Horoscope Today 17 April 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

‘എങ്ങനെയാണു ജ്യോതിശാസ്ത്രം പ്രവർത്തിക്കുന്നത്’ എന്നത്  സ്ഥിരം കേൾക്കുന്നൊരു ചോദ്യമാണ്. ജ്യോതിഷികളാണ് പ്രവർത്തിക്കുന്നത് എന്നതാണ് എൻ്റെ ഉത്തരം. ജ്യോതിശാസ്‌ത്ര൦ പരിവർത്തനമില്ലാത്ത ശാസ്ത്രം എന്നതിനേക്കാളുപരി വ്യാഖ്യാനാത്മകമായ കലയാണ്. ജ്യോതിശാസ്ത്രം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനേക്കാളുപരി,  പ്രപഞ്ചത്തിന്റെ അർത്ഥത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും അതെന്ത് പറഞ്ഞു തരുന്നു എന്നതിലാണ് പ്രാധാന്യം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ നൂതനമായ പാടവങ്ങളുടെയും കഴിവുകളെയും കൂടുതൽ ഉപയോഗപ്പെടുത്താനുള്ള സമയമെത്തിയിരിക്കുകയാണ്. സൂര്യനും ശുക്രനും തമ്മിലുള്ള നിലവിലെ ബന്ധം വെച്ച് നിങ്ങൾക്ക് താമസിക്കാതെ തന്നെ അപ്രതീക്ഷിതമായ ഭാഗ്യം വന്നു ചേരുകയോ അല്ലെങ്കിൽ വരുമാനത്തിൽ വർദ്ധനവ് വരികയോ ചെയ്യാം. ഈ ഭാഗ്യത്തിനായി നിങ്ങൾ അവസാനമില്ലാതെ നിങ്ങളുടെ ആനന്ദിപ്പിക്കാനുള്ള കഴിവിനെ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളെ തടസ്സപെടുത്താനോ നിങ്ങളുടെ ആഗ്രഹങ്ങളെ ധിക്കരിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് ഒരവസാന മുന്നറിയിപ്പ് നൽകേണ്ട ആവശ്യമില്ല. പകരം മറ്റുള്ളവരെ അവരുടെ വഴിക്ക് വിടണം എന്ന കാര്യം നിങ്ങൾ മനസിലാക്കേണ്ട ഒരു നിമിഷമാണിത്. താല്കാലികമായിട്ടാണെങ്കിലും നിങ്ങളുടെ ഒരാഗ്രഹത്തെ നിങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വരും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വർഷത്തിലെ ചില സമയങ്ങൾ രൂക്ഷതയില്ലാത്തതായിരിക്കും. മറ്റുള്ളവ ആവേശമുണർത്തുന്നതും അതു പോലെ തന്നെ ആഘാതമേല്‍പ്പിക്കുന്നവയുമായിരിക്കും. നിങ്ങളുടെ സൗര ചാർട്ട് ഇപ്പോഴും രൂക്ഷതയില്ലാത്ത ഘട്ടത്തിലൂടെ കടന്നു പോകുകയാണ്, അതിനാൽ ജീവിതം പൊതുവെ അപ്രചോദിതമായിട്ട് തോന്നാം, അല്ലെങ്കിൽ ഇത് വിശ്രമത്തിനുള്ള സമയമായിരിക്കാം. നിങ്ങൾക്ക് നിങ്ങളുടെ ഊർജ്ജത്തെ പുതിയ മേഖലകളിലേക്ക് കൊണ്ടു പോകാം, പുതിയതും ഇതു വരെ പരീക്ഷിക്കാത്തതുമായ കാര്യങ്ങൾ പരീക്ഷിക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളിപ്പോൾ മറ്റൊരു സർഗ്ഗമാത്മക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നിങ്ങൾ പെട്ടെന്ന് എല്ലാം കലയ്ക്ക് വേണ്ടി ത്യജിക്കുമെന്നല്ല ഇത് അർത്ഥമാക്കുന്നത്, മറിച്ച് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും നിങ്ങളുടെ രസകരമായതും, നൈസര്‍ഗ്ഗികമായതുമായ സ്വഭാവം കൊണ്ടുവ രുമെന്നാണ്. നിങ്ങളുടെ നൂതനമായ പാടവം വഴി നിങ്ങൾ കൂടുതൽ പണം നേടുക വരെ ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീടും ഔദ്യോഗിക കാര്യങ്ങളും എങ്ങനെയോ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ളൊരു സാധ്യത ഉണ്ടാകാം. അല്ലെങ്കിൽ ഒരുപക്ഷേ ഗാർഹിക ഉത്തരവാദിത്വങ്ങൾ ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ പ്രാധാന്യം നേടുന്നുണ്ടാകാം. ഇതിലേത് തന്നെ സത്യമായാലും, മുന്നിട്ട് നിൽക്കുന്ന ഒരു ഗുണം എന്തെന്നാൽ നിങ്ങളുടെ അനന്തമായ മനം കവരുന്ന സ്വഭാവമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചെറിയ യാത്രകൾ അജണ്ടയിലുണ്ട്. നിങ്ങളെ വീട്ടിൽ നിന്നും അകലെ വിളിക്കപെടുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, അതിനു നിങ്ങളുടെ പൂർവ്വകാലവുമായി ഇതിന് ബന്ധമുണ്ടാകാം. അവസരോചിതമായ ഏറ്റുമുട്ടലുകൾ ഒരുപക്ഷേ പ്രതീക്ഷിച്ചതിനേക്കാൾ തീവ്രമാകാം, അതു പോലെ തന്നെ നിഗൂഢവും,  രഹസ്യമായതും  അല്ലെങ്കിൽ മനസിലാകാത്തതുമായിരിക്കാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

