/indian-express-malayalam/media/media_files/2025/06/16/fathers-day-medam-ga-05-737788.jpg)
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ജ്യോതിഷത്തിൽ അച്ഛൻ ഏതു ഗ്രഹമാണ് എന്ന ചോദ്യത്തിനുത്തരം സൂര്യൻ എന്നാണ്. 'പിതൃകാരകൻ ആദിത്യൻ' എന്നാണ് സൂക്തം. ഒപ്പം ജനിച്ച കൂറിൻ്റെ / ലഗ്നത്തിൻ്റെ ഒമ്പതാം ഭാവവും, ആ ഭാവത്തിൻ്റെ അധിപനായ ഗ്രഹവും പിതാവിൻ്റെ വ്യക്തിത്വത്തിലേക്ക് വിരൽചൂണ്ടുന്നു. മേടക്കൂറിൽ ജനിച്ചവരുടെ ഒമ്പതാം ഭാവം ധനുരാശിയും അതിൻ്റെ അധിപൻ വ്യാഴവുമാണ്.
/indian-express-malayalam/media/media_files/2025/06/16/fathers-day-medam-ga-06-423824.jpg)
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
സൂര്യ-വ്യാഴ സമന്വയം മേടക്കൂറുകാരുടെ പിതൃഭാവത്തെ പ്രത്യക്ഷമാക്കുന്നു. സമൂഹം ആദരിക്കുന്ന വ്യക്തിയാവും മേടക്കൂറുകാരുടെ പിതാവ്. തലപ്പൊക്കം അധൃഷ്യത നൽകിയേക്കാം. ഇരുത്തമുള്ള പെരുമാറ്റമാവും. മൂല്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ദേവഗുരുവാണ് വ്യാഴം എന്നതിനാൽ അധ്യാപകനായാലും ഇല്ലെങ്കിലും 'ഗുരുത്വം' സഹജമായിരിക്കും.
/indian-express-malayalam/media/media_files/2025/06/16/fathers-day-medam-ga-03-158999.jpg)
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
അച്ചടക്കം, ചിട്ട, അനുസരണ, നേർമ്മ എന്നിവ ചൂരൽ എടുക്കാതെ തന്നെ 'ചൂരൽപ്പഴമാക്കുന്ന' പ്രകൃതം ഉണ്ടാവും. കാർക്കശ്യം എപ്പോഴും അദൃശ്യവലയമായിരിക്കും. ചെവി തന്നു മക്കളെ കേൾക്കും. മക്കളുടെ വളർച്ചയിൽ എപ്പോഴും അഭിമാനം നിറയ്ക്കും. പക്ഷേ മക്കളുടെ ഒപ്പം 'തോളത്തു കൈയിട്ട് നടക്കാൻ' തുനിഞ്ഞേക്കില്ല.
/indian-express-malayalam/media/media_files/2025/06/16/fathers-day-medam-ga-04-648481.jpg)
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
ഇടവക്കൂറുകാരുടെ ഒമ്പതാം ഭാവം മകരം രാശിയാണ്. അതിൻ്റെ അധിപൻ ശനിയും. ജ്യോതിഷത്തിൽ പിതാവിനെ സൂചിപ്പിക്കുന്ന ഗ്രഹം സൂര്യനുമാണ്. ശനി - സൂര്യ സമന്വയം ഇടവക്കൂറുകാരുടെ പിതാവിൽ കാണാം. എല്ലാം വൈകിച്ചെയ്യുന്ന ശീലം, ആലസ്യം, പെട്ടെന്ന് ഒരു കാര്യത്തിനും തീരുമാനമെടുക്കാതിരിക്കൽ എന്നിവ ഇടവക്കൂറുകാരുടെ പിതാവിൽ കണ്ടേക്കാം.
/indian-express-malayalam/media/media_files/2025/06/16/fathers-day-medam-ga-02-309624.jpg)
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
സ്വന്തം കഴിവിനനുസരിച്ച് പദവിയോ സാമൂഹികമായ അംഗീകാരമോ കിട്ടിയിട്ടുണ്ടാവില്ല, അദ്ദേഹത്തിന്. ഏതെങ്കിലും തരത്തിൽ ന്യായരഹിതമായ അധിക്ഷേപങ്ങൾ കേട്ടുവളർന്ന ആളുമായേക്കാം. മക്കളോട് സ്നേഹവും അവരുടെ കർമ്മങ്ങളിൽ ഉത്ക്കണ്ഠയും ഉണ്ടാവും.
/indian-express-malayalam/media/media_files/2025/06/16/fathers-day-medam-ga-01-738858.jpg)
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
പക്ഷേ പുറത്തുകാട്ടുന്ന ശീലം തീരെ കണ്ടേക്കില്ല. ചിലപ്പോൾ ചെറിയ തെറ്റിന് വലിയ ശിക്ഷ തന്നിട്ടുണ്ടാവും. പിന്നീട് ആ മുറിപ്പാടുകൾ തലോടിത്തന്ന് കയ്പിനെ മധുരമാക്കാനുള്ള സ്നേഹശീലങ്ങൾ അറിയുന്ന ആളുമാവണമെന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us