/indian-express-malayalam/media/media_files/2025/06/20/fathers-day-dhanu-ga-01-2025-06-20-13-12-35.jpg)
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ചിങ്ങം രാശിയാണ് ഒമ്പതാമെടമാകുന്നത്. സിംഹം ആണ് ചിങ്ങം രാശിയുടെ സ്വരൂപം. സിംഹത്തിൻ്റെ തലയെടുപ്പും അധൃഷ്യതയും ധനുക്കൂറിൽ ജനിച്ചവരുടെ പിതാവിനുണ്ടാവും. ഏകാന്ത വ്യക്തിത്വമുള്ളവരാണ്. പരാശ്രയത്വം തീരെയുണ്ടാവില്ല. ഇവരുടെ മക്കളും സ്വതന്ത്രരാവണമെന്ന് ആഗ്രഹിക്കും.
/indian-express-malayalam/media/media_files/2025/06/20/fathers-day-dhanu-ga-02-2025-06-20-13-12-35.jpg)
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
സൂര്യനാണ് ചിങ്ങം രാശിയുടെ അധിപൻ. ഉയർന്ന ജോലി, മിക്കവാറും സർക്കാർ - പൊതുമേഖലകളിലെ - ജോലി ഉണ്ടാവും. മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ ഇവർ ശ്രദ്ധിക്കും. പൊതുരംഗത്ത് അറിയപ്പെടും. നിലപാടുകളിൽ കാർക്കശ്യം ഉണ്ടായിരിക്കും. മക്കളോട് ശരി തെറ്റുകൾ ചൂണ്ടിക്കാട്ടും.
/indian-express-malayalam/media/media_files/2025/06/20/fathers-day-dhanu-ga-03-2025-06-20-13-12-35.jpg)
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
മക്കൾ എത്ര മുതിർന്നാലും അവർ വലിയവരായി അവർക്കും മക്കളായി എന്നുചിന്തിക്കാതെ മക്കളെ ഉപദേശിച്ചു കൊണ്ടിരിക്കും. മൂല്യാധിഷ്ഠിതമായ ജീവിതത്തെക്കുറിച്ച് പഴങ്കഥകൾ ഉദാഹരിക്കും. സ്നേഹദ്വേഷം (love-hate) കലർന്ന ബന്ധമാവും മക്കൾക്ക് അച്ഛനോടുള്ളത്.
/indian-express-malayalam/media/media_files/2025/06/20/fathers-day-dhanu-ga-04-2025-06-20-13-12-35.jpg)
മകരക്കൂറിന് (ഉത്രാടം 2,3,4 , തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
കന്നിരാശിയാണ് മകരക്കൂറുകാരുടെ ഒമ്പതാമെടം. ചൂട്ടും നെൽക്കറ്റയുമേന്തി വള്ളത്തിൽ വരുന്ന കന്യകയാണ് ഈ രാശിയുടെ സ്വരൂപം. ബാല്യകൗമാരങ്ങളിൽ ഒരു പാട് ക്ലേശിച്ചിരിക്കാം മകരക്കൂറിൽ ജനിച്ചവരുടെ പിതാവ്. ബുധനാണ് രാശിയുടെ നാഥൻ. ഒരു പണ്ഡിതനാവും ഇവരുടെ അച്ഛൻ.
/indian-express-malayalam/media/media_files/2025/06/20/fathers-day-dhanu-ga-05-2025-06-20-13-12-35.jpg)
മകരക്കൂറിന് (ഉത്രാടം 2,3,4 , തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ഗണിതം, ജ്യോതിഷം, ബിസിനസ്സ്, സാഹിത്യം, എഞ്ചിനിയറിംഗ്, അനുകരണ കല തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടാവും. പഠിപ്പും അറിവും അതിനൊപ്പം പ്രായോഗികമായ വിജ്ഞാനവും ഉണ്ടാവും. മക്കളോട് സമന്മാരോടെന്നോണം കളിയും ചിരിയും നിറഞ്ഞ പെരുമാറ്റമാവും കൈക്കൊള്ളുക.
/indian-express-malayalam/media/media_files/2025/06/20/fathers-day-dhanu-ga-06-2025-06-20-13-13-47.jpg)
മകരക്കൂറിന് (ഉത്രാടം 2,3,4 , തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
കാലത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാവും. ചുറ്റുപാടുകളിലെ ജീവിത സത്യങ്ങൾ മനസ്സിലാക്കും. അയാൾ ദന്തഗോപുരവാസി യാവില്ല. ജീവിതത്തിൻ്റെ പകൽയാഥാർത്ഥ്യങ്ങളും പരുക്കൻ ഭാവങ്ങളും മക്കളിൽ നിന്നും മറയ്ക്കാത്ത പിതാവെന്ന വിശേഷണം അയാൾക്ക് സംഗതമാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us