/indian-express-malayalam/media/media_files/2025/12/04/december-ashwathy-ga-01-2025-12-04-11-28-34.jpg)
അശ്വതി
എട്ട്, ഒമ്പത് രാശികളിൽ ആദിത്യനും ചൊവ്വയും, പത്രണ്ടിൽ ശനിയും നാലിലും മൂന്നിലും ആയി വ്യാഴവും സഞ്ചരിക്കുകയാൽ അനായാസമായി ഒന്നും നേടാനാവില്ല. ദൃഢനിശ്ചയം, കഠിനാധ്വാനം ഇവയാൽ മാത്രമേ ലഘുവായ നേട്ടങ്ങൾ പോലും കൈവരികയുള്ളൂ. അധികാരികൾ പ്രതികൂലരായേക്കാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിച്ചേക്കില്ല. സഹപ്രവർത്തകരുടെ സഹകരണം സ്ഥായിയായേക്കില്ല.
/indian-express-malayalam/media/media_files/2025/12/04/december-ashwathy-ga-02-2025-12-04-11-28-34.jpg)
അശ്വതി
രാഹു പതിനൊന്നിലുള്ളതിനാൽ വളഞ്ഞ വഴികൾ നേട്ടത്തിനും ധനലാഭത്തിനുമായി പ്രയോജനപ്പെടുത്തും. കുടുംബ ജീവിതത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്താം. പ്രണയം പുഷ്കലമാവുന്നതാണ്. വീടുപണിക്കുള്ള ആലോചന തത്കാലം മാറ്റിവെച്ചേക്കും. സാങ്കേതികമായ അറിവുകൾ പ്രയോജനപ്പെടുത്തും.
/indian-express-malayalam/media/media_files/2025/12/04/december-ashwathy-ga-03-2025-12-04-11-28-34.jpg)
ഭരണി
ആദിത്യൻ എട്ടിലും ഒമ്പതിലും സഞ്ചരിക്കുകയാൽ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി കുറയും. പൊതുപ്രവർത്തകർ തടസ്സങ്ങളെ നേരിടുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. നക്ഷത്രാധിപനായ ശുക്രന് മൗഢ്യം വരികയാൽ ആത്മഗ്ളാനി ഏർപ്പെടുന്നതാണ്. ആലോചനകൾ ശിഥിലമാവും.
/indian-express-malayalam/media/media_files/2025/12/04/december-ashwathy-ga-04-2025-12-04-11-28-34.jpg)
ഭരണി
രാഹു പതിനൊന്നിൽ തുടരുകയാൽ രഹസ്യമാർഗത്തിലൂടെ ധനം വന്നെത്തും. സുഖഭോഗങ്ങൾ അനുഭവിക്കും. സുഹൃത്തുക്കൾക്കൊപ്പം ഇഷ്ടപ്പെട്ട രീതിയിൽ യാത്രകൾ നടത്താനിടയുണ്ട്. വ്യാപാരത്തിൽ നിന്നും ആദായമുയരുന്നതാണ്. എന്നാൽ പങ്കാളിത്ത കച്ചവടം ഗുണകരമാവില്ല. ദാമ്പത്യത്തെ ശൈത്യം ബാധിച്ചേക്കാം. എന്നാൽ അല്പസന്തോഷങ്ങൾ കുറയുകയുമില്ല.
/indian-express-malayalam/media/media_files/2025/12/04/december-ashwathy-ga-05-2025-12-04-11-28-34.jpg)
കാർത്തിക
സാധാരണമായിട്ടുള്ള കാര്യങ്ങൾ നടന്നുകിട്ടുന്ന കാലഘട്ടമാണ്. വ്യാപാരത്തിൽ നിന്നും പതിവായി ലഭിക്കുന്ന വരുമാനം പ്രതീക്ഷിക്കാം. സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് അർഹമായ അവസരങ്ങൾ കൈവരുന്നതാണ്. സംഭാഷണം യുക്തിസഹമാവുകയാൽ ശ്രോതാക്കളെ തൃപ്തിപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത കുറയില്ല.
/indian-express-malayalam/media/media_files/2025/12/04/december-ashwathy-ga-06-2025-12-04-11-28-34.jpg)
കാർത്തിക
പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണ കിട്ടുന്നതാണ്. എന്നാൽ നവീന കാര്യങ്ങൾ തുടങ്ങുന്നതിന് പലതരം തടസ്സങ്ങൾ വരുന്നതാണ്. അനുമതി രേഖകൾ കിട്ടാൻ കടമ്പകൾ ഉണ്ടായിരിക്കും. ചെറുപ്പക്കാർ കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചെലവ് നിയന്ത്രിക്കാൻ കഴിയാതെ വന്നേക്കും. ഭൂമിവില്പന അവസാന നിമിഷം റദ്ദ് ചെയ്യപ്പെടുന്നതിന് സാധ്യത കാണുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us