scorecardresearch

Dhanu Month Horoscope 2022: ധനു മാസഫലം, മൂലം മുതല്‍ രേവതി വരെ

Dhanu Month 2022 Astrological Predictions for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: മൂലം മുതല്‍ രേവതി വരെയുള്ള നാളുകാരുടെ ധനു മാസത്തെ നക്ഷത്രഫലം പരിശോധിക്കാം

astrology, horoscope, ie malayalam

Dhanu Month 2022 Astrological Predictions for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: 2022 ഡിസംബർ 16 ന് ധനുമാസം തുടങ്ങുന്നു. 2023 ജനുവരി 14 ന് (ധനു മാസം 30 ദിവസം) പൂർണമാകുന്നു. ധനു മാസം ഒന്നാം തീയതി രാവിലെ സൂര്യസംക്രമം. സൂര്യൻ വൃശ്ചികത്തിൽ നിന്നും ധനുവിലേക്ക് പ്രവേശിക്കുന്നു. ദക്ഷിണായനത്തിലെ അവസാന മാസമാണ് ധനുമാസം. ആദ്യ പതിമ്മൂന്ന് ദിവസം മൂലം ഞാറ്റുവേലയും പിന്നെ പതിമ്മൂന്നു ദിവസം പൂരാടം ഞാറ്റുവേലയും ഒടുവിലത്തെ നാലുദിവസം ഉത്രാടം ഞാറ്റുവേലയുമാണ്.

ചന്ദ്രൻ ധനു ഒന്നിന് പൂരത്തിലും ധനു മുപ്പതിന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അത്തത്തിലുമാണ്. വ്യാഴം മീനത്തിലും ശനി മകരത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ രണ്ടാം ആഴ്ചയിൽ മകരത്തിലേക്ക് കടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം വക്രഗതിയായി ധനുവിലും സഞ്ചരിക്കുന്നു. ധനു 14 ന് ശുക്രൻ മകരത്തിലേക്ക് കടക്കുകയായി. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതല്‍ രേവതി വരെയുള്ള നാളുകാരുടെ ധനു മാസത്തെ നക്ഷത്രഫലം പരിശോധിക്കാം.

മൂലം: ഉറച്ച കാൽ വെയ്പ്പുകളുമായി മുന്നോട്ടു പോകാൻ കഴിയും. തടസ്സങ്ങളെയും എതിർവാദങ്ങളെയും അതിജീവിക്കും. സഭകളിലും സമാജങ്ങളിലും പ്രസംഗം നടത്തി കൈയ്യടി നേടും. ഗൃഹനിർമ്മാണം പൂർത്തീകരണത്തോടുക്കും. കുടുംബക്ഷേത്രത്തിൽ സകുടുംബം ദർശനം നടത്തും. ചില കടബാധ്യതകൾ പരിഹരിക്കാനാവും. മേലധികാരികളുടെ പ്രീതി നേടും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അധികാരവും പദവികളും വന്നുചേരും. അധ്യാപകർ, മാധ്യമ പ്രവർത്തകർ, നിയമജ്ഞർ എന്നിവർക്കെല്ലാം കർമ്മരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാനാകും. ബന്ധുക്കളുടെ പിന്തുണ പ്രചോദനമേകും.

പൂരാടം: ചില കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാകാം. എന്നാലും കർമ്മരംഗം ഉദാസീനമാകില്ല. ഏജൻസി ഏർപ്പാടുകൾ ലാഭകരമാകും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. വായ്പാസഹായം കൈവരും. കിട്ടാക്കടങ്ങൾ ചിലത് കിട്ടിയേക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉയർച്ചയുണ്ടാകും. ധനവരവ് മോശമാവില്ല. ഉദര-ശിരോരോഗങ്ങൾ സാധ്യതയാണ്.

ഉത്രാടം: മത്സരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. അധ്വാനം വെറുതെയാകില്ല. സർക്കാർ കാര്യങ്ങൾ നേടാൻ അലച്ചിലും ആയാസവും ഉണ്ടായേക്കാം. സഹപ്രവർത്തകരും സുഹൃത്തുക്കളും ഉറച്ച പിന്തുണയേകും. ഗാർഹികമായി സ്വൈരം ഏർപ്പെടുന്ന കാലമാണ്. അയൽ ബന്ധങ്ങൾ ഊഷ്മളമായിത്തീരും. തീർത്ഥാടനയോഗമുണ്ട്. നൂതനചിന്തകൾ സാക്ഷാല്ക്കരിക്കാനാവും. ക്രയവിക്രയങ്ങളിൽ ലാഭം വന്നുചേരും. ആരോഗ്യ ജാഗ്രത പുലർത്തണം.

