/indian-express-malayalam/media/media_files/2026/02/16/february-vishakam-ga-01-2026-02-16-12-00-59.jpg)
വിശാഖം
ചിലതൊക്കെ നേടിയും ചിലതൊക്കെ നഷ്ടപ്പെടുത്തിയും കൊണ്ടുള്ള ജീവിതത്തിൻ്റെ സ്വാഭാവിക പരിണാമം തുടരപ്പെടുന്ന കാലമാണ്. നക്ഷത്രാധിപനായ വ്യാഴത്തിൻ്റെ വക്രസഞ്ചാരത്താൽ ആത്മവിശ്വാസം കുറയും. ദൗത്യങ്ങൾ ഏറ്റെടുക്കാൻ മടിക്കും. പുതിയ ജോലി തേടുന്നവർക്ക് ഇണങ്ങുന്ന തൊഴിൽ കിട്ടണമെന്നില്ല. അലച്ചിലുണ്ടാവും.
/indian-express-malayalam/media/media_files/2026/02/16/february-vishakam-ga-02-2026-02-16-12-00-59.jpg)
വിശാഖം
സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. നടന്നുവരുന്ന വീടുപണി മുന്നോട്ടുപോകും. ഗവേഷണത്തിനായി യാത്രകളുണ്ടാവും. സഹപ്രവർത്തകരുടെ അഭാവത്തിൽ ജോലിഭാരം കൂടുന്നതാണ്. മകൻ്റെ ജോലിക്കാര്യത്തിൽ ആശ്വാസിക്കാറാവും. വിദേശത്തുനിന്നും ഉത്സവാദികൾക്കും കുടുംബകാര്യങ്ങൾക്കും മറ്റുമായി നാട്ടിലെത്തുന്നതാണ്. വാഹനം ഉയോഗിക്കുന്നതിൽ ജാഗ്രത വേണം.
/indian-express-malayalam/media/media_files/2026/02/16/february-vishakam-ga-03-2026-02-16-12-00-59.jpg)
അനിഴം
മൂന്നാം ഭാവത്തിലും നാലാം ഭാവത്തിലും പഞ്ചഗ്രഹങ്ങൾ വർത്തിക്കുകയാൽ മാസാദ്യം ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ലഘുപ്രയത്നത്തിലൂടെ വലിയ നേട്ടങ്ങൾ സ്വന്തമാകും. സർവ്വീസിലുള്ളവർക്ക് മേലധികാരികളുടെ അഭിനന്ദനം ലഭിക്കും. റിട്ടയർ ചെയ്തവർക്ക് ആനുകൂല്യങ്ങൾ കൈവശമെത്തും. സ്വാശ്രയ ജോലികളിൽ മുന്നേറ്റമുണ്ടാവും. വിപണിയുടെ സ്പന്ദനം മനസ്സിലാക്കി പ്രവർത്തിക്കും.
/indian-express-malayalam/media/media_files/2026/02/16/february-vishakam-ga-04-2026-02-16-12-00-59.jpg)
അനിഴം
രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണയുണ്ടാവും. ഭൂമി വാങ്ങാൻ/ വിൽക്കാൻ സാധിക്കും. ക്രയവിക്രയങ്ങളിൽ ലാഭം കുറയില്ല. ഉപരിപഠന കാര്യത്തിൽ വ്യക്തത ഭവിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ധനാഗമം കുറയാം. ഗൃഹത്തിൽ സമാധാനഭംഗത്തിന് സാധ്യതയുണ്ട്. ഉറ്റവരുമായി കലഹിച്ചേക്കും.
/indian-express-malayalam/media/media_files/2026/02/16/february-vishakam-ga-05-2026-02-16-12-00-59.jpg)
തൃക്കേട്ട
സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. പുതിയ കാര്യങ്ങൾ ആരായാനും വിജ്ഞാനശേഖരണത്തിനും സമയം ചെലവഴിക്കുന്നതാണ്. ഉന്നതരായ വ്യക്തികളുടെ സഹായം ലഭിക്കും. തൊഴിലന്വേഷണം സഫലമാകും. ഭാവികാര്യങ്ങളിൽ, വിശേഷിച്ചും സാമ്പത്തിക വിഷയങ്ങളിൽ കരുതൽ കൈക്കൊള്ളും. യാത്രകൾ ഗുണകരമാവുന്നതാണ്. വീടുപണി പുരോഗമിക്കും. ഭൂമി വ്യാപാരം ആദായകരമാവും.
/indian-express-malayalam/media/media_files/2026/02/16/february-vishakam-ga-06-2026-02-16-12-00-59.jpg)
തൃക്കേട്ട
പാരമ്പര്യ തൊഴിലുകളിൽ വളർച്ച പ്രതീക്ഷിക്കാം. സൗഹൃദം വിപുലമാവും. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ തേടി വരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അദ്ധ്വാനഭാരം കൂടും. ചെലവുകൾ ഉയരുന്നതിനിടയുണ്ട്. പ്രണയികൾക്ക് ഇച്ഛാഭംഗം വരാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us