/indian-express-malayalam/media/media_files/2025/12/06/december-punartham-ga-01-2025-12-06-11-39-31.jpg)
പുണർതം
തടസ്സങ്ങൾ മറികടന്ന് പുതിയ കാര്യങ്ങൾ തുടങ്ങാനായേക്കും. നിലവിലെ തൊഴിൽ മേഖല പുഷ്ടിപ്പെടുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നം പൂവണിയും. വ്യക്തിബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കാൻ കരുതലുണ്ടാവും. വസ്തുവിൽക്കാൻ / വാങ്ങാൻ സാധിക്കുന്നതാണ്. പൊതുപ്രവർത്തകർക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയും.
/indian-express-malayalam/media/media_files/2025/12/06/december-punartham-ga-02-2025-12-06-11-39-31.jpg)
പുണർതം
വിദ്യാർത്ഥികൾ കലാമത്സരത്തിന് നേരം കണ്ടെത്തും. അയൽ വഴക്കുകൾ പരിഹൃതമാവും. ഊഹക്കച്ചവടം/ ചിട്ടി/ നറുക്കെടുപ്പ് മുതലായവയിൽ നിന്നും ധനലാഭം വന്നെത്തുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ അലച്ചിലേറാനിടയുണ്ട്. അകത്തും പുറത്തും ചില സമ്മർദ്ദങ്ങൾ വരാം. അനുരാഗത്തിൽ ശൈഥില്യത്തിന് സാധ്യത കാണുന്നു. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങൾ ഫലവത്തായേക്കില്ല.
/indian-express-malayalam/media/media_files/2025/12/06/december-punartham-ga-03-2025-12-06-11-39-31.jpg)
പൂയം
നക്ഷത്രാധിപനായ ശനി വീണ്ടും നേർഗതിയായി സഞ്ചരിക്കുന്നത് ആശ്വാസമാണ്. ആലസ്യം മാറി ഉന്മേഷം ഉടലെടുക്കും. വ്യാപാരത്തിൽ ഉയർച്ചയുണ്ടാവും. പങ്കുകച്ചവടം കൊണ്ട് കരുതിയ വളർച്ച ഉണ്ടായേക്കില്ല. വ്യാഴം പന്ത്രണ്ടിലേക്ക് മടങ്ങുകയാൽ നല്ലകാര്യങ്ങളിൽ ചെലവേർപ്പെടും. മകൻ്റെ പഠനം/ ജോലി സംബന്ധിച്ച് ചില ഉൽക്കണ്ഠകൾ ഉയരും. കൂട്ടുകാരുടെ ഇടപെടലുകൾ അതൃപ്തിക്ക് കാരണമായേക്കും.
/indian-express-malayalam/media/media_files/2025/12/06/december-punartham-ga-04-2025-12-06-11-39-31.jpg)
പൂയം
മാസത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിൽരംഗം കൂടുതൽ മെച്ചപ്പെടും. വസ്തുവാങ്ങുന്നതിന്ന് സാധ്യത കാണുന്നു. സദസ്സുകളിലും സംഘടനകളിലും ശോഭിക്കാനവസരം ഉണ്ടാവും. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം വന്നെത്തുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാൻ സാഹചര്യം ഒരുങ്ങും.
/indian-express-malayalam/media/media_files/2025/12/06/december-punartham-ga-05-2025-12-06-11-39-31.jpg)
ആയില്യം
നക്ഷത്രാധിപനായ ബുധൻ വക്രഗതിയായി സഞ്ചരിക്കുന്നു. അദിത്യൻ, അഞ്ചിലും ആറിലുമാണ്. ചിന്താപരത ഏറും. ഒരുകാര്യത്തിലും വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരുകയില്ല. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി വൈകുന്നതാണ്. പരാശ്രയത്വമുണ്ടാവുന്നതാണ്. അഷ്ടമരാഹു ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാക്കാം. വരവിനെക്കാൾ ചെലവധികരിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/12/06/december-punartham-ga-06-2025-12-06-11-39-31.jpg)
ആയില്യം
വ്യാഴം പന്ത്രണ്ടിൽ വക്രസഞ്ചാരം തുടരുന്നതിനാൽ ജീവകാരുണ്യം, പൂജാകർമ്മങ്ങൾ, ക്ഷേത്രോത്സവം മുതലായവക്കായി വ്യയം വന്നുചേരും. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഗുണകരമാവും. തൊഴിലിടത്തിൽ ശോഭിക്കുന്നതാണ്. കരാർ ജോലികൾ നീട്ടിക്കിട്ടാം. മേലധികാരികൾ പ്രോൽസാഹിപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us