/indian-express-malayalam/media/media_files/2026/02/20/february-revathy-ga-01-2026-02-20-12-04-58.jpg)
പൂരൂരുട്ടാതി
ഉദ്യോഗസ്ഥർക്ക് പിരിമുറുക്കം ഒഴിയില്ല. ചില ഉത്തരവാദിത്വങ്ങൾ ദുർഘടമായി തോന്നും. പ്രൈവറ്റ് ജോലികളിൽ അനിഷ്ട സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതാണ്. പൊതുപ്രവർത്തകരുടെ ഉദ്ദേശ്യശുദ്ധി ഒപ്പമുള്ളവർ പോലും മനസ്സിലാക്കണമെന്നില്ല. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമെന്ന് പറയുക വയ്യ. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം.
/indian-express-malayalam/media/media_files/2026/02/20/february-revathy-ga-02-2026-02-20-12-04-58.jpg)
പൂരൂരുട്ടാതി
മീനക്കൂറുകാർക്ക് മാസാദ്യ പകുതി നേട്ടങ്ങളുണ്ടാക്കാം. സംരംഭക മീറ്റിംഗുകളിൽ പങ്കെടുക്കുമെങ്കിലും ആത്മവിശ്വാസം ഉയരില്ല. ദാമ്പത്യത്തിലെ പിണക്കങ്ങൾ വലുതാവാതെ നോക്കണം. മകളുടെ പഠനാവശ്യത്തിന് ധനം സ്വരൂപിക്കും. മംഗളകർമ്മങ്ങൾക്ക് ആചാര്യത്വം വഹിക്കുന്നതാണ്. ജന്മദേശത്തു പോകാൻ സന്ദർഭമുണ്ടാവും.
/indian-express-malayalam/media/media_files/2026/02/20/february-revathy-ga-03-2026-02-20-12-04-58.jpg)
ഉത്രട്ടാതി
ജന്മത്തിൽ ശനിയും പന്ത്രണ്ടിൽ രാഹുവും സഞ്ചരിക്കുകയാൽ അലസതയും നിരുന്മേഷകതയും നിഴൽ പോലെ പിന്തുടരും. പഠിച്ച കാര്യങ്ങൾ സമയത്ത് മറന്നുപോകുന്ന സ്ഥിതി വരാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഇതൊക്കെ സാധ്യതകളാണ്. മാസാദ്യം നാലു ഗ്രഹങ്ങൾ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ബിസിനസ്സിലും മറ്റും ലാഭം കുറയില്ല.
/indian-express-malayalam/media/media_files/2026/02/20/february-revathy-ga-04-2026-02-20-12-04-58.jpg)
ഉത്രട്ടാതി
കുടിശിക തുക കൈവശമെത്തും. സർക്കാരിൽ നിന്നും ആനുകൂല്യം / അപേക്ഷകൾക്ക് അനുമതി ഇവ കിട്ടും. പ്രണയം, ദാമ്പത്യസുഖം ഭോഗാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. പൂർവ്വ സുഹൃത്തുക്കളുമായി സ്മരണകൾ പങ്കിടാനാവും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾ തീരുന്നതാണ്. ഉല്ലാസയാത്രകൾക്ക് അവസരമുണ്ടാവും.
/indian-express-malayalam/media/media_files/2026/02/20/february-revathy-ga-05-2026-02-20-12-04-58.jpg)
രേവതി
പതിനൊന്നാം ഭാവത്തിലെ ഗ്രഹസമൃദ്ധി ഗുണാനുഭവങ്ങൾ സൃഷ്ടിക്കും. സാമൂഹികമായി അംഗീകാരം കിട്ടുന്നതാണ്. കുടുംബത്തിൽ സ്വീകാര്യതയുണ്ടാവും. വിനോദം, ഉല്ലാസയാത്രകൾ, ആഡംബരജീവിതം ഇവയൊക്കെ സാധ്യമാവും. പണവരവ് തടസ്സപ്പെടില്ല. രോഗികൾക്ക് ചികിൽസ ഫലിക്കുന്നതാണ്. കലാകാരന്മാർക്ക് പാരിതോഷികം പ്രതീക്ഷിക്കാം. പ്രണയ ജീവിതം സുരഭിലമാവും.
/indian-express-malayalam/media/media_files/2026/02/20/february-revathy-ga-06-2026-02-20-12-04-58.jpg)
രേവതി
കുടുംബത്തിൽ സമാധാനം പുലരും. ജന്മശനിക്കാലം കൂടി ആവുകയാൽ വാക്കിലും കർമ്മത്തിലും ശ്രദ്ധയുണ്ടാവണം. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കുക അഭികാമ്യം. യാത്രകൾ ക്ലേശപ്രദമായേക്കാം. വിശേഷിച്ചും മാസത്തിൻ്റെ രണ്ടാം പകുതിയിൽ. വ്യവഹാരങ്ങൾക്ക് മുതിരരുത്. ജാമ്യം നിൽക്കുന്നതിൽ കരുതലുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us