അപ്രസക്തമായ തോന്നലെന്നതിനേക്കാൾ ഉപരി, ഗൃഹാതുരത്വം എന്നത് സകാരാത്മകമായ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കുന്നൊരു കാര്യമാണ്. നിങ്ങളുടെ പൂർവ്വകാലവുമായി ബന്ധപ്പെട്ടൊരു സ്ഥലത്തു പോയാൽ നിലവിലെ അപൂര്‍ണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഒരുപാട് നാളായി കാണാത്തൊരു വ്യക്തിയാകാം ആ കോഡ് നിങ്ങൾക്ക് വേണ്ടി തകർക്കാൻ പോകുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വർഷത്തിലെ ഈ സമയം പൊതുവേ സഹായകരമാണ്, എന്നാൽ അത്ര വ്യക്തമായ വിധത്തിലല്ല എന്നു മാത്രം. നിങ്ങൾ മുൻകൈയെടുത്ത് നിങ്ങളുടെ ഭാവിയിലേക്ക് വേണ്ടിയുള്ള പുതിയ വഴികൾ കണ്ടെത്തി, ഭാവിയിലെ നിങ്ങളുടെ  വ്യക്തിപരവും ഔദ്യോഗികവുമായ വിജയത്തിന് മാർഗം സൃഷ്ടിക്കുക. തൊഴിലിടത്തിൽ,  വ്യക്തിബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കാൻ നിങ്ങൾ ശ്രദ്ധിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യാഴഗ്രഹം ഈ നിമിഷത്തിൽ വൈകാരികമായൊരു തലത്തിലാണ് നിലകൊള്ളുന്നത്, നിങ്ങളുടെ നിർണയങ്ങൾ എന്തുകൊണ്ട് വ്യക്തിപരമായ പരിഗണനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നതിന് ഇതൊരു വിശദീകരണമാണ്‌. ഇതൊക്കെയാണെങ്കിലും ഇന്ന് നിങ്ങൾ ബിസിനസ് മനസോടു കൂടെ നിലനിൽക്കുക. പ്രണയത്തിൽ, നിങ്ങൾക്കിപ്പോഴും പാലങ്ങൾ പണിയേണ്ടതുണ്ടെന്ന് നിങ്ങളോർക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മാറിക്കൊണ്ടിരിക്കുന്ന ഗ്രഹനിലകൾക്ക് ഒരു പടി മുന്നിൽ നിന്നു കൊണ്ട് നിങ്ങളുടെ സാമൂഹിക കാര്യങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുക. നിങ്ങൾ പുറത്തു പോയി പുതിയ മനുഷ്യരുമായി ഇടപഴകാൻ തുടങ്ങിയാൽ നിങ്ങൾക്ക്  അപ്രതീക്ഷിതമായ വഴികളിലൂടെ നേട്ടങ്ങൾ ലഭിക്കും. അതു മാത്രല്ല അടുത്ത കുറച്ച് വർഷത്തേക്ക് പല നിമിഷങ്ങളിലായി പാരിതോഷികം ലഭിച്ചുകൊണ്ടേയിരിക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ പരമോന്നതമായ അവസ്ഥയിൽ നിൽക്കേണ്ടത് നിങ്ങളെ ആശ്രയിച്ചു നിൽക്കുന്ന ആളുകളുടെ കൂടെ ആവശ്യമാണ്. ഗ്രഹനിലയുടെ പ്രഭാവം കാരണം നിങ്ങളുടെ ശാരീരിക സ്വാസ്ഥ്യം നന്നായി നിൽക്കേണ്ട സമയമായതിനാൽ, തങ്ങിനിൽക്കുന്ന എല്ലാ പരാതികളും തീർപ്പാക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

എല്ലാം നിങ്ങളുടെ നിയന്ത്രണത്തിന് പുറത്താണെന്ന് തോന്നുന്ന ദിവസങ്ങളുണ്ടാകാം. എന്നാൽ, നിങ്ങൾ ചിന്തിച്ചു നോക്കിയാൽ മനസിലാകും, നിങ്ങളുടെ നിലവിലെ സാഹചര്യത്തെ ഇങ്ങനെയാക്കി തീർക്കാൻ നിങ്ങളൊരുപാട് കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്‌. ഈ ലളിതമായ കാര്യം നിങ്ങൾ മനസിലാക്കിയാൽ നിങ്ങൾ അതിനു വേണ്ടി പുതിയതായി എന്തെങ്കിലും ചെയ്യാൻ തയ്യാറാകും.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook