/indian-express-malayalam/media/media_files/2025/12/05/december-rohini-ga-01-2025-12-05-11-32-17.jpg)
രോഹിണി
ആദിത്യൻ ഏഴ്, എട്ട് ഭാവങ്ങളിലാണ്. അലച്ചിലും ക്രയവിക്രയങ്ങളിൽ നഷ്ടവും വരാനിടയുണ്ട്. ചൊവ്വ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ വാഹനം, അഗ്നി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം. പതിനൊന്നിലെ ശനി നേർഗതിയിൽ സഞ്ചരിച്ചുതുടങ്ങുകയാൽ സാമ്പത്തിക കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങുന്നതാണ്.
/indian-express-malayalam/media/media_files/2025/12/05/december-rohini-ga-02-2025-12-05-11-32-17.jpg)
രോഹിണി
ഏജൻസി/ കരാർ ജോലികളിൽ പുരോഗതി വരും. വിദേശത്ത് പോകാൻ അവസരം കൈവരുന്നതായിരിക്കും. പാരമ്പര്യ തൊഴിലുകളിൽ അഭ്യുദയം പ്രതീക്ഷിക്കാം. വചോവിലാസം ശ്രദ്ധിക്കപ്പെടുന്നതാണ്. ഗവേഷണാദികൾക്ക് ഏകാഗ്രതയുണ്ടാവും. ഗ്രന്ഥരചനയിലെ തടസ്സങ്ങൾ നീങ്ങാം. പ്രണയികൾ വിവാഹ തീരുമാനവുമായി മുന്നോട്ടു പോകുന്നതാണ്. കുടുംബ സംതൃപ്തി കുറയില്ല.
/indian-express-malayalam/media/media_files/2025/12/05/december-rohini-ga-03-2025-12-05-11-32-18.jpg)
മകയിരം
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യം തുടരുകയാണ്. അതിനാൽ സുഗമമായിട്ടുള്ള കാര്യങ്ങൾ ദുർഗമമാവും. ആത്മവിശ്വാസം കുറയുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ നല്ല കരുതൽ ആവശ്യമായിട്ടുണ്ട്. വിദ്യാർത്ഥികളെ ആലസ്യം പിടികൂടാം. സഹോദരരുമായി സ്വത്തുതർക്കം ഉണ്ടാവാനിടയുണ്ട്. തെരഞ്ഞെടുപ്പികളിൽ നല്ലോണം വിയർക്കേണ്ടിവരും.
/indian-express-malayalam/media/media_files/2025/12/05/december-rohini-ga-04-2025-12-05-11-32-18.jpg)
മകയിരം
തൊഴിൽ തേടുന്നവർക്ക് ദൂരസ്ഥലത്ത് ജോലി ലഭിച്ചേക്കാം. അവിടെ സൗഹൃദാന്തരീക്ഷം ഉണ്ടാവണമെന്നില്ല. കമ്മീഷൻ / ഏജൻസി വ്യാപാരത്തിലൂടെ കുറച്ചൊക്കെ നേട്ടങ്ങൾ വരും. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുന്നതാണ്. വസ്തു കച്ചവടത്തിൽ അധികം പ്രതീക്ഷ വേണ്ടതില്ല. മാനസികാരോഗ്യവും ദേഹാരോഗ്യവും ഏറിയും കുറഞ്ഞുമിരിക്കും.
/indian-express-malayalam/media/media_files/2025/12/05/december-rohini-ga-05-2025-12-05-11-32-18.jpg)
തിരുവാതിര
ആത്മവിശ്വാസമുണ്ടാവും. വാക്കിലും കർമ്മങ്ങളിലും അക്കാര്യം പ്രതിഫലിക്കുന്നതാണ്. പാരമ്പര്യത്തെ തള്ളിപ്പറയില്ല. എന്നാൽ പരിഷ്ക്കാരങ്ങളെ ഇഷ്ടപ്പെടുന്നതാണ്. വിപണന മേഖലയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതാണ്. ബിസിനസ്സ് യാത്രകൾ ഗുണകരമാവും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉയർച്ച പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/12/05/december-rohini-ga-06-2025-12-05-11-32-18.jpg)
തിരുവാതിര
പ്രണയാഭ്യർത്ഥനയ്ക്ക് ചെവികൊടുക്കുന്നതായിരിക്കും. സഹപ്രവർത്തകരുടെ സഹകരണം വേണ്ടുവോളം കിട്ടും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യസാധ്യത്തിനായി അലച്ചിൽ കൂടാം. ചെലവ് നിയന്ത്രിക്കാൻ ക്ലേശിക്കുന്നതാണ്. ദാമ്പത്യത്തിൽ സ്വസ്ഥ്യത കുറയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us