Horoscope and Astrology Today August 8, 2019: ഗ്രഹങ്ങള്‍ ഏറ്റവും ശക്തമായ സ്ഥാനങ്ങളില്‍ നിരക്കുന്നതിനാല്‍ വര്‍ഷത്തിലെ പ്രധാനപ്പെട്ട ദിവസമാണിന്ന്. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയിലായിരിക്കുമോ മോശമായിരിക്കുമോ എന്ന് പറയുക പ്രയാസമേറിയ കാര്യമാണ്. നമുക്കും ചുറ്റുമുള്ളവര്‍ക്കും നല്ല രീതിയിലേക്ക് കാര്യങ്ങളെത്തിക്കുന്ന രീതിയില്‍ മര്യാദയോടെയും സത്യസന്ധതയോടെയും പെരുമാറാനും ശരിയായ തീരുമാനങ്ങളെടുക്കുവാനുമുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട്.

Read Weekly Horoscope Here: Horoscope of the week (August 4-August 10, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചില സംരംഭങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും തിടുക്കപ്പെടേണ്ടതില്ല. ഇപ്പോഴുണ്ടായ ചില കാലതാമസങ്ങള്‍ നിങ്ങളെ അക്ഷമരാക്കിയിട്ടുണ്ടെങ്കിലും പുതിയ തുടക്കത്തിന് വര്‍ഷാവസാനം വരെ സമയമുണ്ട്. ധൃതി കൂട്ടാതെ നിങ്ങള്‍ക്ക് യോജിച്ച സമയം തിരഞ്ഞെടുക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

മറ്റുള്ളവരുടെ സഹാനുഭൂതി കിട്ടാത്തതിനാലും മനസ്സിലാക്കാത്തതിനാലും പല പദ്ധതികളും മുടങ്ങിപ്പോകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ വശത്ത് നിന്ന് കാര്യങ്ങളെ വ്യക്തമായി നോക്കിക്കണ്ടിട്ടില്ലെന്നാണ് അതിനര്‍ത്ഥം. അങ്ങനെയാകേണ്ടതില്ല, നിങ്ങളായിരിക്കുന്ന അവസ്ഥയില്‍ ശാന്തമായ് തുടരുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അടുത്തിടെയുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും നിങ്ങളെ ചുറ്റുപാടുകളില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കാം. ഈ സമയത്തെല്ലാം ആളുകള്‍ നിങ്ങളോടൊപ്പമുണ്ടായിരുന്നുവെന്ന തിരിച്ചറിവ് നിങ്ങളുടെ മടുപ്പ് മാറ്റും. യന്ത്രങ്ങളുമായ് ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ചില തടസ്സങ്ങളുണ്ടാകാനിടയുളളതിനാല്‍ കരുതിയിരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതിയുടെ സാക്ഷാത്ക്കാരത്തിന് അല്‍പം കാത്തിരിക്കേണ്ടി വരുമെന്നാണ് ശനിയുടെ നില സൂചിപ്പിക്കുന്നത്. കാര്യങ്ങളെ അതിന്‍റെ വഴിക്ക് വിട്ടാല്‍ കൃത്യസമയത്ത് നിങ്ങളുടെ ആശയങ്ങള്‍ നടപ്പിലാകും. ലോകത്തിന്‍റെ മുഴുവന്‍ ഭാരവും നിങ്ങളുടെ ചുമലിലാണെന്ന് തോന്നലുണ്ടാകും വിധം സാഹചര്യം മാറിയേക്കാം. നിങ്ങള്‍ എത്രമാത്രം ആത്മബലമുള്ളവരാണെന്നാണ് അത് കാണിക്കുന്നത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിലവിലെ ഗ്രഹവിന്യാസം നിങ്ങള്‍ക്ക് സന്തോഷമുളള സമയം കൊണ്ടുവരുന്നതാണ്. ഇപ്പോഴുള്ള ആശങ്കകളും സമ്മര്‍ദ്ദവും മാറി സന്തോഷവും സമാധാനവും വരുന്ന രീതിയില്‍ ഗ്രഹങ്ങളുടെ സ്ഥാനമാറ്റമുണ്ടാകും. സന്തോഷത്താല്‍ ഒരു കുട്ടി തുള്ളിച്ചാടുന്ന പോലെ സമാന സ്ഥിതിയിലാകും നിങ്ങളുടെ മനസ്സും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൂര്യനും ബുധനും തമ്മിലുള്ള സ്ഥാനം പരസ്പരം ക്രമീകരിക്കുന്നതിനാല്‍ വീടും വീടുമായ് ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അസ്വസ്ഥതകളുണ്ടായേക്കാം. ഇനിയും ഏറെ ദൂരം പോകാനുണ്ടെങ്കിലും, സമീപഭാവിയില്‍ തന്നെ വീടുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മാറ്റമുണ്ടായേക്കാം.

