/indian-express-malayalam/media/media_files/2025/12/12/december-moolam-ga-01-2025-12-12-10-31-15.jpg)
മൂലം
പന്ത്രണ്ടിലും ജന്മരാശിയിലുമായി ആദിത്യൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് പിരിമുറുക്കം സൃഷ്ടിക്കാം. കണ്ടകശ്ശനിക്കാലവുമാണ്. മൂന്നിലെ രാഹുവും ഏഴിലേക്ക് വരുന്ന വ്യാഴവും അനുകൂല ഫലങ്ങൾക്ക് കാരണമാകും. തൊഴിലിടത്തിൽ തടസ്സങ്ങൾ അനുഭവപ്പെട്ടാലും അഭിവൃദ്ധി പ്രതീക്ഷിക്കാം. ഒപ്പമുള്ളവരുടെ സഹകരണം ആത്മാർത്ഥമാവും.
/indian-express-malayalam/media/media_files/2025/12/12/december-moolam-ga-02-2025-12-12-10-31-15.jpg)
മൂലം
ആരോഗ്യപ്രശ്നങ്ങൾ വരാനിടയുണ്ട്. എന്നാൽ കൃത്യമായ ചികിൽസയിലൂടെ പരിഹരിക്കാനുമാവുന്നതാണ്. കുടുംബത്തിൽ അലോസരങ്ങൾ ഉയരാം. അവയ്ക്ക് സംയമനപൂർവ്വം ഉത്തരം കണ്ടെത്തുന്നതിന് കഴിഞ്ഞേക്കും. കൂടുതൽ കടം വാങ്ങാതിരിക്കാൻ കരുതലുണ്ടാവണം. ദൈവിക സമർപ്പണങ്ങൾക്കായി ജന്മനാട്ടിലേക്ക് പോയി വരും.
/indian-express-malayalam/media/media_files/2025/12/12/december-moolam-ga-03-2025-12-12-10-31-15.jpg)
പൂരാടം
ആദിത്യനും ചൊവ്വയും ശനിയും ഗോചരാൽ അനിഷ്ടസ്ഥാനങ്ങളിൽ തുടരുകയാൽ സ്വന്തം കഴിവുകൾ തിരിച്ചറിയാനാവാത്ത സ്ഥിതിയുണ്ടാവും. ആലസ്യം സഹയാത്രികനായേക്കും. പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തേണ്ടി വരുന്നതാണ്. അധികാരികൾ ശത്രുപക്ഷത്തെ പിന്തുണച്ചേക്കും. രോഗഗ്രസ്തർക്ക് പ്രതിരോധശേഷി ഉയരാൻ കുറച്ചുകൂടി മരുന്നുകഴിക്കേണ്ടതായി വരുന്നതാണ്.
/indian-express-malayalam/media/media_files/2025/12/12/december-moolam-ga-04-2025-12-12-10-31-15.jpg)
പൂരാടം
ഇഷ്ടവ്യക്തികളുമായി അകാരണമായ പിണക്കത്തിന് സാധ്യത കാണുന്നു. ഗവേഷണത്തിൽ കൂടുതൽ വിവരശേഖരണം ആവശ്യമാവുന്ന സാഹചര്യം ഉടലെടുക്കും. ചില അപ്രതീക്ഷിത സഹായങ്ങളും ലഭ്യമായേക്കും. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പരിഹൃതമാവുന്നതാണ്. തീർത്ഥാടനയോഗമുണ്ട്. നവരാംഭങ്ങൾക്ക് അണിയറ ഒരുക്കം നടത്താം.
/indian-express-malayalam/media/media_files/2025/12/12/december-moolam-ga-05-2025-12-12-10-31-15.jpg)
ഉത്രാടം
ധനുക്കൂറുകാർക്ക് കാര്യനിർവഹണത്തിൽ ഉത്സാഹം കുറയാം. മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമാവില്ല. തൊഴിലിടത്തിൽ വിയോജിപ്പുകൾ തുടരും. ചിലരുടെ പിന്തുണ സ്വീകരിക്കണോ എന്നതിൽ സന്ദേഹം ഭവിക്കും. മകരക്കൂറുകാർക്ക് മാസാദ്യ പകുതി ഗുണകരമാവുന്നതാണ്.
/indian-express-malayalam/media/media_files/2025/12/12/december-moolam-ga-06-2025-12-12-10-31-15.jpg)
ഉത്രാടം
ബിസിനസ്സിൽ വരുമാനം അധികരിക്കും. പുതുകാര്യങ്ങൾക്കായി സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. ഭൂമി വ്യവഹാരത്തിൽ വിജയം വരാം. രണ്ടാം പകുതിയിൽ വ്യയാധിക്യം ഉണ്ടാവും. ബിസിനസ്സ് യാത്രകൾ കൂടും. എന്നാൽ അതിനൊത്ത നേട്ടങ്ങൾ അനുഭവത്തിൽ വരണമെന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us