/indian-express-malayalam/media/media_files/2025/12/08/december-makam-ga-01-2025-12-08-11-15-55.jpg)
മകം
പാപഗ്രഹങ്ങൾ അനുകൂല ഭാവത്തിലല്ല. തന്മൂലം മനസ്സുഖം കുറയാം. ദേഹാരോഗ്യവും മോശമാവും. വൈദ്യസഹായം വേണ്ടിവരാം. തൊഴിലിൽ ഉയരാനും നിലവിലെ സ്ഥിതി തുടരാനും അത്യദ്ധ്വാനം ആവശ്യമാണ്. സഹായ വാഗ്ദാനങ്ങൾ ജലരേഖകളായേക്കും. പണമെടപാടുകളിൽ ജാഗ്രത പുലർത്തണം. അവയുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും.
/indian-express-malayalam/media/media_files/2025/12/08/december-makam-ga-02-2025-12-08-11-15-55.jpg)
മകം
വ്യാഴം പതിനൊന്നിലേക്ക് പ്രവേശിക്കുകയാൽ തടസ്സങ്ങൾ താനേ ഒഴിയാനുമിടയുണ്ട്. അർഹത അംഗീകരിക്കപ്പെടും. ഏജൻസികളിൽ പുഷ്ടിപ്പെടുന്നതാണ്. ശ്രമിക്കുന്ന പക്ഷം വായ്പകൾ തരപ്പെടും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ സാധിക്കാനാവും. ജ്യേഷ്ഠസഹോദരൻ്റെ പിന്തുണ ലഭിക്കുന്നതാണ്. ആത്മീയ കാര്യങ്ങൾ മുടക്കമില്ലാതെ നടന്നുകിട്ടും.
/indian-express-malayalam/media/media_files/2025/12/08/december-makam-ga-03-2025-12-08-11-15-55.jpg)
പൂരം
പോരാട്ടവീര്യം പുലർത്തേണ്ട കാലമാണ്. ചെറിയ നേട്ടങ്ങൾക്ക് പോലും, ചിലപ്പോൾ ദൈനന്ദിന കാര്യങ്ങൾക്ക് പോലും അതാവശ്യമാവും. ചൊവ്വയും ആദിത്യനും നാലിലും അഞ്ചിലുമായി സഞ്ചരിക്കുന്നതിനാൽ ഗാർഹിക കാര്യങ്ങൾ, മക്കളുടെ പഠനം, ജോലി എന്നിവയിൽ പിരിമുറുക്കം അനുഭവപ്പെടും. പുതിയ ജോലി തേടുന്നവർക്ക് പരിശ്രമം തുടരേണ്ടി വരുന്നതാണ്.
/indian-express-malayalam/media/media_files/2025/12/08/december-makam-ga-04-2025-12-08-11-15-55.jpg)
പൂരം
ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കണമെന്നില്ല. വ്യാഴം വീണ്ടും പതിനൊന്നിലേക്ക് പ്രവേശിക്കുകയാൻ ധനകാര്യങ്ങളിൽ അല്പം ആശ്വാസത്തിന് വകയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടാം. ദൈവിക സമർപ്പണങ്ങൾ നടന്നുകിട്ടിയേക്കും. ജീവിതത്തിൽ ആശയും പ്രതീക്ഷയും നിലനിർത്തുന്ന നല്ല കാര്യങ്ങൾ വന്നെത്തും.
/indian-express-malayalam/media/media_files/2025/12/08/december-makam-ga-05-2025-12-08-11-15-55.jpg)
ഉത്രം
ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർ ക്ഷോഭം നിയന്ത്രിക്കാൻ ക്ളേശിക്കും. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയേണ്ടതുണ്ട്. ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ പോലും പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല. ഉദ്യോഗസ്ഥരുടെ പ്രയത്നം മേലധികാരികൾ കണ്ടില്ലെന്ന് നടിക്കും. ഇടക്കിടെ കൈവരുന്ന അല്പലാഭങ്ങളും സന്തോഷങ്ങളുമാവും പ്രതീക്ഷ നിലനിർത്തുന്നത്.
/indian-express-malayalam/media/media_files/2025/12/08/december-makam-ga-06-2025-12-08-11-15-55.jpg)
ഉത്രം
കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് പിരിമുറുക്കം ഏറിയും കുറഞ്ഞും അനുഭവപ്പെടും. മാസത്തിൻ്റെ ആദ്യപകുതിയിൽ സ്വന്തം തൊഴിലിൽ വളർച്ചയുണ്ടാവുന്നതാണ്. ഗവൺമെൻ്റിൽ നിന്നും കിട്ടേണ്ട അനുമതി ലഭിക്കുന്നതായിരിക്കും. ആത്മവിശ്വാസം ഉയരുന്നതാണ്. പ്രണയത്തിൽ നിന്നും ആഹ്ളാദം കൈവരും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മർദ്ദമേറുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us