scorecardresearch
Latest News

Dhanu Month Horoscope 2022: ധനു മാസഫലം, മകം മുതല്‍ തൃക്കേട്ട വരെ

Dhanu Month 2022 Astrological Predictions for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: മകം മുതല്‍ തൃക്കേട്ട വരെയുള്ള നാളുകാരുടെ ധനു മാസത്തെ നക്ഷത്രഫലം പരിശോധിക്കാം

astrology, horoscope, ie malayalam

Dhanu Month 2022 Astrological Predictions for Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: 2022 ഡിസംബർ 16 ന് ധനുമാസം തുടങ്ങുന്നു. 2023 ജനുവരി 14 ന് (ധനു മാസം 30 ദിവസം) പൂർണമാകുന്നു. ധനു മാസം ഒന്നാം തീയതി രാവിലെ സൂര്യസംക്രമം. സൂര്യൻ വൃശ്ചികത്തിൽ നിന്നും ധനുവിലേക്ക് പ്രവേശിക്കുന്നു. ദക്ഷിണായനത്തിലെ അവസാന മാസമാണ് ധനുമാസം. ആദ്യ പതിമ്മൂന്ന് ദിവസം മൂലം ഞാറ്റുവേലയും പിന്നെ പതിമ്മൂന്നു ദിവസം പൂരാടം ഞാറ്റുവേലയും ഒടുവിലത്തെ നാലുദിവസം ഉത്രാടം ഞാറ്റുവേലയുമാണ്.

ചന്ദ്രൻ ധനു ഒന്നിന് പൂരത്തിലും ധനു മുപ്പതിന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അത്തത്തിലുമാണ്. വ്യാഴം മീനത്തിലും ശനി മകരത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ രണ്ടാം ആഴ്ചയിൽ മകരത്തിലേക്ക് കടന്ന് രണ്ട് ദിവസങ്ങൾക്കു ശേഷം വക്രഗതിയായി ധനുവിലും സഞ്ചരിക്കുന്നു. ധനു 14 ന് ശുക്രൻ മകരത്തിലേക്ക് കടക്കുകയായി. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതല്‍ തൃക്കേട്ട വരെയുള്ള നാളുകാരുടെ ധനു മാസത്തെ നക്ഷത്രഫലം പരിശോധിക്കാം.

മകം: പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർ മികവുകൾ കൈവരിക്കും. കുടുംബബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. യാത്രകൾ ചിലപ്പോൾ ക്ലേശത്തിനിടവരുത്തിയേക്കാം. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാകാം. വലിയ മുതൽ മുടക്കുകൾ വേണ്ട കാര്യങ്ങളിൽ നിന്നും പിന്തിരിയുന്നതാവും തൽക്കാലം ഉചിതം. സന്താനങ്ങളെ സംബന്ധിച്ച് നല്ല കാര്യങ്ങൾ നടക്കും. എതിർക്കുന്നവരെ തൃണവൽഗണിച്ച് മുന്നോട്ട് പോകും. കിടപ്പ് രോഗികൾക്ക് നേരിയ ആശ്വാസം ഭവിക്കുന്നതായിരിക്കും.

പൂരം: മുൻപ് പരിശ്രമിച്ചിട്ട് പരാജയപ്പെട്ട കാര്യങ്ങളിൽ വിജയമുണ്ടാകും. ബൗദ്ധികമായ നേട്ടങ്ങൾ വന്നെത്തും. വിദ്യാർത്ഥികൾ അധ്യാപകരുടെ അഭിനന്ദനം നേടും. തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. വീട് മോടി പിടിപ്പിക്കാനോ വാഹനം വാങ്ങാനോ വായ്പാ സഹായം ലഭിക്കും. ഗവേഷണത്തിൽ സ്വന്തം നിഗമനങ്ങൾ അംഗീകാരം നേടിത്തരും. കടബാധ്യത കുറച്ചെങ്കിലും പരിഹരിക്കാനാവും. ഇളയ സഹോദരരുടെ പിന്തുണ കിട്ടാത്തതിനാൽ ചില കുടുംബ പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. വരവും ചെലവും തുല്യമായിരിക്കും.

ഉത്രം: ഉദ്യോഗസ്ഥർക്ക് ഉയർന്ന പദവികൾ ലഭിക്കാം. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലം മാറ്റമുണ്ടാകും. പൊതുരംഗത്തുള്ളവർ മത്സരങ്ങളിൽ വിജയിക്കും. വിരോധികളുടെ കുതന്ത്രങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. സുഹൃൽ സംഗമങ്ങളിൽ പങ്കെടുക്കും. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവ് നേടും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരും. ദാമ്പത്യജീവിതം സുഭദ്രവും ഐശ്വര്യ പൂർണവുമാകും.

അത്തം: സാമൂഹിക കാര്യങ്ങളിൽ സോത്സാഹം പങ്കെടുക്കും. നേർവഴികളിലൂടെ സമ്പാദ്യമുയരും. ഓഹരി വിപണിയിൽ നിന്നും സാമാന്യമായ നേട്ടങ്ങളുണ്ടാകും. കർമ്മകുശലത അഭിനന്ദിക്കപ്പെടും. കായിക മത്സരങ്ങളിൽ പുരസ്ക്കാരങ്ങൾ നേടും. സംഘടനാ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തും. പ്രണയത്തിലും വൈവാഹിക ജീവിതത്തിലും വിജയിക്കും. ജീവിതശൈലീ രോഗങ്ങൾ കുറയാം. സജ്ജനങ്ങളുടെ പിന്തുണ സന്തോഷമരുളും.

