ഇന്നത്തെ ഗ്രഹനില സ്വപ്‌ന ജീവികള്‍ക്കും കാല്‍പ്പനികര്‍ക്കും സൃഷ്ടിപരമായ കഴിവുകള്‍ ഉള്ളവര്‍ക്കും വളരെ ഗുണകരമാണ്. തീര്‍ച്ചയായും നമ്മുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പൂര്‍ണമായും നമുക്ക് രക്ഷപ്പെടാന്‍ കഴിയില്ല. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ആദ്യവും തൊഴില്‍ പരമായ കാര്യങ്ങള്‍ പിന്നീടേയ്ക്കും വയ്ക്കുന്നവരെ നോക്കി ലോകം ചിരിക്കും.

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 20)

പങ്കാളികള്‍ ഇപ്പോഴും ശക്തരായ ഗ്രഹങ്ങളുടെ സ്വാധീനത്തിന്റെ കീഴിലാണ്. അതിനാല്‍ ഭാവിയില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ഒന്നോ രണ്ടോ ശരിയല്ലാത്ത വിമര്‍ശനങ്ങള്‍ക്ക് അവര്‍ നിങ്ങളെ വിധേയരാക്കിയേക്കാം. ഇതിനോട് ഏറ്റുമുട്ടാന്‍ നിങ്ങള്‍ ശക്തരായിരിക്കണം.

ഇടവം രാശി (ഏപ്രില്‍ 21-മെയ് 21)

വിശ്വാസ്യത കൊണ്ടും സ്ഥിരത കൊണ്ടും നിങ്ങള്‍ ശ്രദ്ധേയരാണ്. എങ്കിലും വളരെ അടുത്ത ചില പങ്കാളികളുമായുള്ള ഇടപാടുകളില്‍ കുറച്ചു കൂടി വഴക്കം കാട്ടുന്നതില്‍ തെറ്റില്ല. നാളെ മുതല്‍ നിങ്ങളുടെ കുടുംബ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം വരും. അതിനാല്‍ തയ്യാറായിരിക്കുക.

മിഥുനം രാശി (മെയ് 22-ജൂണ്‍ 21)

സാമൂഹ്യ തരംഗങ്ങള്‍ നിങ്ങള്‍ക്ക് ഗുണപരമാകും. എന്നാല്‍ നിങ്ങളുടെ സമയം ജോലി സംബന്ധവമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ മാറ്റി വയ്ക്കണം എന്ന തോന്നല്‍ നിങ്ങളില്‍ ഉണ്ടാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ കൂടുതല്‍ പ്രായോഗിക മനോഭാവം പുലര്‍ത്തണം. വാസ്തവത്തില്‍ അടുത്ത നാലു ദിവസത്തിനുള്ളില്‍ നിങ്ങള്‍ അത് ചെയ്യും.

കര്‍ക്കിടകം രാശി (ജൂണ്‍ 22-ജൂലൈ 23)

എന്തെങ്കിലും തരത്തിലുള്ള പ്രായോഗിക ചര്‍ച്ചകളോ കൂടിക്കാഴ്ചകളോ നിങ്ങള്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇന്നത്തെ രാശി വളരെ നല്ലതാണ്. ചന്ദ്രന്റെ സ്ഥാനം നിങ്ങള്‍ക്ക് അനുകൂലമാണ്. പ്രശ്‌ന പരിഹാരങ്ങള്‍ കണ്ടെത്താനാകും.

ചിങ്ങം രാശി (ജൂലൈ 24-ഓഗസ്റ്റ് 23)

വേഗത്തില്‍ നീങ്ങുന്ന ചാന്ദ്ര ചക്രം അനുസരിച്ച് നിങ്ങളുടെ സമയം ഇന്നും നാളെയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനായി എല്ലാ ബില്ലുകളും കടങ്ങളും വീട്ടുക. അല്ലെങ്കില്‍ അടുത്ത മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ കിട്ടാത്ത ഒരു അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തും.

കന്നി രാശി (ഓഗസ്റ്റ് 24-സെപ്റ്റംബര്‍ 23)

അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് അല്‍പ്പം പതര്‍ച്ചയും വൈകാരികമായി ചില പ്രശ്‌നങ്ങളും അനുഭവപ്പെട്ടേക്കാം. ഇത് പറയുന്നത് എന്തു കൊണ്ടാണെന്നാല്‍, പെട്ടെന്ന് മാനസികാവസ്ഥയില്‍ എന്തെങ്കിലും വ്യത്യാസങ്ങല്‍ വന്നാല്‍ നിങ്ങള്‍ ബോധവാനായിരിക്കട്ടെ എന്നതിനാലാണ്. അത് നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളെ ബാധിക്കരുത്. എന്തായാലും നിങ്ങള്‍ വളരെ ശക്തരായിരിക്കും.