Read More: Horoscope Today August 9, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കൂട്ടുകൂടിയുള്ള ചില വ്യാപാര ഇടപാടുകളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ചില മാറ്റങ്ങളുണ്ടാകുന്നതിന് വേണ്ട രീതിയില്‍ ഗ്രഹങ്ങളുടെ സ്ഥിതി മാറും. അടുത്തയാഴ്ചയുടെ തുടക്കം വരെ ഈ ഗ്രഹനില തുടരുമെന്നതിനാല്‍ വേണ്ട രീതിയില്‍‌ ക്രമീകരണങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്ക് ധാരാളം സമയമുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അമിതമായ ആത്മവിശ്വാസമാണ് നിങ്ങള്‍ക്കിപ്പോള്‍ വലിയ തിരിച്ചടിയാകാന്‍ പോകുന്നത്. അപകടത്തില്‍ നിന്ന് പൂര്‍ണമായ് മാറാനായെന്ന് ബോധ്യപ്പെടും വരെ ഒരു നിമിഷം പോലും വിശ്രമിക്കരുത്. സുഹൃത്തുക്കള്‍ അവരുടെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന വീഴ്ചകള്‍ക്ക് പോലും തെറ്റിദ്ധാരണയുടെ പുറത്ത് നിങ്ങളെ പഴി പറഞ്ഞേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വളരെ വൈകാരികമായ ചില പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അടുത്തദിവസം വരെ കാത്തിരിക്കുക. നിങ്ങള്‍ പറയാന്‍ പോകുന്നത്, അത് കേള്‍ക്കേണ്ടവ‍ര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. അതുകൊണ്ട് സഹിഷ്ണുത പാലിക്കുക. മറ്റുള്ളവരെ വിമര്‍ശിക്കുന്നത് വഴിയുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ തന്നെയാകും ഉത്തരവാദിയെന്നുള്ളത് ഓര്‍മിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ക്കിപ്പോഴും അനുഭവപ്പെടുന്ന ഒറ്റപ്പെടല്‍ അത്ര നല്ല അവസ്ഥയല്ല. നിങ്ങളെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്നവരില്‍ നിന്ന് നിങ്ങള്‍ അകന്ന് നില്‍ക്കുകയാണെങ്കില്‍ അത് മാറ്റുക. ആ ശ്രമത്തിന് ലഭിക്കുന്ന സ്വീകാര്യത നിങ്ങളെ ആശ്ചര്യപ്പെടുത്തും. നിങ്ങളുടെ തന്നെ സ്വീകാര്യതയെ കണ്ടെത്തുന്നത് നല്ല കാര്യമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അടുത്തിടെയുണ്ടായ ചില വൈകാരിക പ്രതിസന്ധികളുടെ അവശേഷിക്കുന്ന ഭാഗങ്ങളും തുടച്ച് നീക്കേണ്ട സമയമാണ്. ഔദ്യോഗികപരവും ജോലിസംബന്ധവുമായ ബന്ധങ്ങളില്‍ ശ്രദ്ധിക്കുന്നത് നേട്ടം കൊണ്ടുവരും. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനുവേണ്ടി ശ്രമിക്കണം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

പൊതുവെ നല്ല ദിവസമാണിന്ന്. വ്യക്തിപരമായ പ്രശ്നങ്ങളാല്‍ കഷ്ടപ്പെട്ടതിന്‍റെ വലിയ പട്ടികയൊന്നും കഴിഞ്ഞ കാലത്തുണ്ടായിട്ടില്ലെങ്കിലും ചില തടസ്സങ്ങളുണ്ടായിട്ടുണ്ട്, അങ്ങനെ അവസാനം നിങ്ങളുടെ വഴികള്‍ തെളിയാന്‍ തുടങ്ങുന്നു. അത് തന്നെയാണ് ഇന്നത്തെ സന്തോഷത്തിന്‍റെ കാരണവും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook