/indian-express-malayalam/media/media_files/2025/12/11/december-vishakam-ga-01-2025-12-11-11-12-22.jpg)
വിശാഖം
നക്ഷത്രാധിപനായ വ്യാഴത്തിന് വക്രസ്ഥിതി തുടരുകയാൽ വാക്കിലും കർമ്മത്തിലും ചാഞ്ചല്യമുണ്ടാവും. പല കാര്യങ്ങളിലും സന്ദിഗ്ദ്ധത തുടരുന്നതാണ്. പൊതുവേ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ കുറയാനിടയുണ്ട്. ആരോഗ്യസ്ഥിതിയിൽ ഉലച്ചിൽ വരാം. കടബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമം തുടരുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച അനുകൂല ദിക്കിലേക്കുള്ള സ്ഥലംമാറ്റം വൈകുന്നതാണ്.
/indian-express-malayalam/media/media_files/2025/12/11/december-vishakam-ga-2-2025-12-11-11-12-22.jpg)
വിശാഖം
മാസത്തിന്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ വർദ്ധിക്കാം. പരിശ്രമങ്ങൾക്ക് ഫലമുണ്ടാവും. പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. പ്രണയികൾക്ക് എതിർപ്പുകളെ മറികടന്ന് വിവാഹ തീരുമാനത്തിലെത്താൻ സാധിക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/12/11/december-vishakam-ga-3-2025-12-11-11-12-22.jpg)
അനിഴം
ജന്മത്തിലും രണ്ടിലുമായി ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നു. വ്യാഴം വീണ്ടും അഷ്ടമത്തിലേക്ക് വരുകയാണ്. അതിനാൽ അലച്ചിലും വ്യർത്ഥമായ കാര്യങ്ങൾക്കായി ഊർജ്ജം പാഴാക്കലും ഉണ്ടായേക്കും. അധികാരികളുടെ പ്രോത്സാഹനം കിട്ടിയേക്കില്ല. വൈകാരിക പ്രതികരണം ശത്രുക്കളെ സൃഷ്ടിക്കാം. തൊഴിലിൽ ഏകാഗ്രത കുറയുന്നതാണ്.
/indian-express-malayalam/media/media_files/2025/12/11/december-vishakam-ga-4-2025-12-11-11-12-22.jpg)
അനിഴം
തൊഴിലിടത്തിൽ പുതുതായി നടപ്പിൽ വരുത്തിയ നിബന്ധനകളോട് എതിർപ്പ് അറിയിച്ചേക്കും. കലാപ്രവർത്തകർക്ക് കഴിവിനൊത്ത അവസരം കൈവരുന്നതാണ്. ഉറ്റവരുടെ സഹായം വന്നെത്തും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മുന്നേറാനാവും. ചെറുകിട സംരംഭങ്ങൾ ലാഭകരമാവുന്നതാണ്.
/indian-express-malayalam/media/media_files/2025/12/11/december-vishakam-ga-5-2025-12-11-11-12-22.jpg)
തൃക്കേട്ട
ജന്മത്തിൽ ആദിത്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ ബാഹ്യവും ആഭ്യന്തരവുമായ സമ്മർദ്ദങ്ങളുണ്ടാവും. കാര്യനിർവഹണത്തിന് അത്യദ്ധ്വാനം ആവശ്യമായി വരും. രാഷ്ട്രീയ ഇച്ഛകൾക്ക് കയ്പുരുചി കടന്നുകൂടാനിടയുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യമില്ലെന്നത് ഓർമ്മയിലുണ്ടാവണം. ഏകോപനം വിചാരിച്ചത്ര എളുപ്പമായേക്കില്ല.
/indian-express-malayalam/media/media_files/2025/12/11/december-vishakam-ga-6-2025-12-11-11-12-22.jpg)
തൃക്കേട്ട
മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾക്ക് കുറെ മാറ്റം വന്നേക്കാം. ഊഹക്കച്ചവടം, ചിട്ടി, വായ്പ ഇത്യാദികളിലൂടെ ധനവരവുണ്ടാവും. കിട്ടാക്കടങ്ങൾ ഭാഗികമായി ലഭിക്കാനുള്ള സാധ്യത കാണുന്നു. ബന്ധുക്കളുടെ പിന്തുണ കൈവരുന്നതാണ്. സംഘടനകളിൽ സ്വീകാര്യതയേറും. സാഹിത്യ പ്രവർത്തനം അഭംഗുരമാവും. കുടുംബത്തിനകത്ത് സമാധാനം പുലരുന്നതായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us