/indian-express-malayalam/media/media_files/2025/06/23/moolam-2025-midhunam-ga-01-2025-06-23-11-44-11.jpg)
മൂലം: അമിതമായി അദ്ധ്വാനിച്ചാലും നല്ലഫലം കിട്ടണമെന്നില്ല. ഔദ്യോഗിക യാത്രകൾ കൂടുതലായിരിക്കും. യാത്രാക്ലേശമുണ്ടാവും. കൂട്ടുകച്ചവടത്തിൽ അസംതൃപ്തി വരും. തൊഴിലിടത്തിൽ നീതിലഭിക്കുന്നില്ല എന്ന തോന്നൽ ശക്തമാകും. കരാർ ജോലികൾ മുടങ്ങില്ല. ഏജൻസി പ്രവർത്തനങ്ങൾ കൊണ്ട് ധനലാഭം വന്നുചേരുന്നതാണ്. കടബാധ്യത ചെറിയ തോതിൽ പരിഹരിക്കാൻ കഴിഞ്ഞേക്കും.
/indian-express-malayalam/media/media_files/2025/06/23/moolam-2025-midhunam-ga-02-2025-06-23-11-44-11.jpg)
മൂലം: നല്ല പരിചയമില്ലാത്ത ചിലരുടെ സഹായം ലഭിക്കുന്നതാണ്. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സ് വിപുലീകരിക്കാൻ ആവശ്യമായ സാങ്കേതികജ്ഞാനം നേടുന്നതാണ്. രോഗ ക്ലേശിതർക്ക് ചികിൽസാ മാറ്റം അനിവാര്യമാവും. കുടുംബത്തിലെ, സംഘടനയിലെ ഒക്കെ പുതിയ തലമുറയുമായി ഒത്തുപോകാൻ വിഷമിച്ചേക്കും.
/indian-express-malayalam/media/media_files/2025/06/23/moolam-2025-midhunam-ga-03-2025-06-23-11-44-11.jpg)
പൂരാടം: ക്രിയാപരതയുണ്ടാവും. അറിവിനെ അനുഭവമാക്കാൻ സാധിക്കും. ഔദ്യോഗികരംഗത്ത് ആലസ്യമനുഭവപ്പെടും. പരാശ്രയത്വം മടുപ്പിക്കാം. സഹാപ്രവർത്തകരിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയേക്കില്ല. മറ്റുള്ളവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവാതെ മാനസിക പിരിമുറുക്കത്തിലാവും. സ്വാശ്രയ ജോലികളിൽ നിന്നും സാമാന്യമായ ആദായം പ്രതീക്ഷിച്ചാൽ മതിയാകും.
/indian-express-malayalam/media/media_files/2025/06/23/moolam-2025-midhunam-ga-04-2025-06-23-11-44-11.jpg)
പൂരാടം: പാർട്ണർഷിപ്പ് സംരംഭം വിജയിക്കണമെന്നില്ല. ദാമ്പത്യത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. പ്രണയികൾക്ക് തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. ഗൃഹത്തിൽ നവീകരണ പ്രവർത്തനം നടക്കും. ലഘുയാത്രകൾ കൂടും. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/06/23/moolam-2025-midhunam-ga-05-2025-06-23-11-44-11.jpg)
ഉത്രാടം: മകരക്കൂറുകാർക്ക് കർമ്മരംഗത്ത് അഭ്യുദയം പ്രതീക്ഷിക്കാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവ് ഉണ്ടാവും. സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം കൈവരുന്നതാണ്. നീതിയുക്തമായി പ്രവർത്തിക്കും. രാശ്യധിപനായ ശനി സഹായസ്ഥാനത്ത് തുടരുകയാൽ പലതരം പിന്തുണകൾ ലഭ്യമാകും.
/indian-express-malayalam/media/media_files/2025/06/23/moolam-2025-midhunam-ga-06-2025-06-23-11-44-11.jpg)
ഉത്രാടം: കുടുംബത്തിലെ വയോജനങ്ങൾക്ക് ക്ഷേമകാലമാവും. എന്നാൽ അഷ്ടമത്തിലെ കേതു/കുജ യോഗം ദേഹാസ്വാസ്ഥ്യം, മാനസിക പിരിമുറുക്കം ഇവയ്ക്ക് കാരണമായേക്കും. ഉത്രാടം ധനുക്കൂറുകാർക്ക് കർമ്മമേഖലയിൽ തടസ്സങ്ങൾ ഉണ്ടാവും. അദ്ധ്യാത്മിക കാര്യങ്ങളിൽ താല്പര്യം കുറയുന്നതാണ്. ചെറുകിട സംരംഭങ്ങൾ ആദായകരമാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us