തുലാം രാശി (സെപ്റ്റംബര്‍ 24-ഒക്ടോബര്‍ 23)

മറ്റുള്ളവര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകാത്ത കാലഘട്ടങ്ങളില്‍ രഹസ്യങ്ങള്‍ ആവശ്യമാണ്. നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത് നിങ്ങളുടെ വികാരങ്ങളെ സ്വന്തം മനസില്‍ തന്നെ സൂക്ഷിക്കാനാണെങ്കില്‍ അങ്ങനെ തന്നെ ചെയ്യുക. എല്ലാറ്റിനും പുറമെ പല കാരണത്താലും ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24-നവംബര്‍ 22)

അണിയറയില്‍ വലിയ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. വിവേക പൂര്‍വ്വം നിങ്ങള്‍ പദ്ധതികള്‍ നടപ്പിലാക്കുകയാണെങ്കില്‍, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോട് മറ്റുള്ളവര്‍ക്കുള്ള എതിര്‍പ്പ് അവഗണിക്കാനാകും. നിങ്ങളുടെ താത്പര്യങ്ങളും മറ്റുള്ളവരുടെ ആഗ്രഹങ്ങളും തമ്മില്‍ ഒരു സമത്വം വന്നാല്‍ നിങ്ങള്‍ കൂടുതല്‍ സന്തുഷ്ടരാകും.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

നിങ്ങള്‍ ഒരിക്കലും ചതിക്കില്ലെന്നൊരു വിശ്വാസം മറ്റുള്ളവരില്‍ ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ വളരെ കഠിനമായി അദ്ധ്വാനിച്ചിട്ടുണ്ട്. അതിനാല്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളെ കുറിച്ച് അവരെ അറിയിക്കാന്‍ ശ്രദ്ധിക്കുക. എല്ലാറ്റിനുമുപരി, നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് അറിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് നിങ്ങളെ പിന്തുണയ്ക്കാനാകില്ല.

മകരം രാശി (ഡിസംബര്‍ 23-ജനുവരി 20)

ആശയവിനിമയവും യാത്രാ പദ്ധതികളും ഇപ്പോള്‍ വളരെ മുന്നിലാണ്. എന്നാലും സമീപകാല തുടക്കങ്ങളെ ആശ്രയിച്ച് ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ നിശ്ചയദാര്‍ഢ്യം ഉണ്ടാകണം. അല്ലെങ്കില്‍ അടുത്ത മാസത്തെ വാഗ്ദാനങ്ങളും അവസരങ്ങളും നിങ്ങള്‍ക്ക് ചാടിപ്പിടിക്കാനാകില്ല.

കുംഭം രാശി (ജനുവരി 21-ഫെബ്രുവരി 19)

ദയവായി നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് അതിശയകരമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ. ഈ ആഴ്ചയുടെ അവസാനത്തോടെ ദീര്‍ഘകാല തീരുമാനങ്ങള്‍ കൈക്കൊള്ളാനും അവയില്‍ ഉറച്ചു നില്‍ക്കാനുമുള്ള അവസരം ഉണ്ട്.

മീനം രാശി (ഫെബ്രുവരി 20-മാര്‍ച്ച് 20)

ആത്മീയമായൊരു മാനസികാവസ്ഥയിലാണ് ഈ വര്‍ഷം നിങ്ങള്‍. നിങ്ങളുടെ ശ്രേഷ്ഠമായ അഭിലാഷങ്ങളും ഉന്നത മൂല്യങ്ങളുമായിരിക്കും നിങ്ങളെ നയിക്കുന്ന വെളിച്ചം എന്നോര്‍ക്കുക. ദൂരദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ നിന്നും ദൂരെയുള്ള ആളുകളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നും വളരെയധികം പ്രചോദനം ഉണ്ടാകും.

Find our section on Daily Horoscope and Astrological Predictions here: നിങ്ങളുടെ ഇന്നത്തെ ദിവസഫലം 

Get Malayalam News and latest news update from India and around the world. Stay updated with today's latest Horoscope news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