scorecardresearch
Latest News

സൽക്കർമ്മങ്ങൾ ചെയ്യും, ആദരം ഏറ്റുവാങ്ങും; ഈ ഒമ്പത് നാളുകളുടെ മാർച്ച് 14 വരെയുള്ള ഭാവി ഫലം ഇങ്ങനെയാണ്

ഈ വർഷം ഫെബ്രുവരി 13 നാണ് കുംഭം ഒന്നാം തീയതി. മാർച്ച് 14 ന് കുംഭമാസം അവസാനിക്കുന്നു. ഈ കാലയളവിൽ ചിത്തിര, ചോതി, അനിഴം, തൃക്കേട്ട, ഉത്രാടം, അവിട്ടം, ചതയം, പൂരുരുട്ടാതി, രേവതി എന്നീ നാളുകാരെ കാത്തിരിക്കുന്ന പ്രധാന പൊതുഅനുഭവങ്ങൾ വായിക്കാം

astrology, horoscope, ie malayalam

ചിത്തിര: ചിന്തയും കർമ്മവും സമരസപ്പെട്ട് നീങ്ങും. മുടങ്ങിക്കിടന്ന ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റാനാവും. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിമുളക്കും. തൊഴിൽരഹിതർക്ക് സ്ഥിരവരുമാനമുള്ള ജോലികൾ ലഭിക്കാം. സ്വാശ്രയത്വവും സ്വാഭിമാനവും വർദ്ധിക്കും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നുചേരും. ശുക്ര- ഗുരു യോഗം മൂലം ആത്മീയതക്ക് കൂടി പ്രസക്തിയേറും. കലാകാരന്മാരുടേ സിദ്ധിസാധനകൾ അംഗീകരിക്കപ്പെടും. ജീവിതം പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന ബോധ്യം ശക്തമാകും.

ചോതി: പൊതുപ്രവർത്തനത്തിൽ മുന്നേറും. ശിഷ്യപ്രശിഷ്യരുടെ ആദരം ഏറ്റുവാങ്ങും. സർക്കാർ ധനസഹായം കൈവരും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കും. യാത്രകൾ പ്രയോജനകരമായിത്തീരാം. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികളെക്കുറിച്ച് വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. കുടുംബജീവിതത്തിൽ ചില നേരിടും. കിടപ്പ് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിച്ചേക്കും.

അനിഴം: ഏകാന്തതയെക്കാൾ കൂട്ടുകെട്ടുകളിലും കൂട്ടുചേരലുകളിലും സന്തോഷം കണ്ടെത്തും. ചിരകാല പ്രതീക്ഷിതമായ കാര്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടും. ഇഷ്ടവസ്തുക്കൾ നേടിയെടുക്കും. കച്ചവടക്കാർക്കും കൃഷിക്കാർക്കും സ്വന്തം ഉല്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനാവും. മാതാവിന്റെ ആരോഗ്യസ്ഥിതി ഭേദപ്പെടും. മക്കളുടെ വിദ്യാഭ്യാസത്തിനോ / വിവാഹാവശ്യങ്ങൾക്കോ വായ്പാ സഹായം ലബ്ധമാകും. അന്യനാട്ടിൽ ഉപജീവനം തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാകും.

തൃക്കേട്ട: പുതിയ വിഷയങ്ങൾ പഠിക്കാൻ ശ്രമം തുടരും. ഗൃഹനിർമ്മാണം മുന്നോട്ടുപോകും. ഭാവനാപൂർണമാകും , സാഹിത്യ പ്രവർത്തനം. യാത്രകൾക്ക് കാലം അനുകൂലമാണ്. പൂർവ്വിക കുടുംബം സന്ദർശിച്ചേക്കും. വിവാഹാലോചനകൾ അല്പം നീണ്ടുപോകാം. ഉദ്യോഗസ്ഥർക്ക് പുതിയ ദൗത്യങ്ങൾ വെല്ലുവിളിയാകാനിടയുണ്ട്. വരുമാനം മോശമാകില്ല. അനാവശ്യച്ചെലവുകൾക്ക് പന്ത്രണ്ടിലെ കേതു കാരണമായേക്കും. കുടുംബസദസ്സുകളിൽ ബുദ്ധിപൂർവ്വം സംസാരിക്കും. ഇളമുറക്കാർക്ക് മാതൃകയാവും.

