/indian-express-malayalam/media/media_files/2025/06/19/fathers-day-thulam-ga-01-2025-06-19-12-16-56.jpg)
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
തുലാക്കൂറിൽ ജനിച്ചവരുടെ പിതൃരാശി മിഥുനം ആകുന്നു. പിതൃകാരകനായ സൂര്യൻ്റെ നീചക്ഷേത്രമാണ് തുലാം. സൂര്യൻ്റെ ശത്രുവായ ശുക്രൻ്റെ സ്വക്ഷേത്രം കൂടിയാണ് തുലാം എന്നതും പ്രസ്താവ്യമാണ്. ഇക്കാരണത്താൽ തുലാക്കൂറുകാർക്ക് പൊതുവേ പിതാവിൻ്റെ മുഴുവൻ സ്നേഹവാത്സല്യങ്ങളും കിട്ടാൻ സാധ്യത കുറവായിരിക്കും.
/indian-express-malayalam/media/media_files/2025/06/19/fathers-day-thulam-ga-02-2025-06-19-12-16-56.jpg)
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ഒമ്പതാമെടമായ മിഥുനം ഉഭയരാശിയാണ്, പിതാവിൻ്റെ ശീലങ്ങൾ മക്കൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല. രാശിയുടെ അധിപൻ ബുധനാണ്. ഗ്രഹങ്ങളിൽ ഏറ്റവും ബുദ്ധിമാനായ ഗ്രഹം ബുധനാണെന്ന് പറയാറുണ്ട്. കാര്യങ്ങൾ മുൻകൂട്ടി കാണും. തുലാക്കൂറിൽ ജനിച്ചവരുടെ പിതാവിന് വാക്സിദ്ധി വേണ്ടുവോളം ഉണ്ടാവും.
/indian-express-malayalam/media/media_files/2025/06/19/fathers-day-thulam-ga-03-2025-06-19-12-16-56.jpg)
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
മക്കളുടെ ഭാവി കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകും. കളിയും ചിരിയും തമാശയും കലർന്നിട്ടാവും മക്കളോട് പെരുമാറുക. "തന്നോളം വളർന്നാൽ താനെന്ന് വിളിക്കുന്നതിൽ" തുലാക്കൂറുകാരുടെ അച്ഛന് സങ്കോചമില്ല.
/indian-express-malayalam/media/media_files/2025/06/19/fathers-day-thulam-ga-04-2025-06-19-12-16-56.jpg)
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
കർക്കിടകം രാശിയാണ് ഒമ്പതാമെടമാവുന്നത്. കർക്കടകം ചരരാശിയാണ്. പിതാവിന് തൊഴിൽ യാത്രകൾ കൂടുതലാവും. വൃശ്ചികക്കൂറുകാരുടെ ബാല്യം ഏകാന്തമായിരിക്കാൻ അതും ഒരു കാരണമാവണം. വ്യാഴത്തിൻ്റെ ഉച്ചരാശിയാണ് കർക്കടകമെന്നതിനാൽ ആത്മീയമായ ഇഷ്ടങ്ങൾ കൂടുതൽ ഉള്ള ഒരാളുമാവണം പിതാവ്.
/indian-express-malayalam/media/media_files/2025/06/19/fathers-day-thulam-ga-05-2025-06-19-12-16-56.jpg)
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
കർക്കടകം രാശിയുടെ അധിപൻ ചന്ദ്രനാണ്. മാസത്തിൽ പകുതി ദിവസം വളർച്ചയും ശേഷിക്കുന്ന പകുതി ദിവസം തളർച്ചയും എന്ന സവിശേഷതയും പിതാവിൻ്റെ ജീവിതത്തിൽ കാണാനാവും. വൃശ്ചികക്കൂറിൻ്റെ അധിപനായ ചൊവ്വയുടെ നീചക്ഷേത്രമാണ് കർക്കടകം. മറിച്ച് കർക്കടകം രാശിയുടെ അധിപനായ ചന്ദ്രൻ്റെ നീചക്ഷേത്രവുമാണ് വൃശ്ചികം.
/indian-express-malayalam/media/media_files/2025/06/19/fathers-day-thulam-ga-06-2025-06-19-12-16-56.jpg)
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
ആകയാൽ പിതൃപുത്രബന്ധത്തിൽ എപ്പോഴും വിള്ളലുകളും സ്വൈരക്കേടുകളും വന്നുകൊണ്ടിരിക്കും. തകർത്തു പെയ്യുന്ന മഴപോലെയാണ് അച്ഛൻ്റെ സ്നേഹം. ചിലപ്പോൾ നിരാർദ്രമായ ഒരു വേനൽക്കാലം പോലെയുമാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.