/indian-express-malayalam/media/media_files/2025/12/13/december-thiruvonam-ga-01-2025-12-13-11-25-39.jpg)
തിരുവോണം
നിലവിലെ തൊഴിൽ രംഗത്ത് വ്യക്തമായ വിധം മുന്നേറ്റം തുടരാനാവും. അർഹതയ്ക്ക് അംഗീകാരം ലഭിക്കുന്നതാണ്. സാമൂഹിക പ്രശ്നങ്ങളിൽ സക്രിയരാവും. കർമ്മശേഷി സഹപ്രവർത്തകരെ അസൂയാലുക്കളാക്കിയേക്കും. തൊഴിലന്വേഷണത്തിന് നല്ലഫലം ഉണ്ടാവുന്നതാണ്. സാങ്കേതികമായ അറിവ് നേടാൻ ശ്രമം തുടർന്നേക്കും.
/indian-express-malayalam/media/media_files/2025/12/13/december-thiruvonam-ga-02-2025-12-13-11-25-39.jpg)
തിരുവോണം
ആദർശചിന്തകൾ പ്രായോഗികമാക്കി ഉൾക്കൊള്ളും. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സുഹൃത്തുക്കളുടെ ചില നിർദ്ദേശങ്ങൾ അപ്രായോഗികമായി അനുഭവപ്പെടും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ജോലിഭാരം കൂടുന്നതാണ്. യാത്രകൾ ക്ലേശിപ്പിക്കാം. ചെലവുകളെ ചൊല്ലി കുടുംബത്തിൽ തർക്കങ്ങൾ ഉടലെടുക്കന്നതാണ്.
/indian-express-malayalam/media/media_files/2025/12/13/december-thiruvonam-ga-03-2025-12-13-11-25-39.jpg)
അവിട്ടം
ഔദ്യോഗിക ചുമതലകൾ വർദ്ധിക്കും. അതിൽ വിജയിക്കാൻ സാധിക്കുന്നതാണ്. ഏകോപനം പ്രശംസ നേടും. സ്വയം പണം മുടക്കി തൊഴിൽ ചെയ്യുന്നവർക്ക് ലാഭം കിട്ടിത്തുടങ്ങുന്നതാണ്. അദ്ധ്വാനം പാഴിലാവില്ല. ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടും. വ്യായാമം, ദിനചര്യ ഇവയിൽ കൃത്യനിഷ്ഠ പുലർത്തും.
/indian-express-malayalam/media/media_files/2025/12/13/december-thiruvonam-ga-04-2025-12-13-11-25-39.jpg)
അവിട്ടം
സഹോദരരുടെ കാര്യത്തിൽ ശുപാർശകൾ നടത്തി ഫലം കണ്ടെത്താനാവും. കലാപരിശീലനം, സാഹിത്യപ്രവർത്തനം ഇവ തുടരുന്നതാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കണം. വാടകവിട്ടിന് പുതിയ താമസക്കാരെ ലഭിക്കുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ രേഖകൾ സൂക്ഷിക്കാൻ മറക്കരുത്.
/indian-express-malayalam/media/media_files/2025/12/13/december-thiruvonam-ga-05-2025-12-13-11-25-39.jpg)
ചതയം
ഡിസംബർ 1 ന് രാത്രി രാഹു ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. രാഹുവിൻ്റെ സ്വന്തം നക്ഷത്രമാണ് ചതയം. എങ്കിലും പാപഗ്രഹം ജന്മനക്ഷത്രത്തിലും ശനി രണ്ടാം നക്ഷത്രത്തിലും തുടരുന്നത് ചതയം നാളുകാരിൽ പലതരം സമ്മർദ്ദങ്ങൾ സൃഷ്ടിക്കും. ആലസ്യം, ഉത്തരവാദിത്വങ്ങളിൽ നിന്നും പിൻവലിയാനുള്ള പ്രേരണ എന്നിവ കടന്നുവരും.
/indian-express-malayalam/media/media_files/2025/12/13/december-thiruvonam-ga-06-2025-12-13-11-25-39.jpg)
ചതയം
മറ്റു ഗ്രഹങ്ങൾ അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങളും വന്നെത്തുന്നതാണ്. വ്യാപാരത്തിൽ പുരോഗതിയുണ്ടാവും. കടബാധ്യത ഭാഗികമായി പരിഹരിക്കും. പ്രണയ കാര്യത്തിൽ വിശ്വസ്തരാവും. കുടുംബത്തിൽ സമാധാനമുണ്ടാവുന്നതാണ്. മക്കളുടെ കാര്യത്തിലെ ഉൽക്കണ്ഠ നിങ്ങുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us