/indian-express-malayalam/media/media_files/2025/12/09/december-atham-ga-01-2025-12-09-12-08-57.jpg)
അത്തം
ഡിസംബർ മാസത്തിൻ്റെ ആദ്യപകുതിക്കാവും മികവ് കൂടുതൽ. പല കാര്യങ്ങളും ഉദ്ദേശിച്ചതിനെക്കാൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ആത്മസംതൃപ്തിയുണ്ടാവുന്നതാണ്. സാഹിത്യം, കല മുതലായവയിൽ അഭിരമിക്കും. കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. തൊഴിലിടത്തിൽ സ്വച്ഛത കൈവരും. നവസംരംഭങ്ങൾക്ക് അനുമതി കിട്ടുന്നതാണ്.
/indian-express-malayalam/media/media_files/2025/12/09/december-atham-ga-02-2025-12-09-12-08-57.jpg)
അത്തം
സാമ്പത്തികമായി മെച്ചപ്പെടും. വായ്പകളുടെ തിരിച്ചടവ് സാധ്യമാകും. വ്യക്തിബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കാനായേക്കും. രണ്ടാം പകുതിയിൽ ചൊവ്വയും ആദിത്യനും നാലിൽ സഞ്ചരിക്കുകയാൽ ഗൃഹസമാധാനം കുറയും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത ആവശ്യമാണ്. പൊതുപ്രവർത്തകർ ആരോപണങ്ങളെ നേരിട്ടേക്കും.
/indian-express-malayalam/media/media_files/2025/12/09/december-atham-ga-03-2025-12-09-12-08-57.jpg)
ചിത്തിര
കന്നിക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യപകുതിയും തുലാക്കൂറുകാർക്ക് രണ്ടാം പകുതിയും ശോഭനമാവും. നേട്ടങ്ങളിൽ തൊഴിൽ മേഖലയുടെ വളർച്ച പ്രധാനമാണ്. വിപണിയിൽ ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡുകളുടെ വിൽപ്പനാവകാശം കൈവരുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതല/ വേതന വർദ്ധന സാധ്യമാവുന്നതാണ്.
/indian-express-malayalam/media/media_files/2025/12/09/december-atham-ga-04-2025-12-09-12-08-57.jpg)
ചിത്തിര
പെൻഷൻ പറ്റി പിരിഞ്ഞവർക്ക് കിട്ടേണ്ട അവകാശങ്ങൾ കിട്ടാം. തൊഴിൽ സംബന്ധിച്ചുള്ള അഭിമുഖങ്ങളിൽ ശോഭിക്കുവാനാവും. രാഷ്ട്രീയത്തിൽ മേൽക്കോയ്മ നേടിയേക്കും. കോട്ടങ്ങളിൽ പ്രധാനം സാമ്പത്തിക വ്യയം കൂടുമെന്നതാണ്. ഉറ്റവരുമായി നിസ്സാരകാര്യങ്ങളുടെ പിടിവാശിയാൽ പിണക്കമേർപ്പെടാം. ഗൃഹസമാധാനം കുറയാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/12/09/december-atham-ga-05-2025-12-09-12-08-57.jpg)
ചോതി
ആത്മാർത്ഥമായി പ്രയത്നിച്ചാലും മനസ്സംതൃപ്തി ഉണ്ടാവണമെന്നില്ല. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ കിണഞ്ഞു ശ്രമിക്കുന്നതാണ്. സാങ്കേതികമായ അറിവുകൾ നേടും. ഒരു കാര്യം തന്നെ മധുരമായും പരുക്കനായും അവതരിപ്പിക്കാൻ സാധിച്ചേക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. പുതുതലമുറയുമായി പൊരുത്തപ്പെടാൻ വിഷമിച്ചേക്കും.
/indian-express-malayalam/media/media_files/2025/12/09/december-atham-ga-06-2025-12-09-12-08-57.jpg)
ചോതി
വ്യാപാരരംഗത്തുള്ളവർ കിടമത്സരങ്ങളെ മറികടക്കും. നൂതന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രാവർത്തികമാക്കും. ബന്ധുക്കളിൽ നിന്നും താത്കാലിക ഇഷ്ടക്കേടുണ്ടാവാൻ സാധത്യയുണ്ട്. ഇ.എൻ.ടി രോഗങ്ങൾ ഉപദ്രവിക്കാം. നവീനഗൃഹോപകരണങ്ങൾ വാങ്ങിക്കാനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us