ചിത്തിര: കടമകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് തുടരും. ധനപരമായി ഉള്ള ക്ഷീണാവസ്ഥക്ക് മാറ്റം വരാം. കച്ചവടത്തിൽ നേരിയ മുന്നേറ്റം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തെക്കുറിച്ചുള്ള ആലോചനകൾ തുടരും. ഭൂമി സംബന്ധിച്ച കൊടുക്കൽ വാങ്ങലുകൾക്ക് കാലം അനുകൂലമാണ്. മക്കളുടെ പഠനം, തൊഴിൽ, വിവാഹം തുടങ്ങിയവയ്ക്കായി വായ്പകളെ ആശ്രയിക്കും. അന്യനാടുകൾ സന്ദർശിക്കാൻ അവസരം വന്നെത്തും. രാഷ്ട്രീയ പ്രവർത്തനത്തിൽ പുതുതന്ത്രങ്ങൾ പയറ്റും. രാഹു-കേതു-ചൊവ്വ എന്നിവരുടെ അനിഷ്ടസ്ഥിതി മൂലം ആരോഗ്യപ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും ഉയരാം.

ചോതി: പ്രതീക്ഷിച്ചത്ര ലാഭം ബിസിനസ്സിൽ വന്നുചേരണമെന്നില്ല. ചെയ്തുതീർക്കണം എന്ന് കരുതിയ ചില കാര്യങ്ങൾ മുടങ്ങുകയോ വിളംബഗതിയിലാവുകയോ ചെയ്യാം. ക്രയവിക്രയങ്ങളിൽ നേട്ടം നാമമാത്രമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ അദ്ധ്വാനഭാരം അധികരിക്കും. ഊഹക്കച്ചവടത്തിൽ മുതൽ മുടക്കുന്നത് സൂക്ഷിച്ചാവണം. എന്നാലും ഗുണപ്രധാനമായ മാസം തന്നെയാവും. അപ്രതീക്ഷിതമായി ചില സഹായഹസ്തങ്ങൾ വന്നെത്താം. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ അനുകൂലമായ മറുപടിയുണ്ടാവും. കുടുംബസൗഖ്യത്തിൽ വിള്ളൽ വീണാലും പിന്നെയും ഇണങ്ങുന്നതായിരിക്കും.

വിശാഖം: വാക്ക് പാലിക്കാൻ ക്ലേശിക്കും. സമയബന്ധിതമായി ഒന്നും ചെയ്യാനാവില്ല. കൃഷിയിലും കച്ചവടത്തിലും ലാഭം കുറയും. ബന്ധുക്കളുമായി രമ്യതയിലെത്താനുള്ള ശ്രമം മുഴുവനായി വിജയിക്കില്ല. പഠന കാര്യത്തിൽ ഏകാഗ്രത കുറഞ്ഞേക്കും. വീട്ടുകാര്യങ്ങൾക്ക് ചെലവേറും. താൽകാലിക ജോലി, സ്ഥിരപ്പെടുത്തി കിട്ടാനുള്ള യത്നം ഭാഗികമായി വിജയിക്കും. തുലാക്കൂറുകാർക്ക് കണ്ടക ശനി മൂലം വീടുവിട്ട് നിൽക്കേണ്ടി വന്നേക്കാം. മനശ്ശാന്തിയും ചില നേരങ്ങളിൽ ഭഞ്ജിക്കപ്പെടാം.

അനിഴം: ആരോഗ്യപ്രശ്നങ്ങൾ മാറും. മനസ്സിൽ ഉത്സാഹം ഏറും. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ മുഴുകും. മുടങ്ങിപ്പോയ പദ്ധതികൾ പൊടിതട്ടിയെടുക്കും. കച്ചവടത്തിൽ നിന്നും ലാഭം ഉയരും. ഏഴിലെ ചൊവ്വയുടെ സ്ഥിതി മൂലം ചിലപ്പോൾ പ്രണയികൾക്ക് വിരഹം ഏർപ്പെട്ടേക്കാം. ദാമ്പത്യത്തിലും ചെറിയ പൊരുത്തക്കേടുകൾ തലപൊക്കാം. ഭൗതികതയോട്, താൽക്കാലികമായെങ്കിലും വിരക്തി തോന്നിക്കാൻ പന്ത്രണ്ടിലെ കേതു കാരണമായേക്കും. മക്കളെച്ചൊല്ലി അഭിമാനിക്കാൻ കഴിയും.

തൃക്കേട്ട: ആലോചനകളും ആലസ്യവും കുറച്ച് പ്രവൃത്തിയിൽ ശ്രദ്ധയൂന്നും. വ്യവഹാരങ്ങളിൽ അനുകൂലതീർപ്പ് പ്രതീക്ഷിക്കാം. കലാസാഹിത്യരംഗം ഊഷ്മളമാകും. പകുതിയിൽ നിന്ന സർഗസൃഷ്ടികൾ പൂർത്തിയാക്കാൻ കഴിയും. വിദ്യാർത്ഥികൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ തിളങ്ങും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. അതുരശുശ്രൂഷകർക്ക് ജോലിഭാരം കുറയാം. കച്ചവടം വിപുലീകരിക്കും. വിദേശ ജോലിക്കുളള ശ്രമം വിജയിക്കും. പൊതുവേ സമാശ്വാസം ലഭിക്കുന്ന മാസമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Dhanu month 2022 astrological predictions for makam pooram uthram atham chithira chothi vishakam anizham thrikketta stars