/indian-express-malayalam/media/media_files/2025/06/24/midhunam-thiruvonam-ga-01-2025-06-24-10-00-04.jpg)
തിരുവോണം: പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അമിതമായ അധ്വാനഭാരം ഉണ്ടാവില്ല. സഹപ്രവർത്തകരുടെ പൂർണ്ണസഹകരണം പ്രതീക്ഷിക്കാം. ഇൻക്രിമെൻ്റോ ലാഭവിഹിതമോ കിട്ടാം. ഗാർഹികമായ സ്വൈരം കുറയാം. വീടുമോടിപിടിപ്പിക്കാനും മറ്റുമായി ധാരാളം പണച്ചെലവുണ്ടാവും.
/indian-express-malayalam/media/media_files/2025/06/24/midhunam-thiruvonam-ga-02-2025-06-24-10-00-04.jpg)
തിരുവോണം: കുട്ടികളുടെ ഉപരിപഠന കാര്യത്തിൽ വ്യക്തത കൈവരുന്നതാണ്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ കാര്യത്തിൽ കൂടുതൽ കരുതലുണ്ടാവണം. രാഹുവിൻ്റെ രണ്ടാം ഭാവസ്ഥിതിയാൽ, ചെറിയ/ വലിയ കള്ളം പറയേണ്ടതായി വന്നേക്കും. അഷ്ടമത്തിലെ കുജകേതുയോഗം ആരോഗ്യപ്രശ്നങ്ങൾ, സ്വൈരക്കേടുകൾ എന്നിവ സൃഷ്ടിക്കാം. സാഹസങ്ങൾക്ക് മുതിരരുത്. മനോവാക്കർമ്മങ്ങളിൽ ജാഗ്രത പുലർത്തണം.
/indian-express-malayalam/media/media_files/2025/06/24/midhunam-thiruvonam-ga-03-2025-06-24-10-00-04.jpg)
അവിട്ടം: ഗ്രഹങ്ങൾ പ്രായേണ പ്രതികൂല ഭാവത്തിലാണ്. കുംഭക്കൂറുകാർക്ക് ശനി പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഉന്മേഷമുണ്ടാവില്ല. ഉറക്കം മതിയായതായി തോന്നില്ല. സമയബന്ധിതമായി ഒരുകാര്യവും പൂർത്തീകരിക്കാൻ കഴിഞ്ഞേക്കില്ല. രാഹുവിൻ്റെ സ്ഥിതി മൂലം സത്യം മറച്ചുപിടിക്കാനുള്ള തോന്നലുണ്ടാവും. ഏഴാം ഭാവത്തിലെ ചൊവ്വയും കേതുവും ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ സൃഷ്ടിക്കാം.
/indian-express-malayalam/media/media_files/2025/06/24/midhunam-thiruvonam-ga-04-2025-06-24-10-00-04.jpg)
അവിട്ടം: മകരക്കൂറുകാർക്ക് കർമ്മരംഗത്ത് ചില നേട്ടങ്ങൾ വന്നുകൂടുന്നതാണ്. ദൗത്യങ്ങളിൽ വിജയം വരിക്കും. വ്യാഴത്തിൻ്റെ മൗഢ്യത്താൽ പണം നഷ്ടപ്പെടാൻ/സാമ്പത്തിക അമളി വരാൻ സാധ്യതയുണ്ട്. കുംഭക്കൂറുകാരുടെ ലോൺ അപേക്ഷ തള്ളപ്പെടാം. കൂടുതൽ കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥിരവരുമാനക്കാർക്ക് ക്ലേശമുണ്ടാവില്ല. ചെറുകിട സംരംഭകരും പ്രതിസന്ധികളെ മറികടക്കും.
/indian-express-malayalam/media/media_files/2025/06/24/midhunam-thiruvonam-ga-05-2025-06-24-10-00-04.jpg)
ചതയം: പരുക്കൻ ജീവിത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ക്ലേശിക്കുന്നതാണ്. മനസ്സ് മിക്കപ്പോഴും നിരുന്മേഷ ഭാവത്തിലാവും. ലക്ഷ്യപ്രാപ്തി ഏതോ വിദൂരതുറുമുഖത്തിൽ ആണെന്ന് തോന്നിയേക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച വേതന വർദ്ധവ് വൈകിയേക്കും. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്. ഉപരിപഠനം പ്രതീക്ഷിച്ച വിധത്തിലാവും.
/indian-express-malayalam/media/media_files/2025/06/24/midhunam-thiruvonam-ga-06-2025-06-24-10-00-04.jpg)
ചതയം: പണയം വെച്ച ആഭരണം തിരിച്ചെടുക്കാൻ സമ്മർദ്ദമുണ്ടായേക്കും. മക്കളുടെ കാര്യത്തിൽ ശുഭവാർത്ത വന്നെത്തുന്നതാണ്. കൂട്ടുകച്ചവടം കൊണ്ട് എന്തുനേടി എന്ന് ആത്മപരിശോധന നടത്തും. വിദേശത്തു പോകാനുള്ള ശ്രമം വിജയം കാണുന്നതാണ്. അനുരാഗികൾക്കിടയിൽ തർക്കങ്ങൾ വലുതായേക്കും. ദാമ്പത്യ വിജയത്തിന് അനുരഞ്ജനം അനിവാര്യമാണെന്നത് ഓർമ്മയിലുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.