തയ്യാറെടുക്കുക ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യാനായിചെയ്യുമ്പോള്‍ നിങ്ങളുടെ പല ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടതായും വരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആശങ്കയുടെയും തെറ്റിദ്ധാരണയുടെയും മൂടല്‍മഞ്ഞ് മൂടിക്കിടക്കുന്ന ചില അവ്യക്തമായ പ്രശ്നങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ ഒരുപക്ഷേ ബുദ്ധിമുട്ടുണ്ടാകും. പോരാടുക, മറഞ്ഞിരിക്കുന്ന ചതിക്കുഴികളെ മറികടക്കാനാകും. ഓര്‍മിക്കുക, ഭാവിയെക്കുറിച്ച് പ്രതീക്ഷിച്ചിരിക്കുന്നത് അത് ഗുണപരമായി മാറ്റിയെടുക്കുന്നതിന് ഉപകാരപ്പെടും.

Read More: Horoscope of the week (July 28-August 3, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചാന്ദ്രഭാവങ്ങള്‍ അനുകൂലമാല്ലാത്തതിനാല്‍, ചില ഇടപാടുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയായില്ല എന്ന് വരും. ഒരു ചെറിയ ഇടവേള എടുക്കുന്നത് നന്നായിരിക്കും. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ചെയ്യാനും ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഈ ഇടവേള പ്രയോജനപ്പെട്ടേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രശ്നത്തില്‍ പങ്കാളിയായവര്‍ക്കും അത് പരിഹരിക്കാന്‍ ആഗ്രഹിഹമുണ്ടാകും എന്ന് മനസ്സിലാക്കി അത് കേള്‍ക്കാനും അംഗീകരിക്കാനും തയ്യാറാവുക. മുന്‍കാലങ്ങളില്‍ നടത്തിയ ചില പരിശ്രമങ്ങള്‍ക്ക് നന്ദിയോ അല്ലെങ്കില്‍ വരാനിരിക്കുന്ന വിജയകരമായ സംരംഭങ്ങള്‍ക്ക് ആശംസകളോ ഉടന്‍ ലഭിച്ചേക്കാം. അത്തരം അംഗീകാരങ്ങള്‍ നിങ്ങള്‍ അര്‍ഹിക്കുന്നതാണ്. തീര്‍ച്ചയായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ശുഭപ്രതീക്ഷയോടെ കാര്യങ്ങള്‍ നോക്കി കാണുന്ന തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം വിജയകരമായ പുതിയ മൂന്ന് മാസങ്ങള്‍‌ക്ക് ചന്ദ്രന്‍ ഇന്ന് തുടക്കമിടും. യാത്ര, വിദ്യാഭ്യാസം, നിയമം ഉള്‍പ്പെട്ട മേഖലകളില്‍ പ്രത്യേകിച്ചും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മറ്റ് രാശിക്കാരെ അപേക്ഷിച്ച് ഈ രാശിക്കാര്‍ക്ക് പണവുമായി ശക്തമായ സംസര്‍ഗ്ഗമുണ്ട്. ഇന്നത്തെ ദിവസത്തിന് ശേഷം നിങ്ങളുടെ ബിസിനസ് ആലോചനകള്‍ക്ക് ആക്കം കൂടാന്‍ സാധ്യതയുണ്ട് എന്ന് ഞാന്‍ കരുതുന്നു. വൈകാരികമായ കാര്യങ്ങള്‍ എടുത്താല്‍നിങ്ങളുടെ പാഷന്‍ വളരെ ജാഗ്രതയോടെയിരിക്കുന്ന സമയമാണ് ഇത്. ബന്ധങ്ങളില്‍ ചില വെല്ലുവിളികള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതായും കാണാം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യക്തിപരമോ ഔദ്യോഗികപരമോ ആയ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശുഭകരമായ ഒരു വഴിത്തിരിവിലേക്ക് എത്തിച്ചേരും. സ്നേഹത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ പഴയ ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം നല്‍‍കുന്നതെങ്കിലും ആവേശത്തിന്‍റെ പുറത്ത് പുതിയ പങ്കാളികളെയും പരീക്ഷിച്ച് നോക്കും. നിങ്ങള്‍ക്ക് വരാനിരിക്കുന്ന കാര്യങ്ങള്‍ക്ക് സമാനമായ അവസ്ഥയിലൂടെ മുന്‍പ് കടന്ന് പോയ ആളുകളില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജോലിയോ ഉത്തരവാദിത്തങ്ങളോ വളരെയധികം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലത്തേക്ക് ഇത് സ്വീകാര്യമായ ഒരു പുരോഗതിയാണെങ്കിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളെ ജോലികളില്‍ നിന്നും ചുമതലകളില്‍ നിന്നും പിന്തിരിപ്പിച്ചേക്കാം. വ്യക്തിപരമായ് നിങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഒരു തലത്തിലേക്ക് കാര്യങ്ങള്‍ മാറാന്‍ ഈ സാഹചര്യം പ്രയോജനപ്പെടും.

Also Read: Sthree Sakthi SS-168 Lottery Result: സ്ത്രീ ശക്തി SS-168 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കൊല്ലത്തിന്

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വരും ദിവസങ്ങളില്‍ വൈകാരികവും ശക്തവുമായ ചാന്ദ്രസാന്നിധ്യം നിങ്ങളുടെ സഹായത്തിനെത്തും. അതോടെ കീറാമുട്ടിയായ് നില്‍ക്കുന്ന പ്രശ്നങ്ങളെ തകര്‍ക്കാനും പരിഹാരമില്ലെന്ന് തോന്നിയ തടസ്സങ്ങളെ നീക്കം ചെയ്യാനും കഴിയും. പെട്ടെന്നുള്ള മാറ്റം വിചിത്രമായ് തോന്നിയേക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഗാര്‍ഹിക കാര്യങ്ങളില്‍ പുരോഗതി ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത കുറച്ചു ദിവസങ്ങള്‍ അനുയോജ്യമായ സമയമാണ്. അതു പോലെ തന്നെ വീട് മാറാനുദ്ദേശിക്കുന്നത് ഉള്‍പ്പെടെ വലിയ കാര്യങ്ങള്‍ അജന്‍‌ഡയിലുള്ളവര്‍ക്കും ഇതു വരെ അത് അപ്രാപ്യമായ് തോന്നിയിരുന്നെങ്കിലും ആശ്വാസകരമായ സമയമാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook