/indian-express-malayalam/media/media_files/2025/12/15/december-revathy-ga-01-2025-12-15-12-17-48.jpg)
പൂരൂരുട്ടാതി
ജന്മനക്ഷത്രത്തിൽ നിന്നും രാഹു മാറുന്നത് ആശ്വാസമാണ്. എന്നാൽ ശനി ജന്മനക്ഷത്രത്തിൽ തുടരുന്നുമുണ്ട്. ഊർജ്ജസ്വലത കുറയുന്നതായി തോന്നാം. സഹജമായ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല. പ്രകോപനങ്ങളിൽ വീണുപോകരുത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. സ്വത്ത് തർക്കങ്ങൾ വളരാതിരിക്കാൻ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/12/15/december-revathy-ga-02-2025-12-15-12-17-48.jpg)
പൂരൂരുട്ടാതി
വിദേശത്ത് കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവും. ആശയ വിനിമയശേഷി ശ്രദ്ധിക്കപ്പെടുന്നതാണ്. ഗൃഹനിർമ്മാണ കാര്യത്തിൽ കുടുംബത്തിൽ ഏകോപനം സാധ്യമായേക്കില്ല. വയോജനങ്ങളുടെ പരിരക്ഷണത്തിൽ ശ്രദ്ധയുണ്ടാവണം. ഒരു കൈകൊണ്ട് തല്ലുമ്പോൾ മറുകൈകൊണ്ട് തലോടുന്ന പ്രകൃതിനിയമം ഓർമ്മയിൽ വരും.
/indian-express-malayalam/media/media_files/2025/12/15/december-revathy-ga-03-2025-12-15-12-17-48.jpg)
ഉത്രട്ടാതി
തെറ്റെന്ന് ബോധ്യമാണെങ്കിലും അതിൽ നിന്നും പിൻവലിയാൻ കഴിയാത്ത സ്ഥിതിയുണ്ടാവും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനെക്കാൾ നിലവിലുള്ളവ നന്നായി കൊണ്ടുനടത്തുന്നതിലാവണം ശ്രദ്ധ. ഗൃഹത്തിൽ സാമാന്യമായി സമാധാനം പുലരുന്നതായിരിക്കും. സർക്കാർ കാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങിയേക്കും.
/indian-express-malayalam/media/media_files/2025/12/15/december-revathy-ga-04-2025-12-15-12-17-48.jpg)
ഉത്രട്ടാതി
മുൻവിധികൾ പലപ്പോഴും നിയാമകമാവാം. സംരംഭങ്ങളിൽ നിന്നുള്ള ധനവരവ് മോശമാവാനിടയില്ല. ഗവേഷകർക്ക് മൗലികമായിട്ടുള്ള കണ്ടെത്തലുകൾ പ്രശസ്തി നേടിത്തരും. മത്സരങ്ങളിൽ ഭാഗ്യപരീക്ഷണം നടത്തുന്നവർ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/12/15/december-revathy-ga-05-2025-12-15-12-17-48.jpg)
രേവതി
ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റും. കഠിനാധ്വാനശീലം മേലധികാരികളുടെ കണ്ണുതുറപ്പിക്കാം. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം കിട്ടാനുള്ള സാഹചര്യം ഉണ്ടാവും. പൈതൃകത്തിൽ അഭിമാനിക്കാവുന്ന സാഹചര്യം ഉടലെടുക്കും. ഉപജാപങ്ങളിൽ കരുതലുണ്ടാവണം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ദഹനക്കേട്, വാതശല്യം എന്നിവ ഉപദ്രവിച്ചേക്കാം. പുതുവാഹനം വാങ്ങുവാൻ തീരുമാനിക്കും.
/indian-express-malayalam/media/media_files/2025/12/15/december-revathy-ga-06-2025-12-15-12-17-48.jpg)
രേവതി
രാഷ്ട്രീയ നേതൃത്വവുമായുണ്ടായിരുന്ന ഭിന്നത നീങ്ങും. പൂർവ്വകാലത്തിലെ ബന്ധം വീണ്ടും തളിർക്കാനിടയുണ്ട്. നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ശ്രദ്ധ ചെലുത്തണം. ബൗദ്ധിക പ്രവർത്തനങ്ങൾക്കും നേരം കണ്ടെത്തും. ദൈവിക സമർപ്പണങ്ങളിൽ വർദ്ധിത ശുഷ്കാന്തി പുലർത്തുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us