തിരുവോണം: ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റും. ധാർമ്മികവും ഭൗതികവും ആയ കാര്യങ്ങളിൽ തുല്യമായ നിലപാടെടുക്കും. കലഹങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം. പാഴ്ച്ചിലവുകൾ വർദ്ധിക്കാം. വിനോദവിജ്ഞാന പരിപാടികളിൽ പങ്കുകൊള്ളും. സ്വയം തൊഴിൽ തുടങ്ങാൻ അല്പം കൂടി കാത്തിരിക്കുന്നതാവും ഉചിതം. യുവജനങ്ങളുടെ വിവാഹതീരുമാനങ്ങളും നീണ്ടേക്കാം. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ ജാഗ്രതക്കുറവ് വന്നേക്കാം. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

അവിട്ടം: പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാൻ അവസരമുണ്ടാകും. വ്യാപാരത്തിൽ പുതിയ ആസൂത്രണങ്ങൾ നടപ്പിലാക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്ന സന്ദർഭമാണ്. മകരക്കൂറുകാർക്ക് ചെലവേറും. കുംഭക്കൂറുകാർക്ക് വരുമാനം അധികരിക്കും. ചില ചിത്തശല്യങ്ങൾ ഒഴിക്കാൻ വഴി തേടും. സദ്ഭാവനയോടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുവേ അദ്ധ്വാനം കൂടും. വിശ്രമവേളകൾ കുറയും.

ചതയം: ആശിച്ച വിധത്തിൽ പരീക്ഷയിൽ വിജയിക്കാനാവും. ചെറുപ്പക്കാർക്ക് തൊഴിൽ സാധ്യത കാണുന്നു. പിതൃസ്വത്തിൽ പൂർണമായ അവകാശം വന്നുചേരും. പൊതുരംഗത്ത് നിന്നും അംഗീകാരം ലഭിക്കും. സംരംഭങ്ങൾക്ക് ആവശ്യമായ വായ്പാസൗകര്യം ലബ്ധമാകും. മക്കളുടെ വിവാഹത്തിൽ നല്ല തീരുമാനമുണ്ടാകും. കൃഷി, കച്ചവടം എന്നിവയിൽ ആദായം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം.

പൂരുട്ടാതി: കുംഭക്കൂറുകാർക്ക് നേട്ടം കൂടും. കരാർ പണികൾ സ്ഥിരപ്പെടാം. സ്ഥിരവരുമാനത്തിന് വഴികൾ തുറക്കപ്പെടും. പുതിയ സംരംഭങ്ങൾക്ക് മികച്ച പിന്തുണ കരഗതമാകും. പ്രൊഫഷണലുകൾക്ക് സ്വന്തം കർമ്മരംഗത്ത് കുതിച്ചുചാട്ടത്തിന് സന്ദർഭമുണ്ടാകും. ഭാവിയെ സംബന്ധിച്ച ആലോചനകൾ മറ്റുള്ളവരുടെ പ്രശംസ നേടും. നവസാങ്കേതികവിദ്യയിലൂടെ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കാലതാമസം കൂടാതെ ലഭ്യമാകും. വാത – കഫ രോഗങ്ങൾ വിഷമിപ്പിച്ചേക്കാം.

ഉത്രട്ടാതി: കാര്യങ്ങൾ ഒരുവിധം സുഖകരമായി ഭവിക്കും. പൂർവ്വിക സ്വത്ത്, കിട്ടാക്കടം എന്നിവയിൽ നിന്നും ധനം വന്നുചേരാം. അധികാരികളുടെ ഒത്താശയോടെ രാഷ്ട്രീയ പ്രതിബന്ധങ്ങളെ മറികടക്കും. മാസത്തിന്റെ രണ്ടാം പകുതിയിൽ ശുക്രൻ ലാഭ സ്ഥാനത്തെത്തുകയാൽ ഭോഗം, വസ്ത്രാഭരണ സിദ്ധി തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ, പ്രണയത്തിൽ നിന്നും സന്തോഷം എന്നിവയും സാധ്യതകളാണ്. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച കാര്യങ്ങളിൽ അനുകൂല മറുപടി കിട്ടും. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമാർഗമെങ്കിലും തുറന്നുകിട്ടും. അഷ്ടമകേതുവിന്റെ പ്രവർത്തനം ചിലപ്പോൾ കാര്യവിഘ്നത്തിന് ഇടയുണ്ടാക്കിയേക്കാം.

രേവതി: വാഗ്ദാനങ്ങൾ പാലിക്കാൻ കിണഞ്ഞുപരിശ്രമിക്കുന്നതായിരിക്കും. യാത്രകൾ കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാകും. കർമ്മരംഗത്തെ ആലസ്യം നീങ്ങും. സഹോദരരുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് അംഗീകാരം കിട്ടും. മേലധികാരികളുടെ പ്രീതിയുണ്ടാകും. കലാകാരന്മാർ സമൂഹത്തിന്റെ ആദരം നേടും. നവമാധ്യമങ്ങളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മികച്ച പ്രതികരണമുണ്ടാകും. ശുക്രന്റെ ലാഭസ്ഥിതി കാരണം മാസത്തിന്റെ മധ്യം മുതൽ പ്രേമവിജയം, ദാമ്പത്യസൗഖ്യം, ആർഭാടം എന്നിവയുണ്ടാകും. സാംക്രമികരോഗങ്ങൾക്കെതിരെ ജാഗ്രത കാണിക്കണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Dhanu month 2022 astrological predictions for moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars