/indian-express-malayalam/media/media_files/2026/02/19/february-thiruvonam-ga-01-2026-02-19-11-29-15.jpg)
തിരുവോണം
ജന്മത്തിലും രണ്ടാം ഭാവത്തിലുമായി അഞ്ചു ഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ കരുതലുണ്ടാവണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പുലർത്തേണ്ടതുണ്ട്. പുതിയ സംരംഭങ്ങൾക്ക് അനുകൂല കാലമല്ല. ഔദ്യോഗികമായി ചുമതലകൾ കൂടുന്ന കാലമാണ്. ഒപ്പമുള്ളവരുടെ സഹകരണം കുറയാനിടയുണ്ട്. തൊഴിൽ തേടുന്നവർ കാത്തിരിക്കേണ്ടി വന്നേക്കും.
/indian-express-malayalam/media/media_files/2026/02/19/february-thiruvonam-ga-02-2026-02-19-11-29-15.jpg)
തിരുവോണം
ഫെബ്രുവരി 15 നു മേൽ ഗുണാനുഭവങ്ങൾ അല്പാല്പമായി വന്നുചേരും. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. അഭിമുഖത്തിൽ ശോഭിക്കും. പാരമ്പര്യത്തെച്ചൊല്ലി അഭിമാനിക്കാൻ സാഹചര്യമുണ്ടാവും. എതിർപ്പുകളുടെ കനം കുറഞ്ഞുവരുന്നതാണ്. ഗാർഹികമായി സ്വൈരമുണ്ടാവും.
/indian-express-malayalam/media/media_files/2026/02/19/february-thiruvonam-ga-03-2026-02-19-11-29-15.jpg)
അവിട്ടം
നക്ഷത്രാധിപനായ ചൊവ്വ ഉച്ചത്തിൽ തുടരുകയാൽ മാസാദ്യം അനുകൂല ഫലങ്ങൾ വരാം. അകത്തും പുറത്തും സ്വീകാര്യതയുണ്ടാവുന്നതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിക്കും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കും. ഗവേഷകർക്ക് നിഗമനങ്ങളുമായി മുന്നോട്ടുപോവാൻ കഴിയും. സാമൂഹിക പ്രവർത്തനത്തിലെ ഉപജാപങ്ങൾക്ക് തക്ക മറുപടി കൊടുക്കാനാവും.
/indian-express-malayalam/media/media_files/2026/02/19/february-thiruvonam-ga-04-2026-02-19-11-29-15.jpg)
അവിട്ടം
നവാരംഭങ്ങൾക്ക് ഉചിത സന്ദർഭമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. കടബാധ്യതകൾ വരുത്തന്ന വിധം ആഢംബരച്ചെലവുകൾക്ക് സാധ്യത കാണുന്നു. ബന്ധുകലഹങ്ങളിൽ നടുനില അവലംബിക്കുകയാവും കരണീയം. പ്രണയികൾക്ക് സന്തോഷിക്കാനാവും.
/indian-express-malayalam/media/media_files/2026/02/19/february-thiruvonam-ga-05-2026-02-19-11-29-16.jpg)
ചതയം
ജന്മനക്ഷത്രത്തിൽ രാഹുവും രണ്ടിൽ ശനിയും അഞ്ചിൽ വ്യാഴവും പന്ത്രണ്ടിലും ജന്മരാശിയിലുമായി നാലും ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ പ്രായേണ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട കാലമായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കില്ല. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത പദവികൾ കിട്ടാൻ കാത്തിരിക്കേണ്ടി വരുന്നതാണ്.
/indian-express-malayalam/media/media_files/2026/02/19/february-thiruvonam-ga-06-2026-02-19-11-29-16.jpg)
ചതയം
വിദേശത്ത് ചില അവസരങ്ങൾ തുറന്നു കിട്ടാം. വ്യാപാരത്തിനായി വാങ്ങിയ വായ്പ അടച്ചു തീർക്കാൻ വിഷമിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ വേണം. പുണ്യകർമ്മങ്ങൾ തടസ്സപ്പെടുകയില്ല. കൂട്ടുകാരുമൊത്ത് തീർത്ഥാടനം സാധ്യമാകുന്നതായിരിക്കും. കലാസാഹിത്യരംഗത്ത് കീർത്തി നേടുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us