ഉത്രാടം: കർമ്മരംഗത്ത് പുതു പരിഷ്കാരങ്ങൾ കൊണ്ടുവരും. ദന്തഗോപുരത്തിൽ നിന്നും താഴേത്തട്ടിലേക്കിറങ്ങി വരും. ആദായമുയരും. ഊഹക്കച്ചവടത്തിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനാവും. ഹൃദയ കാലുഷ്യങ്ങൾ താൽക്കാലികമായെങ്കിലും അകലും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പുലർത്തണം. സാഹസങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും അഭിലഷണീയം.

അവിട്ടം: കഠിനാദ്ധ്വാനം തുടരേണ്ടിവരും. ചില പദ്ധതികൾ ലക്ഷ്യത്തോടടുക്കുന്നത് ആശ്വാസമേകും. ഗാർഹിക ജീവിതത്തിലെ സമ്മർദ്ദം തെല്ലൊന്ന് കുറയാം. വീട് മാറ്റത്തെക്കുറിച്ച് ചിന്തിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർ വായ്‌പകൾക്കായി നടത്തുന്ന ശ്രമം ഭാഗികമായി വിജയിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളും. സഹപ്രവർത്തകരുടെ പിന്തുണ പ്രതീക്ഷിച്ചതിലധികമാവും. വരവും ചെലവും സന്തുലിതമാകും.

ചതയം: മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കും. പുതുജോലിയിൽ സമ്മർദ്ദങ്ങൾ ഏറും. കായിക രംഗത്തുള്ളവർക്ക് പരിശീലനം മുടങ്ങാം. വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. മധുരമായി സംസാരിച്ച് സഭകളിൽ ശോഭിക്കും. പാരമ്പര്യവസ്തുക്കളിൽ നിന്നും ആദായം വന്നുചേരും. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഭാര്യാഭർത്താക്കന്മാർക്കിടയിലെ അനൈക്യം കുറയും. തീർത്ഥാടനത്തിനും സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധക്കുറവ് വരരുത്.

പൂരുട്ടാതി: സൽക്കർമ്മങ്ങൾ ചെയ്യും. വ്യക്തിപരമായി സമ്മർദ്ദങ്ങൾ കൂടും. ലക്ഷ്യത്തിലെത്താൻ കൂടുതൽ തുഴയേണ്ടിവരാം. അധ്വാനം വേണ്ടപ്പെട്ടവർ കണ്ടില്ലെന്നും വന്നേക്കാം. സത്യം തുറന്ന് പറയുന്നതിനാൽ ശത്രുക്കൾ ഏറും. ഗുരുശുക്രസ്ഥിതി അനുകൂലമാണ്. കലാരംഗത്തുള്ളവർ പുരസ്കൃതരാവും. സാമ്പത്തികമായി ശുഷ്കിക്കില്ല. വസ്തുവോ വീടോ വാഹനമോ വാങ്ങുന്ന കാര്യത്തിലുള്ള തീരുമാനം അല്പം വൈകാം. ശയ്യാവലംബികൾക്ക് രോഗം കുറയും. പുതുചികിൽസകൾ ഫലിച്ചേക്കും.

രേവതി: നല്ല കാര്യങ്ങൾക്ക് സമയം കണ്ടെത്തും. ചില കൂട്ടുകെട്ടുകളിൽ നിന്നും സ്വയം ഒഴിയും. സ്വന്തം കർമ്മമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. രാഷ്ട്രീയാധികാരികളുമായി മുഷിയേണ്ടി വരാം. പിതാവിന്റെ ആരോഗ്യസ്ഥിതി അത്ര നന്നായിരിക്കില്ല. വിദേശത്ത് പഠനം- തൊഴിൽ എന്നിവയ്ക്കായി പോകാൻ സന്ദർഭമുണ്ടാകും. മക്കളുടെ പഠനപുരോഗതി സന്തോഷമരുളും. ദിനചര്യകളുടെ താളം തെറ്റാം. ആലസ്യം വഴിമുടക്കിയാവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Future result of these chithira chothi anizham thrikketta uthradam avittam chathayam pooruruttathi revathy days till march 14