/indian-express-malayalam/media/media_files/2025/06/18/chingam fathers day Ga 01-08635d6d.jpg)
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഒമ്പതാമെടം മേടം രാശി. ചിങ്ങക്കൂറിൻ്റെ അധിപനായ ആദിത്യൻ്റെ ഉച്ചരാശിയാണ് മേടം രാശി. ആദിത്യൻ സർക്കാർ ജോലി/ അധികാരമുള്ള പദവികൾ പൊതുപ്രവർത്തനം എന്നിവയുമായി ബന്ധപ്പെടുന്നു. ചിങ്ങക്കൂറുകാരുടെ പിതാവിന് സമൂഹം ബഹുമാനിക്കുന്ന സ്ഥിരമായ തൊഴിലുണ്ടാവും.
/indian-express-malayalam/media/media_files/2025/06/18/chingam fathers day Ga 02-8af86895.jpg)
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
മേടം ചരരാശിയാവുകയാൽ ഔദ്യോഗികമായും അനൗദ്യോഗികമായും ധാരാളം യാത്രചെയ്യന്ന വ്യക്തികളാവും. പൊതുവേ ഭാഗ്യശാലികളുമായിരിക്കും. കുടുംബം, മക്കൾ എന്നിവരുമായി എപ്പോഴും ഹൃദയബന്ധം സൂക്ഷിക്കും. എന്നാൽ മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. അതിനാൽ പിതാവ് കർക്കശക്കാരനാവാനും സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/06/18/chingam fathers day Ga 03-4dc24abd.jpg)
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
കണിശതയാവും അച്ഛൻ്റെ മുഖമുദ്ര. ചെറിയ തെറ്റുകൾക്ക് കുട്ടിക്കലാത്ത് വലിയ ശിക്ഷ തന്നതിൻ്റെ ഓർമ്മ ഇവരുടെ മക്കളിൽ എപ്പോഴും ഉണ്ടാവും. വീട്ടിനുള്ളിൽ 'പട്ടാളച്ചിട്ട' നടപ്പിലാക്കാൻ മടിക്കാത്ത ആളാവും അച്ഛൻ.
/indian-express-malayalam/media/media_files/2025/06/18/chingam fathers day Ga 04-575bb5fd.jpg)
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2)
കന്നിക്കൂറുകാരുടെ ഒമ്പതാമെടം ഇടവം രാശിയാണ്. ഇടവം രാശിക്ക് (Taurus) കാളയുടെ സ്വരൂപമാണ്. ഭാരം വലിക്കേണ്ട സ്ഥിതി, അതായത് കുട്ടിക്കാലം തൊട്ടുതന്നെ കന്നിക്കൂറുകാരുടെ പിതാവിന്, അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ടായിരിക്കാം.
/indian-express-malayalam/media/media_files/2025/06/18/chingam fathers day Ga 05-514db96f.jpg)
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2)
ഇടവം രാശി സ്ഥിരരാശിയാകയാൽ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. സ്ഥിരപരിശ്രമത്താൽ ജീവിതത്തിൽ ഉയർന്നുവരും. മണ്ണറിഞ്ഞ്, മനുഷ്യരെയറിഞ്ഞ് വളർന്നവരായിരിക്കും. ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. കലകളോട് സ്നേഹം ഉള്ളവരാവും. ചിലപ്പോൾ കല ഉപജീവനമായി സ്വീകരിച്ചവരാണെന്നും വരാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/06/18/chingam fathers day Ga 06-6ea4002d.jpg)
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2)
പൊതുവേ സൗമ്യശീലം പുലർത്തും. കുട്ടികളോടു മനസ്സറിഞ്ഞ് പ്രവർത്തിക്കും. നല്ല ജീവിത സാഹചര്യങ്ങൾ മക്കൾക്ക് പകർന്നു കൊടുക്കാൻ ആഗ്രഹിക്കും. അതിൽ വിജയിക്കുകയും ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.